Cleaning Tips: ഗ്യാസ് ലൈറ്റർ വൃത്തിയാക്കാം, ഒട്ടിപ്പിടിച്ച കരിയും എണ്ണമയവും മാറ്റാൻ ട്രിക്കിതാ
കുറച്ചു ദിവസങ്ങൾക്കുള്ളിൽ പുതിയ ലൈറ്റർ പോലും കറുത്ത് പശപശപ്പുള്ളതായി മാറും. എന്നാൽ വെള്ളം ഉള്ളിൽ കയറിയാൽ സ്പാർക്ക് കേടുവരുമെന്നതിനാൽ വെള്ളം ഉപയോഗിച്ച് ഇത് കഴുകാൻ സാധിക്കില്ല. ഇത്തരത്തിൽ കറയും അഴുക്കും പിടിച്ചാൽ, ലൈറ്റർ നശിച്ചുപോയി എന്ന് കരുതി പുതിയത് വാങ്ങേണ്ടതില്ല. പിന്നെ എന്താണ് വഴി?
അടുക്കളയിൽ പാചകം ചെയ്യുമ്പോൾ കൈകളിൽ എണ്ണയോ നെയ്യോ സുഗന്ധവ്യഞ്ജനങ്ങളോ പുരണ്ടിട്ടുണ്ടാകാം. ഈ കൈകൾ കൊണ്ട് ലൈറ്റർ ഉപയോഗിക്കുമ്പോൾ കുറച്ചു ദിവസങ്ങൾക്കുള്ളിൽ പുതിയ ലൈറ്റർ പോലും കറുത്ത് പശപശപ്പുള്ളതായി മാറും. എന്നാൽ വെള്ളം ഉള്ളിൽ കയറിയാൽ സ്പാർക്ക് കേടുവരുമെന്നതിനാൽ വെള്ളം ഉപയോഗിച്ച് ഇത് കഴുകാൻ സാധിക്കില്ല. പിന്നെ എന്താണ് വഴി? ഇത്തരത്തിൽ കറയും അഴുക്കും പിടിച്ചാൽ, ലൈറ്റർ നശിച്ചുപോയി എന്ന് കരുതി പുതിയത് വാങ്ങേണ്ടതില്ല. ഒരു തുള്ളി വെള്ളം പോലും ഉപയോഗിക്കാതെ തന്നെ പഴയ ലൈറ്റർ പുതിയതുപോലെ തിളക്കാൻ സഹായിക്കുന്ന ഒരു സൂപ്പർ ട്രിക്ക് ഉണ്ട്.
ഗ്യാസ് ലൈറ്റർ വൃത്തിയാക്കിയാലോ….
ടൂത്ത്പേസ്റ്റ് ഹാക്ക്
സാധാരണ വെള്ള നിറത്തിലുള്ള ടൂത്ത്പേസ്റ്റ് മാത്രം മതി. ജെൽ രൂപത്തിലുള്ള പേസ്റ്റുകൾ ഉപയോഗിക്കരുത്. ഇതിനായി പശപശപ്പുള്ള ലൈറ്ററിൽ അല്പം വെള്ള ടൂത്ത്പേസ്റ്റ് പുരട്ടുക. ഒരു പഴയ ടൂത്ത് ബ്രഷോ വിരലോ ഉപയോഗിച്ച് ലൈറ്ററിന്റെ എല്ലാ ഭാഗത്തും പേസ്റ്റ് നന്നായി തേച്ചുപിടിപ്പിച്ച് 1 മിനിറ്റ് വെക്കുക. ശേഷം, വെള്ളത്തിൽ ചെറുതായി നനച്ച (വെള്ളം ഇറ്റിറ്റുവീഴാത്ത രീതിയിൽ പിഴിഞ്ഞെടുത്ത) ഒരു തുണി ഉപയോഗിച്ച് ലൈറ്റർ നന്നായി തുടച്ചെടുക്കുക. ഇതോടെ ലൈറ്ററിലെ പഴക്കം ചെന്ന കരിയും പശപശപ്പും മാറി അത് നന്നായി തിളങ്ങും.
ALSO READ: അടുക്കളയിൽ മരത്തവികളുണ്ടോ? പൂപ്പലും കറയും പിടിക്കാതെ വൃത്തിയാക്കാൻ ടിപ്സിതാ
ബേക്കിംഗ് സോഡയും വിനാഗിരിയും
മാസങ്ങളായി കട്ടപിടിച്ച കറുത്ത എണ്ണമയവും കറകളുമുണ്ടെങ്കിൽ ബേക്കിംഗ് സോഡയും വിനാഗിരിയും ഉപയോഗിക്കാവുന്നതാണ്. ഇതിനായി, ഒരു ചെറിയ പാത്രത്തിൽ അല്പം ബേക്കിംഗ് സോഡ എടുത്ത് അതിൽ ഏതാനും തുള്ളി വിനാഗിരിയോ ചെറുനാരങ്ങാനീരോ ചേർത്ത് കട്ടിയുള്ള പേസ്റ്റ് ഉണ്ടാക്കുക. ഈ പേസ്റ്റ് ഒരു പഴയ ബ്രഷ് ഉപയോഗിച്ച് ലൈറ്ററിൽ തേച്ച് നന്നായി തിരുമ്മുക. ശേഷം ഉണങ്ങിയ തുണി ഉപയോഗിച്ച് തുടച്ചെടുക്കുക. ഇത് ചെയ്യുന്നതിലൂടെ ലൈറ്ററിലെ തുരുമ്പും കറുത്ത പാടുകളും ഉടനടി അപ്രത്യക്ഷമാകും.
ശ്രദ്ധിക്കുക….
ലൈറ്ററിന്റെ ഉള്ളിൽ വെള്ളം കയറിയാൽ അതിനുള്ളിലെ സ്പാർക്ക് തകരാറിലാവുകയും ലൈറ്റർ പ്രവർത്തിക്കാതാവുകയും ചെയ്യും. അതിനാൽ ഒരിക്കലും ലൈറ്റർ വെള്ളത്തിൽ മുക്കി കഴുകാനോ പൈപ്പിന് ചുവട്ടിൽ പിടിക്കാനോ പാടില്ല. ഗ്യാസ് സ്റ്റൗവിന് തൊട്ടടുത്ത് ലൈറ്റർ വെക്കരുത്. അടുപ്പിൽ നിന്നുള്ള ചൂടും തെറിക്കുന്ന എണ്ണമയവും ലൈറ്ററിൽ അടിഞ്ഞുകൂടും. ലൈറ്റർ വെക്കാൻ ഭിത്തിയിൽ അല്ലെങ്കിൽ സ്റ്റൗവിന് അല്പം മാറ്റി ഒരു ലൈറ്റർ ഹോൾഡറോ സ്റ്റാന്റോ ഉപയോഗിക്കേണ്ടതാണ്.