Kerala Assembly Election 2026: വോട്ട് ചെയ്യാനായി ക്യൂ നിൽക്കുമ്പോൾ വീണുപോകരുത്! നിർജലീകരണം തടയാൻ ഇവ പാലിക്കൂ

Kerala Assembly Election 2026 Health Tips: പൊരിവെയിലിൽ നീണ്ട ക്യൂവിൽ നിൽക്കുമ്പോൾ നിർജലീകരണം സംഭവിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. അതിനാൽ തന്നെ ക്യൂവിൽ നിൽക്കുന്ന ആളുകളെ സംബന്ധിച്ച് ആരോഗ്യം ശ്രദ്ധിക്കേണ്ടത് വളരെ പ്രധാനമാണ്. അതിനാൽ കനത്ത വെയിലുള്ള സമയത്ത് വോട്ട് ചെയ്യാൻ പോകുന്ന ആളുകൾ ഇനി പറയുന്ന കാര്യങ്ങൾ പ്രത്യേകമായി ശ്രദ്ധിക്കണം....

Kerala Assembly Election 2026: വോട്ട് ചെയ്യാനായി ക്യൂ നിൽക്കുമ്പോൾ വീണുപോകരുത്! നിർജലീകരണം തടയാൻ ഇവ പാലിക്കൂ

Dehydration Tips In Kerala Assembly Election

Published: 

09 Apr 2026 | 09:33 AM

പതിനാറാം നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് ആരംഭിച്ചുകഴിഞ്ഞു. രാവിലെ 7 മണിയോടെ തന്നെ ജനങ്ങൾ തങ്ങളുടെ വോട്ട് രേഖപ്പെടുത്തുവാനായി ബൂത്തുകളിൽ എത്തിച്ചേരുകയാണ്. അതിരാവിലെ തന്നെ ബൂത്തുകളിൽ നീണ്ട നിരയാണ് അനുഭവപ്പെടുന്നത്. കൊടും വേനലിൽ നടക്കുന്ന തിരഞ്ഞെടുപ്പ് ആയതിനാൽ തന്നെ സമയം കൂടുന്നതിനനുസരിച്ച് വെയിലിന്റെ കാഠിന്യം വർദ്ധിക്കും. അതിനാൽ തന്നെ ക്യൂവിൽ നിൽക്കുന്ന ആളുകളെ സംബന്ധിച്ച് ആരോഗ്യം ശ്രദ്ധിക്കേണ്ടതും വളരെ അത്യാവശ്യമാണ്.

പ്രധാനമായും നിൽക്കുമ്പോൾ നിർജലീകരണം സംഭവിക്കാതിരിക്കാൻ ശ്രദ്ധിക്കണം. കാരണം ഇവ വലിയ രീതിയിലുള്ള ആരോഗ്യപ്രശ്നങ്ങൾക്കും ബുദ്ധിമുട്ടുകൾക്കും കാരണമായേക്കാം. അതിനാൽ ചുവടെ പറയുന്ന കാര്യങ്ങൾ തിരഞ്ഞെടുപ്പിന് വോട്ട് ചെയ്യുവാൻ പോകുന്നവർ ശ്രദ്ധിക്കേണ്ടതാണ്.

ALSO READ:കുടിവെള്ളം മുതൽ കുട വരെ; വോട്ട് ചെയ്യാൻ പോകുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

മുൻകൂട്ടി വെള്ളം കുടിക്കുക

വോട്ട് ചെയ്യാൻ പോകുന്നതിന് ഒരു മണിക്കൂർ മുമ്പ് തന്നെ നന്നായി വെള്ളം കുടിച്ച് ശരീരത്തിൽ വെള്ളം സംഭരിക്കുക. കൂടാതെ ക്യൂവിൽ നിൽക്കുമ്പോൾ കുടിക്കാനായി ഒരു കുപ്പി വെള്ളം കരുതുക. വലിയ നീണ്ട വരിയാണെങ്കിൽ ചെറിയ അളവിൽ കൃത്യമായ ഇടവേളകളിൽ വെള്ളം കുടിക്കുന്നുവെന്ന് ഉറപ്പാക്കുക. ഈ സമയത്ത് ചായ, കാപ്പി, കൃത്രിമ മധുരമുള്ള ശീതള പാനീയങ്ങൾ എന്നിവ ഒഴിവാക്കുവാനായി ശ്രമിക്കുക.

ഭക്ഷണക്രമം

വോട്ട് ചെയ്യാൻ പോകുന്നതിനു മുന്നായി ധാരാളം പഴവർഗ്ഗങ്ങൾ കഴിക്കുന്നത് വളരെ നല്ലതാണ്. പ്രധാനമായും തണ്ണിമത്തൻ, ഓറഞ്ച്, വെള്ളരിക്ക തുടങ്ങിയ ജലാംശം കൂടുതലുള്ള പഴങ്ങൾ കഴിക്കുന്നതാണ് ഏറ്റവും നല്ലത്. എണ്ണയിൽ വറുത്തതും ഉപ്പ് അതികമുള്ളതുമായ ഭക്ഷണങ്ങൾ ഒഴിവാക്കുക. ശരീരത്തിലെ ജലാംശം ഇല്ലാതാക്കും. കൂടാതെ കഠിനമായ വെയിലിൽ നിന്ന് രക്ഷ നേടുന്നതിനായി കുടയോ വീതിയുള്ള തൊപ്പിയോ ഉപയോഗിക്കുന്നത് നല്ലതാണ്. വസ്ത്രം ധരിക്കുമ്പോഴും ശ്രദ്ധിക്കുക അയഞ്ഞതും ഇളം നിറത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുന്നത് വിയർപ്പ് കുറയ്ക്കാനും ശരീരത്തിൽ ഒരു തണുപ്പ് ഉണ്ടാക്കുവാനും സഹായിക്കും.

കൂടാതെ ശരീരത്തിലെ ലവണാംശം നിലനിർത്തുന്നതിനായി നാരങ്ങ വെള്ളമോ ലായനിയോ കുളിക്കുന്നതും നല്ലതാണ്. കൂടാതെ വെയിൽ കൂടുന്നതിന് മുമ്പായി വോട്ട് ചെയ്യുവാനായി ശ്രമിക്കുക. എന്തെങ്കിലും ശാരീരികമായി അസ്വസ്ഥതകൾ തോന്നുകയാണെങ്കിൽ അതായത് തലകറക്കം അമിതമായി ക്ഷീണമോ തോന്നുന്നുണ്ടെങ്കിൽ ഉടനെ തണലിലേക്ക് മാറുക.

 

Follow Us
കള്ളവോട്ട് വേണ്ട, കാത്തിരിക്കുന്നത് വലിയ ശിക്ഷ
ആദ്യ മണിക്കൂറുകളിൽ വോട്ട് ചെയ്യാനെത്തിയ പ്രമുഖർ
പോളിങ് ശതമാനം കുതിക്കുമോ? മുന്‍ ട്രെന്‍ഡുകള്‍
വോട്ട് ചെയ്തത് ആർക്കെന്ന് പറയാമോ? കയ്യിൽ ഇവയും പാടില്ല
ആ മരത്തിൻ്റെ മുകളിൽ ഇരിക്കുന്നത് ആരാണെന്ന് കണ്ടോ?
Viral Video: പിറന്നാൾ ദിനത്തിൽ അല്ലു
തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിൽ അടി പൊട്ടി
കൊട്ടിക്കലാശത്തിൽ പുതിയ സ്റ്റെപ്പുമായി ബി ഗോപാലകൃഷ്ണൻ