AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Karkadaka Kanji: കർക്കടക കഞ്ഞി എപ്പോള്‍, എങ്ങനെ കഴിക്കണം? റെസിപ്പി ഇതാ

Karkidaka Kanji Recipe and Best Time to Consume: രാമായണ പാരായണവും ഔഷധസേവയും കർക്കടക വാവുമെല്ലാമായി മലയാളികൾക്ക് ഏറെ സവിശേഷതകളുള്ള മാസമാണിത്. കോരിച്ചൊരിയുന്ന മഴയോടെ എത്തുന്ന കർക്കടക മാസത്തിൽ മലയാളികൾ ആരോഗ്യസംരക്ഷണത്തിനും വളരെയധികം പ്രാധാന്യം നൽകുന്നുണ്ട്. എന്തും കഴിക്കുന്ന പതിവ് ചിട്ടകളില്‍ നിന്ന് മാറിയാണ് കര്‍ക്കടത്തില്‍ ആഹാരം കഴിക്കുന്നത്.

Karkadaka Kanji: കർക്കടക കഞ്ഞി എപ്പോള്‍, എങ്ങനെ കഴിക്കണം? റെസിപ്പി ഇതാ
പ്രതീകാത്മക ചിത്രംImage Credit source: AshaSathees Photography/Moment/Getty Images
Nithya Vinu
Nithya Vinu | Updated On: 17 Jul 2026 | 11:08 AM

കൊല്ലവർഷത്തിലെ അവസാന മാസമായ കർക്കടകത്തിലേക്ക് മലയാളികൾ പ്രവേശിച്ചുകഴിഞ്ഞു. രാമായണ പാരായണവും ഔഷധസേവയും കർക്കടക വാവുമെല്ലാമായി മലയാളികൾക്ക് ഏറെ സവിശേഷതകളുള്ള മാസമാണിത്. കോരിച്ചൊരിയുന്ന മഴയോടെ എത്തുന്ന കർക്കടക മാസത്തിൽ മലയാളികൾ ആരോഗ്യസംരക്ഷണത്തിനും വളരെയധികം പ്രാധാന്യം നൽകുന്നുണ്ട്. എന്തും കഴിക്കുന്ന പതിവ് ചിട്ടകളില്‍ നിന്ന് മാറിയാണ് കര്‍ക്കടത്തില്‍ ആഹാരം കഴിക്കുന്നത്.

കർക്കടക മാസത്തിൽ ഏറെ പ്രധാനപ്പെട്ട ഒന്നാണ് കർക്കടക കഞ്ഞി. പച്ചമരുന്നുകളുടെ നീര്‍ ചേര്‍ത്ത് തയാറാക്കുന്ന മരുന്നു കഞ്ഞിയാണ് ഇത്. മനസിനും ശരീരത്തിനും ഉന്മേഷവും ഉണര്‍വും നല്‍കുമെന്നതിനാല്‍ പ്രകൃതിയോട് ചേര്‍ന്ന് നില്‍ക്കുന്ന ആ ഔഷധകഞ്ഞിക്ക് ആരാധകർ ഏറെയാണ്. എന്നാൽ അതങ്ങ് തോന്നിയത് പോലെ കഴിക്കാൻ പറ്റുമോ? ഇല്ലേയില്ല… കർക്കടക കഞ്ഞി കഴിക്കുന്നതിലും ചില ചിട്ടവട്ടങ്ങളുണ്ട്.

ഔഷധക്കഞ്ഞി എപ്പോൾ കഴിക്കണം?

ഔഷധക്കഞ്ഞി രാവിലെ വെറും വയറ്റില്‍ കഴിക്കുന്നതാണ് നല്ലത്. വൈകുന്നേരവും കഴിക്കാം. ഒരു മാസം തുടര്‍ച്ചയായി കര്‍ക്കടക കഞ്ഞി ഉപയോഗിക്കുന്നത് ആരോഗ്യത്തിന് ഗുണം ചെയ്യും. ഓരോരുത്തരും വ്യത്യസ്തര രീതിയിലാണ് കഴിക്കുന്നത്. ആവശ്യാനുസരണം പത്ത്, ഇരുപത്, മുപ്പത് എന്നിങ്ങളെയുള്ള ദിവസത്തേക്കാണ് കഴിക്കുന്നത്.

ALSO READ: കർക്കിടക മാസത്തിൽ ഈ ക്ഷേത്രങ്ങളിൽ തന്നെ പോകണം; സ്ഥലങ്ങൾ ഇതാണേ

ഈ സമയത്ത് ദഹനശക്തി പൊതുവെ കുറവായിരിക്കും. അതിനാല്‍ ലഘുവായ ഭക്ഷണമാണ് പതിവാക്കേണ്ടത്. അതുകൊണ്ടാണ് ഔഷധക്കഞ്ഞിക്ക് ഡിമാൻഡേറെ. കർക്കട മാസത്തിൽ മുരിങ്ങയിലയ്ക്ക് പുറമെ മത്സവും മാംസവും ഒഴിവാക്കാറുണ്ട്.

ഔഷധ കഞ്ഞി എങ്ങനെ തയ്യാറാക്കാം?

ആവശ്യമായ ചേരുവകൾ 

  • തവിടു കളയാത്ത ഞവര അരി – 100 ഗ്രാം
  • ഉലുവ – 5 ഗ്രാം
  • ആശാളി – 5 ഗ്രാം
  • ജീരകം – 5 ഗ്രാം
  • കാക്കവട്ട് – ഒന്നിൻറെ പകുതി

ഔഷധസസ്യങ്ങൾ

  • മുക്കുറ്റി
  • ചതുര വെണ്ണൽ
  • കൊഴൽവാതക്കൊടി
  • നിലപ്പാല
  • ആടലോടകത്തിൻറെ ഇല
  • കരിംകുറുഞ്ഞി
  • തഴുതാമ
  • ചെറുള
  • കീഴാർനെല്ലി
  • കയ്യുണ്യം
  • കറുകപ്പുല്ല്
  • മുയൽ ചെവിയൻ
  1. തിളപ്പിച്ചാറ്റിയ വെള്ളം ചേർത്ത ശേഷം ഔഷധസസ്യങ്ങൾ നന്നായി ഇടിച്ചു പിഴിഞ്ഞു നീരെടുക്കുക.
  2. ഇടിച്ചെടുത്ത പച്ചമരുന്ന് നീരിലേക്ക് ആറിരട്ടി വെള്ളമെങ്കിലും ചേർക്കുക.
  3. ഞവര അരി ഇട്ട് ഇതിലേക്ക് ആശാളി, ജീരകം, ഉലുവ എന്നിവയും ആവശ്യത്തിന് ഉപ്പും ചേർത്ത ശേഷം ചെറുതീയിൽ നന്നായി വേവിക്കുക.
  4. പകുതി വേവുമ്പോൾ അരച്ച കാക്കവട്ട് ചേർത്ത് വീണ്ടും വേവിക്കുക.
  5. അരി വെന്തു കഴിഞ്ഞാൽ അതിലേക്ക് തേങ്ങാപ്പാൽ ചേർത്തശേഷം തീ അണയ്‌ക്കാം.
  6. അര സ്‌പൂൺ പശുവിൻ നെയ്യിൽ ഒരു നുള്ള് ആശാളി, ഉലുവ, ജീരകം എന്നിവ താളിച്ച് ഇതിലേക്ക് ചേർക്കുക.
  7. ആവശ്യമെങ്കിൽ തേങ്ങാപ്പാലും നെയ്യും ഒഴിവാക്കിയും കഞ്ഞി തയാറാക്കാം.

Follow Us