AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

സമയം വൈകിച്ചാല്‍ ബാറ്റര്‍മാര്‍ക്ക് പണി കിട്ടും! പകല്‍ ടെസ്റ്റിലും പിങ്ക് ബോള്‍; മാറ്റങ്ങളുമായി ഐസിസി

ICC Rules Update: ക്രിക്കറ്റ് നിയമങ്ങളില്‍ വലിയ മാറ്റവുമായി ഐസിസി. പുതിയ നിയമങ്ങള്‍ ഇനി ആരംഭിക്കുന്ന പരമ്പരകള്‍ മുതല്‍ പ്രാബല്യത്തില്‍ വരും. മനപൂര്‍വം സമയം വൈകിച്ചാല്‍ ബാറ്റര്‍ക്കെതിരെ നടപടിയുണ്ടാകും. നിർദ്ദിഷ്ട സമയത്തിനുള്ളിൽ ഒരു ബാറ്റർ പന്ത് നേരിടാൻ തയ്യാറായില്ലെങ്കിൽ ആദ്യ മുന്നറിയിപ്പ് നൽകും.

Jayadevan AM
Jayadevan AM | Published: 02 Oct 2026 | 01:09 PM
ക്രിക്കറ്റ് നിയമങ്ങളില്‍ വലിയ മാറ്റവുമായി ഐസിസി. പുതിയ നിയമങ്ങള്‍ ഇനി ആരംഭിക്കുന്ന പരമ്പരകള്‍ മുതല്‍ പ്രാബല്യത്തില്‍ വരും. മനപൂര്‍വം സമയം വൈകിച്ചാല്‍ ബാറ്റര്‍ക്കെതിരെ നടപടിയുണ്ടാകും. നിർദ്ദിഷ്ട സമയത്തിനുള്ളിൽ ഒരു ബാറ്റർ പന്ത് നേരിടാൻ തയ്യാറായില്ലെങ്കിൽ ആദ്യ മുന്നറിയിപ്പ് നൽകും  (Image Credit Source: PTI).

1 / 5
രണ്ടാമതും ഇത് ആവർത്തിച്ചാൽ അന്തിമ മുന്നറിയിപ്പ് നൽകും. മൂന്നാമതും അതിനുശേഷവുമുള്ള കുറ്റങ്ങൾക്ക് ഫീല്‍ഡിങ്‌ ടീമിന് അഞ്ച് പെനാൽറ്റി റൺസ് അനുവദിക്കും. ആവർത്തിച്ചുള്ള വീഴ്ചകൾ ഉണ്ടായാൽ കോഡ് ഓഫ് കണ്ടക്ട് പ്രകാരമുള്ള നടപടികളും സ്വീകരിക്കാം. ബാറ്റര്‍മാര്‍ സമയം വൈകിക്കുന്നതിനെ ചൊല്ലി എതിര്‍ ടീം താരങ്ങള്‍ വിമര്‍ശനം ഉന്നയിച്ചിട്ടുണ്ട്.

2 / 5
പന്ത് പൂർണ്ണമായും കയ്യിലൊതുങ്ങിയോ എന്ന് നിർണ്ണയിക്കുന്നതിലും ഇനി മാറ്റങ്ങളുണ്ടാകും. റൺ ഔട്ടിനോ സ്റ്റമ്പിങിനോ വേണ്ടി ഒരു ഫീൽഡർ പന്ത് കൈവശം വെച്ചിട്ടുണ്ടെന്ന് കണക്കാക്കണമെങ്കിൽ, ആ പന്തിൽ ഫീൽഡർക്ക് പൂർണ്ണ നിയന്ത്രണം ഉണ്ടായിരിക്കണം. പന്ത് സ്റ്റമ്പിൽ കൊള്ളുമ്പോൾ വെറുതെ കൈകൊണ്ട് തൊടുന്നത് പന്ത് കയ്യിലൊതുക്കിയതായി കണക്കാക്കില്ല.

3 / 5
വെളിച്ചക്കുറവ് മൂലം മത്സരം തടസപ്പെടുന്ന് ഒഴിവാക്കാന്‍ ഇനി പകൽ സമയത്ത് നടക്കുന്ന ടെസ്റ്റ് മത്സരങ്ങളിലും പിങ്ക് ബോളുകൾ ഉപയോഗിക്കാം. മത്സരം തുടങ്ങുന്നതിന് മുമ്പ് തന്നെ പിങ്ക് ബോൾ ഉപയോഗിക്കുന്ന കാര്യത്തിൽ ധാരണയിലെത്തണം. ഒരിക്കൽ ധാരണയായാൽ മത്സരത്തിലുടനീളം അത് ബാധകമായിരിക്കും. മത്സരം ആരംഭിച്ച ശേഷം ഈ തീരുമാനത്തിൽ മാറ്റം വരുത്താനോ, റെഡ് ബോളിൽ നിന്ന് പിങ്ക് ബോളിലേക്ക് മാറാനോ അനുവദിക്കില്ല.

4 / 5
ദിവസത്തെ അവസാന ഓവറിൽ വിക്കറ്റ് വീണാൽ കളി സ്വയം അവസാനിക്കുന്ന രീതി ഇനി ഉണ്ടാകില്ല. ഓവർ പൂർത്തിയായിട്ടില്ലെങ്കിൽ, കാലാവസ്ഥ അനുവദിക്കുകയാണെങ്കിൽ ബാക്കി പന്തുകൾ എറിയാൻ ബൗളിംഗ് ടീം നിർബന്ധിതരാകും. ടി20  ക്രിക്കറ്റിൽ ഇനി 15 മിനിറ്റ് സ്ഥിരമായ ഒരിടവേള ഉണ്ടായിരിക്കും. സമയം നഷ്ടപ്പെടുന്ന സാഹചര്യങ്ങളിൽ ഇത് കുറഞ്ഞത് 10 മിനിറ്റായി കുറയ്ക്കാം. ഡ്രിങ്ക്സ് ഇടവേളകളിൽ ‘ഹെഡ് കോച്ചിനോ അവരായി ചുമതലപ്പെടുത്തുന്ന വ്യക്തിക്കോ’ ഗ്രൗണ്ടിലേക്ക് പ്രവേശിക്കാം.

5 / 5
Follow Us