AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Onam Special Palada: ഈ ഓണത്തിന് വൈറൽ കുക്കർ പായസം; എളുപ്പത്തിൽ പാലട പായസം തയ്യാറാക്കാം

Onam Special Cooker Palada Payasam Recipe: പലതരം പായസം ഉണ്ടെങ്കിലും പാലട പായസത്തിൻ്റെ തട്ട് താണ് തന്നെയിരിക്കും. കാരണം ഇതിനോട് ഇഷ്ടമുള്ളവരാണ് ഏറെയും. അങ്ങനെയെങ്കിൽ ഈ ഓണത്തിന് വൈറലായ പിങ്ക് നിറത്തിലുള്ള പാലട പായസം തയ്യാറാക്കിയാലോ. മണിക്കൂറുകളോളം പാൽ തിളപ്പിച്ചു കുറുകി ഉണ്ടാക്കുന്ന പരമ്പരാഗത രീതിക്ക് പകരം, പ്രഷർ കുക്കർ ഉപയോഗിച്ച് മിനിറ്റുകൾക്കുള്ളിൽ അതേ രുചിയിലും നിറത്തിലും പാലട പായസം എങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം.

Neethu Vijayan
Neethu Vijayan | Published: 18 Aug 2026 | 11:23 AM
ഓണസദ്യയിലെ പ്രധാന ആകർഷണം സദ്യയുടെ അവസാനം ഇലയിലേക്ക് ചൂടോടെ വിളമ്പുന്ന നല്ല മധുരമൂറന്ന പായസമാണ്. പലതരം പായസം ഉണ്ടെങ്കിലും പാലട പായസത്തിൻ്റെ തട്ട് താണ് തന്നെയിരിക്കും. കാരണം ഇതിനോട് ഇഷ്ടമുള്ളവരാണ് ഏറെയും. അങ്ങനെയെങ്കിൽ ഈ ഓണത്തിന് വൈറലായ പിങ്ക് നിറത്തിലുള്ള പാലട പായസം തയ്യാറാക്കിയാലോ. മണിക്കൂറുകളോളം പാൽ തിളപ്പിച്ചു കുറുകി ഉണ്ടാക്കുന്ന പരമ്പരാഗത രീതിക്ക് പകരം, പ്രഷർ കുക്കർ ഉപയോഗിച്ച് മിനിറ്റുകൾക്കുള്ളിൽ അതേ രുചിയിലും നിറത്തിലും പാലട പായസം എങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം. (IMAGE CREDIT SOURCE: SOCIAL MEDIA)

1 / 5
ആവശ്യമായ ചേരുവകൾ: പാലട അട: ½ കപ്പ് നല്ലതുപോലെ കഴുകി ഊറ്റിവെച്ചത്, പാൽ: 1 ലിറ്റർ, പഞ്ചസാര: ¾ കപ്പ് മധുരത്തിനനുസരിച്ച് അളവ് കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യാം, വെള്ളം: ½ കപ്പ്, നെയ്യ്: 1 ടേബിൾസ്പൂൺ, ഏലയ്ക്കാപ്പൊടി, കിസ്മിസ് - മുന്തിരി ആവശ്യമുണ്ടെങ്കിൽ മാത്രം എന്നിവയാണ് വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന കുക്കർ പായസത്തിൻ്റെ ആവശ്യമായ ചേരുവകൾ.

2 / 5
തയ്യാറാക്കുന്ന വിധം: ആദ്യം തന്നെ അട കഴുകുക. ശേഷം ഒരു പാത്രത്തിൽ വെള്ളം നന്നായി തിളപ്പിക്കുക. അതിലേക്ക് കഴുകി വെച്ച അട ചേർക്കുക. ഒന്ന് തിളക്കുമ്പോൾ ഗ്യാസ് ഓഫ്‌ ചെയ്ത് പാത്രം അടച്ച് വയ്ക്കുക. 10-15 മിനിറ്റിന് ശേഷം അട പച്ചവെള്ളത്തിൽ 3- 4 പ്രാവശ്യം കഴുകി വെള്ളം തോരാനായി വയ്ക്കുക. പിന്നീട് ആദ്യം തന്നെ പഞ്ചസാര കുക്കറിലിട്ട് കാരമലൈസ് ചെയ്യുക. പഞ്ചസാര അലിഞ്ഞ് ബ്രൗൺ നിറത്തിൽ വരുമ്പോൾ പാലൊഴിച്ച് നന്നായി ഇളക്കുക. അപ്പോൾ തന്നെ പാലിൻ്റെ നിറം മാറുന്നത് നിങ്ങൾക്ക് കാണാനാകും.

3 / 5
ശേഷം കുക്കർ അടയ്ക്കാം. കുക്കറിന്റെ അടപ്പ് അടച്ച്, വിസിൽ ഇട്ട് മീഡിയം തീയിൽ വെയ്ക്കുക. ഒരു വിസിൽ വന്ന ഉടൻ തന്നെ തീ ഏറ്റവും കുറച്ച്  വെയ്ക്കുക. കുറഞ്ഞ തീയിൽ 20 മുതൽ 25 മിനിറ്റ് വരെ വേവിക്കുക. ഈ സമയത്ത് പാൽ പതുക്കെ വെന്ത് കുക്കറിനുള്ളിൽ വെച്ച് തന്നെ നല്ല മനോഹരമായ പിങ്ക് നിറമായി മാറും. 25 മിനിറ്റിനു ശേഷം അടുപ്പ് ഓഫ് ചെയ്ത്, കുക്കറിലെ പ്രഷർ പൂർണ്ണമായും പോകുന്നതുവരെ കാത്തിരിക്കുക.

4 / 5
ശേഷം തുറന്ന് അതിലേക്ക് വേവിച്ച് വച്ച അട ചേർത്ത് വീണ്ടും ചെറുതീയിൽ ഇളക്കി കൊടുക്കുക. അട കുക്കറിൻ്റെ അടിയിൽ ഒട്ടിപിടിക്കാതെ ശ്രദ്ധിക്കണം. അതുപോലെ തന്നെ അതിലേക്ക് രണ്ട് ടീസ്പൂൺ നെയ്യ് ഒഴിച്ചുകൊടുക്കുക. വേണമെങ്കിൽ അല്പം ഏലയ്ക്കാ പൊടിയും ചേർക്കാം. ശേഷം നന്നായി ഇളക്കി കൊടുക്കുക. യഥാർത്ഥ പാലട പായസത്തിന് ഏലക്കയോ അണ്ടിപ്പരിപ്പോ ചേർക്കാറില്ല. നിങ്ങൾക്ക് വേണമെങ്കിൽ അവ കൂടി ചേർത്ത് വിളമ്പാവുന്നതാണ്.

5 / 5
Follow Us