AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

പ്രിയദർശിനിയിലെ തിരക്കിന്റെ മറവിൽ കവർച്ചാസംഘം! യാത്രക്കാരുടെ മൊബൈൽ ഫോണുകൾ കവരുന്നതായി പരാതി

ബാഗിനുള്ളിൽ സൂക്ഷിച്ചിരുന്ന ഫോണുകളാണ് നഷ്ടപ്പെട്ടത് എന്ന് റിപ്പോർട്ട്. ബസ്സിൽ നല്ല തിരക്കുള്ള സമയത്ത് സ്ത്രീയാത്രക്കാർക്കിടയിൽ നിൽക്കുന്നതിനിടെയാണ് മൊബൈൽ ഫോൺ നഷ്ടപ്പെട്ടത് എന്നാണ് പരാതിയിൽ പറയുന്നത്. ഈ സാഹചര്യത്തിൽ തിരക്കിനിടയിൽ ബാഗ് പിടിച്ചു തരാം എന്ന് പറഞ്ഞ് സീറ്റിൽ ഇരിക്കുന്നവർ കൈ നീട്ടിയാലും പരിചയം ഇല്ലാത്തവർക്ക് ബാഗ് കൈമാറരുത് എന്നാണ് പോലീസ് നൽകുന്ന മുന്നറിയിപ്പ്..........

പ്രിയദർശിനിയിലെ തിരക്കിന്റെ മറവിൽ കവർച്ചാസംഘം! യാത്രക്കാരുടെ മൊബൈൽ ഫോണുകൾ കവരുന്നതായി പരാതി
Priyadarshini BusImage Credit source: Social Media
Ashli C
Ashli C | Published: 02 Oct 2026 | 02:47 PM

കാക്കനാട്: കെഎസ്ആർടിസിയുടെ പ്രിയദർശിനി ബസിലെ തിരക്കിന്റെ മറവിൽ കവർച്ചാ സംഘവും പെരുകുന്നു. തിരക്കിനിടയിൽ സ്ത്രീ യാത്രക്കാരുടെ മൊബൈൽ ഫോണുകൾ കവരുന്നതായി വ്യാപകമായ പരാതി. കളക്ടറേറ്റിലെ ജോലി കഴിഞ്ഞു മടങ്ങുകയായിരുന്ന പൊതുമരാമത്ത് വകുപ്പിൽ ജോലിചെയ്യുന്ന രണ്ട് വനിതാ ജീവനക്കാരുടെ മൊബൈൽ ഫോണുകളാണ് രണ്ട് വ്യത്യസ്ത ദിവസങ്ങളിലായി ബസ്സിൽ നിന്നും കളവു പോയത്.

ബാഗ് പിടിച്ചു തരാം….

ബാഗിനുള്ളിൽ സൂക്ഷിച്ചിരുന്ന ഫോണുകളാണ് നഷ്ടപ്പെട്ടത് എന്ന് റിപ്പോർട്ട്. ബസ്സിൽ നല്ല തിരക്കുള്ള സമയത്ത് സ്ത്രീയാത്രക്കാർക്കിടയിൽ നിൽക്കുന്നതിനിടെയാണ് മൊബൈൽ ഫോൺ നഷ്ടപ്പെട്ടത് എന്നാണ് പരാതിയിൽ പറയുന്നത്. ഈ സാഹചര്യത്തിൽ തിരക്കിനിടയിൽ ബാഗ് പിടിച്ചു തരാം എന്ന് പറഞ്ഞ് സീറ്റിൽ ഇരിക്കുന്നവർ കൈ നീട്ടിയാലും പരിചയം ഇല്ലാത്തവർക്ക് ബാഗ് കൈമാറരുത് എന്നാണ് പോലീസ് നൽകുന്ന മുന്നറിയിപ്പ്.

ALSO READ:പാലക്കാടിന്റെ എമർജൻസി ക്വാട്ടയിൽ മാറ്റം; വന്ദേഭാരത്, മാവേലി, മലബാർ ഉൾപ്പെടെ 18 ട്രെയിനുകളെ ബാധിക്കും

വിലപിടിപ്പുള്ള വസ്തുക്കളും മൊബൈൽ ഫോണുകളും സുരക്ഷിതമായി സൂക്ഷിക്കണം എന്നും യാത്രക്കാർ ഈ സംഭവത്തിൽ ജാഗ്രത പാലിക്കണമെന്നും ബന്ധപ്പെട്ട അധികൃതർ നിർദ്ദേശം നൽകുന്നു. അതേസമയം ഫോണുകൾ നഷ്ടപ്പെട്ട ബസ്സുകളിൽ നിരീക്ഷണ ക്യാമറകൾ ഉണ്ടായിരുന്നില്ല സംഭവങ്ങുമായി ബന്ധപ്പെട്ട് പോലീസിൽ പരാതി നൽകിയിട്ടുണ്ട്.

എട്ടുവയസ്സുകാരിയെ ഉപദ്രവിക്കാൻ ശ്രമിച്ച എഴുപത്തിയഞ്ച് വയസ്സുകാരനെ അമ്മയും സഹോദരനും വീട്ടിൽ കയറി കുത്തി

തിരുവനന്തപുരത്ത് എട്ടു വയസ്സുള്ള കുട്ടിയെ ഉപദ്രവിക്കാൻ ശ്രമിച്ച അയൽവാസിയെ വീട്ടിൽ കയറി കുത്തി കുടുംബം. കുട്ടിയുടെ അമ്മയും അമ്മയുടെ സഹോദരനുമാണ് അയൽവാസിയായ 75 വയസ്സുകാരനെ വീട്ടിൽ കയറി ആക്രമിച്ചത്. വ്യാഴാഴ്ച ഹർത്താൽ രാത്രിയോടെയാണ് സംഭവം നടന്നത്. തന്നെ ഉപദ്രവിക്കാൻ ശ്രമിച്ച കാര്യം കുട്ടി അമ്മയോട് പരാതി പറഞ്ഞിരുന്നു.

തുടർന്നാണ് അമ്മയും സഹോദരനും ചേർന്ന് അയൽവാസിയുടെ വീട്ടിൽ കയറുകയും അയാളെ കുത്തിപ്പരിക്കേൽപ്പിക്കുകയും ചെയ്തത്. പരിക്കേറ്റയാൾ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. സംഭവത്തിൽ ശ്രീകാര്യം പോലീസ് അന്വേഷണം ആരംഭിച്ചതായാണ് റിപ്പോർട്ട്.

ENGLISH SUMMRY

Gangs of thieves are proliferating, taking advantage of the overcrowding on KSRTC’s ‘Priyadarshini’ buses. There are widespread complaints regarding the theft of mobile phones belonging to female passengers amidst the rush. Two female employees of the Public Works Department had their mobile phones stolen from the bus on separate days while returning from work at the Collectorate.

Follow Us