DIY Ideas: ഐസ്ക്രീം ബോളുകൾ കൈയിലുണ്ടോ? ഈ ഐഡിയകൾ ഞെട്ടിക്കും!
DIY Ideas to Reuse Empty Ice Cream Balls: ഐസ്‌ക്രീം ബോളുകൾ ഇനി വെറുതെ കളയല്ലേ, വീടിനകത്തും പുറത്തും ഉപകാരപ്രദമായ രീതിയിൽ ഇവ പുനരുപയോഗിക്കാൻ സാധിക്കും. ബാൽക്കണി ഗാർഡനിംഗ്, ഹോം ഡെക്കർ, കുഞ്ഞു സ്റ്റോറേജ് ബോക്സുകൾ എന്നിങ്ങനെ പല രീതികളിൽ ഇവ മാറ്റിയെടുക്കാവുന്നതാണ്. ആ കിടിലം ഐഡിയകൾ ഇതാ....
കാലിയായ ഐസ്‌ക്രീം ബോളുകൾ ഇനി വെറുതെ കളയല്ലേ, വീടിനകത്തും പുറത്തും ഉപകാരപ്രദമായ രീതിയിൽ ഇവ പുനരുപയോഗിക്കാൻ സാധിക്കും. ബാൽക്കണി ഗാർഡനിംഗ്, ഹോം ഡെക്കർ, കുഞ്ഞു സ്റ്റോറേജ് ബോക്സുകൾ എന്നിങ്ങനെ പല രീതികളിൽ ഇവ മാറ്റിയെടുക്കാവുന്നതാണ്. ആ കിടിലം ഐഡിയകൾ ഇതാ….
ഹാങ്ങിംഗ് പ്ലാന്ററുകൾ
ബോളുകൾ തൂക്കിയിടുന്ന ചെടിച്ചട്ടികളാക്കി മാറ്റാൻ എളുപ്പമാണ്. ബോളുകളുടെ അടിഭാഗത്ത് ചെറിയ ഡ്രെയിനേജ് ഹോളുകൾ ഉണ്ടാക്കുക. മുകൾ വശത്ത് തുല്യ അകലത്തിൽ മൂന്നോ നാലോ ദ്വാരങ്ങൾ ഇട്ട് ചണം, കയർ അല്ലെങ്കിൽ ചെറിയ ചങ്ങല എന്നിവ കെട്ടി തൂക്കിയിടാം. മണി പ്ലാന്റ്, പേൾസ് ചെടി, സ്പൈഡർ പ്ലാന്റ്, ചെറിയ പുതിന അല്ലെങ്കിൽ വാടാമല്ലി പോലുള്ള ചെടികൾ ഇതിൽ നന്നായി വളരും.
ഡെക്കറേറ്റീവ് ലൈറ്റുകൾ / ലാന്റേണുകൾ
വീടിന്റെ ബാൽക്കണി, സിറ്റൗട്ട് അല്ലെങ്കിൽ പഠനമുറി എന്നിവയ്ക്ക് ഭംഗിയും വെളിച്ചവും നൽകുന്ന അലങ്കാര വിളക്കുകൾ നിർമ്മിക്കാം. സുതാര്യമായതോ ഇളം നിറത്തിലുള്ളതോ ആയ ബോളുകളാണ് ഇതിനാവശ്യം. ഇവയ്ക്കുള്ളിൽ എൽ.ഇ.ഡി സ്ട്രിംഗ് ലൈറ്റുകളോ ബാറ്ററിയിൽ പ്രവർത്തിക്കുന്ന ചെറിയ ടീ ലൈറ്റ് കാൻഡിലുകളോ വെക്കാം. പുറത്ത് ചണം നൂൽ ചുറ്റിയോ അക്രിലിക് പെയിന്റ് കൊണ്ട് ഡിസൈനുകൾ വരച്ചോ ഭംഗി കൂട്ടാം.
ALSO READ: പിസ്താ തോടുകൾ കൈയിലുണ്ടോ? ഗാർഡന് വൻ ഉപകാരിയാണേ
സ്റ്റോറേജ് കണ്ടെയ്നറുകൾ
ചെറിയ സാധനങ്ങൾ ചിതറിപ്പോകാതെ സൂക്ഷിക്കാൻ ഇവ മികച്ചതാണ്. ഹെയർ ക്ലിപ്പുകൾ, റബ്ബർ ബാൻഡുകൾ, ആഭരണങ്ങൾ, ബട്ടണുകൾ, സൂചി-നൂൽ, അല്ലെങ്കിൽ മേശപ്പുറത്തെ ക്ലിപ്പുകൾ, പിൻ എന്നിവ സൂക്ഷിക്കാൻ ഉപയോഗിക്കാം. അടപ്പുകളിൽ അക്രിലിക് പെയിന്റ് അടിക്കുകയോ, തുണി/ജൂട്ട് കൊണ്ട് പൊതിയുകയോ ചെയ്ത് ഒന്നിനു മുകളിൽ ഒന്നായി അടുക്കി വെക്കാം.
സക്കുലന്റ് / കാക്ടസ് പ്ലാന്ററുകൾ
മേശപ്പുറത്തോ ജനാലപ്പടിയിലോ വെക്കാവുന്ന മിനി ഗാർഡനുകൾ ഉണ്ടാക്കാം. ബോളുകൾക്ക് പുറത്ത് ചണം കയർ പശ ഉപയോഗിച്ച് ചുറ്റിയെടുക്കുകയോ ചകരി നാരുകൾ ഒട്ടിക്കുകയോ ചെയ്യുക. ഉള്ളിൽ പോട്ടിംഗ് മിക്സ് നിറച്ച് ചെറിയ സക്കുലന്റുകളോ കാക്ടസുകളോ നടാം. വെള്ളം കെട്ടിനിൽക്കാതിരിക്കാൻ അടിയിൽ ചെറിയ കല്ലുകളോ ചരലോ നിരത്തുന്നത് നല്ലതാണ്.
കളിപ്പാട്ടങ്ങളും ക്രാഫ്റ്റ് വസ്തുക്കളും
കുട്ടികൾക്ക് കളിക്കാനും ക്രാഫ്റ്റ് വർക്കുകൾ ചെയ്യാനും ഇവ പ്രയോജനപ്പെടുത്താം. രണ്ട് ബോളുകൾ ചേർത്ത് ഒട്ടിച്ച് ചെറിയ ഭാരമുള്ള വസ്തുക്കൾ (ചെറിയ കല്ലുകൾ അല്ലെങ്കിൽ മണൽ) നിറച്ചാൽ കുട്ടികൾക്ക് കളിക്കാൻ ‘റോളിംഗ് ബോൾ’ അല്ലെങ്കിൽ ‘ടോസ് ഗെയിം’ ഉണ്ടാക്കാം. അതുപോലെ മണ്ണോ കളിമണ്ണോ നിറച്ച് ‘പ്ലാന്റർ മോൾഡുകൾ’ ആയും ഉപയോഗിക്കാം.
English Summary:
Empty ice cream balls should not be thrown away, as they can be reused in several creative and practical ways around the home. They can be transformed into useful items for balcony gardening, home décor, and small storage boxes.