AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Rice Halwa: ചോറ് ബാക്കി വന്നോ? ടേസ്റ്റി ഹൽവ ഉണ്ടാക്കിയാലോ, റെസിപ്പി ഇതാ

Leftover Rice Halwa Recipe: ബാക്കി വന്ന ചോറ് ഉപയോഗിച്ച് മിനിറ്റുകൾക്കുള്ളിൽ വായിൽ അലിഞ്ഞുപോകുന്ന നല്ല സ്വാദിഷ്ടമായ ഹൽവ ഉണ്ടാക്കാൻ സാധിക്കുമെന്ന് അറിയാമോ? വളരെ കുറഞ്ഞ ചേരുവകൾ മാത്രം ഉപയോഗിച്ച് പെട്ടെന്ന് തയ്യാറാക്കാൻ കഴിയുന്ന ഈ ഹൽവ കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടും

Nithya Vinu
Nithya Vinu | Published: 02 Oct 2026 | 02:30 PM
വീടുകളിൽ ചോറ് ബാക്കി വരുന്നത് ഒരു പതിവ് സംഭവമാണ്. പലപ്പോഴും ഈ ചോറ് അടുത്ത ദിവസം ചൂടാക്കി കഴിക്കുകയോ അല്ലെങ്കിൽ കളയുകയോ ആണ് ചെയ്യാറുള്ളത്. എന്നാൽ ബാക്കി വന്ന ചോറ് ഉപയോഗിച്ച് മിനിറ്റുകൾക്കുള്ളിൽ വായിൽ അലിഞ്ഞുപോകുന്ന നല്ല സ്വാദിഷ്ടമായ ഹൽവ ഉണ്ടാക്കാൻ സാധിക്കുമെന്ന് അറിയാമോ? വളരെ കുറഞ്ഞ ചേരുവകൾ മാത്രം ഉപയോഗിച്ച് പെട്ടെന്ന് തയ്യാറാക്കാൻ കഴിയുന്ന ഈ ഹൽവ കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടും.  (Image Credit source: Getty Images)

1 / 5
രണ്ട് കപ്പ് ചോറും അര കപ്പ് വെള്ളം നന്നായി പേസ്റ്റ് പരുവത്തിൽ അരച്ചെടുക്കണം. ഒരു ബൗളിൽ നാല് ടേബിൾ സ്പൂൺ അരിപ്പൊടി ഇട്ടുകൊടുക്കാം. ഇതിലേക്ക് കാൽ കപ്പ് വെള്ളം ഒഴിച്ച് നന്നായി മിക്സ് ചെയ്യാം. വീണ്ടും കാൽ കപ്പ് കൂടി ഒഴിച്ച് കൊടുക്കാം. ചെറുതായി ലൂസ് പരുവത്തിൽ മിക്സ് ചെയ്ത് മാറ്റി വയ്ക്കാം.

2 / 5
മറ്റൊരു പാത്രത്തിൽ ശർക്കര പൊടിച്ചത് ഒരു കപ്പ് എടുക്കാം. ഇതിലേക്ക് കുറച്ച് വെള്ളം ഒഴിച്ച് നന്നായി ഉരുക്കിയെടുക്കാം. ഇനി ഏത് പാത്രത്തിലാണോ അലുവ ഉണ്ടാക്കുന്നത് അതിലേക്ക് ശർക്കര പാനി അരിച്ച് ഒഴിക്കാം. ശേഷം അരച്ച ചോറും ചേർത്ത് കൊടുക്കാം. ഇവ തമ്മിൽ നന്നായി കൂട്ടിയോജിപ്പിക്കുക.

3 / 5
ഇനി സ്റ്റൗ ഓണാക്കാം. തിളച്ച് കുറുകി വരുമ്പോള് അരിപ്പൊടി കലക്കിയതും ചേർത്ത് നന്നായി മിക്സ് ചെയ്യാം. നന്നായി കുറുക്കിയെടുക്കാം.  മറ്റൊരു പാനിൽ നാല് ടേബിൾ സ്പൂൺ പഞ്ചസാര, ഒരു ടേബിൾ സ്പൂൺ വെള്ളം കൂടി ഒഴിച്ചുകൊടുക്കാം. അവ ഉരുകിയെടുക്കാം. ഒരു ബ്രൗൺ കള്ളറായ ശേഷം, ചോറിലേക്ക് ഒഴിച്ചു കൊടുക്കാം.

4 / 5
ഒരു ടേബിൾ സ്പൂൺ നെയ്യ് ചേർക്കാം. അര ടീസ്പൂൺ ഏലയ്ക്ക പൊടിച്ചതും കൂടി ചേർക്കാം. അടിയിൽ പിടിക്കാതെ ഇളക്കി കൊടുക്കാൻ ശ്രദ്ധിക്കണം. കുറച്ച് അണ്ടിപ്പരിപ്പ് അരിഞ്ഞതും ചേർത്ത് കൊടുക്കാം. രുചികരമായ ഹൽവ റെഡി.

5 / 5
Follow Us