Mushrooms: കൂൺ പാകം ചെയ്യുമ്പോൾ ഉപ്പ് ഇടേണ്ടത് എപ്പോൾ? ഈ ടിപ്സ് മറക്കല്ലേ
Mushrooms Cooking Tips: ശരിയായ രീതിയിൽ പാകം ചെയ്തില്ലെങ്കിൽ കൂണിന്റെ യഥാർത്ഥ രുചിയും മണവും നഷ്ടപ്പെടാൻ സാധ്യതയുണ്ട്. കൂൺ തയ്യാറാക്കുമ്പോൾ വലിയ കഷണങ്ങളാക്കി മുറിക്കുന്നത് നല്ലതാണ്. കൂൺ വെള്ളത്തിൽ മുക്കി വെച്ച് കഴുകരുത്. കൂൺ കൂടുതൽ രുചികരമായി പാകം ചെയ്യാൻ സഹായിക്കുന്ന ചില ടിപ്സുകൾ അറിഞ്ഞാലോ...

പ്രതീകാത്മക ചിത്രം
ആരോഗ്യത്തിന് ഏറെ ഗുണകരവും രുചികരവുമായ ഒരു ഭക്ഷണമാണ് കൂൺ. ഇവയിൽ പ്രോട്ടീൻ, വിറ്റാമിൻ ഡി. നാരുകൾ എന്നിവഅടങ്ങിയിട്ടുണ്ട്. എന്നാൽ ശരിയായ രീതിയിൽ പാകം ചെയ്തില്ലെങ്കിൽ കൂണിന്റെ യഥാർത്ഥ രുചിയും മണവും നഷ്ടപ്പെടാൻ സാധ്യതയുണ്ട്. കൂൺ കൂടുതൽ രുചികരമായി പാകം ചെയ്യാൻ സഹായിക്കുന്ന ചില ടിപ്സുകൾ അറിഞ്ഞാലോ…
കൂൺ പാകം ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ടവ
കഴുകുമ്പോൾ ശ്രദ്ധിക്കുക
കൂൺ വെള്ളത്തിൽ മുക്കി വെച്ച് കഴുകരുത്. കൂൺ പെട്ടെന്ന് വെള്ളം വലിച്ചെടുക്കുന്ന സ്വഭാവമുള്ളതാണ്. അതിനാൽ ഈർപ്പമുള്ള ഒരു തുണിയോ കടലാസോ ഉപയോഗിച്ച് തുടച്ചെടുക്കുകയോ, വേഗത്തിൽ വെള്ളത്തിൽ കഴുകി ഉടൻ തന്നെ തുടച്ചെടുക്കുകയോ ചെയ്യണം.
കട്ടിംഗ് രീതി
കൂൺ തയ്യാറാക്കുമ്പോൾ വലിയ കഷണങ്ങളാക്കി മുറിക്കുന്നത് നല്ലതാണ്. ചെറിയ കഷണങ്ങൾ പാകം ചെയ്യുമ്പോൾ പെട്ടെന്ന് ചുരുങ്ങുകയും അവയുടെ രുചി കുറയ്ക്കുകയും ചെയ്യും.
തിളപ്പിക്കാം
സൂപ്പുകളിലോ കറികളിലോ ചേർക്കുന്നതിനു മുമ്പ് കൂണുകൾ ചെറുതായി തിളപ്പിക്കുന്നത് അവയുടെ രുചി വർദ്ധിപ്പിക്കുകയും കൂടുതൽ പാചകത്തിന് തയ്യാറാക്കുകയും ചെയ്യും. ഇങ്ങനെ ചെയ്യുന്നതിലൂടെ കൂണിന്റെ ഈർപ്പവും പോഷകങ്ങളും നിലനിർത്താൻ സഹായിക്കുന്നു.
ALSO READ: 1 കൊല്ലം കേടാകില്ല! നോൺവെജ് പ്രേമികൾക്ക് ഈ പൊടി ഒരു സ്പൂൺ മതി, ഒരു പ്ലേറ്റ് ചോറുണ്ണാം
ചൂടുള്ള പാൻ ഉപയോഗിക്കുക
കൂൺ വഴറ്റുമ്പോൾ പാൻ നല്ലതുപോലെ ചൂടായിരിക്കണം. കുറഞ്ഞ ചൂടിൽ വെച്ചാൽ കൂണിലെ വെള്ളം പുറത്തുവന്ന് അത് വെന്തുപോകുമല്ലാതെ മനോഹരമായ ഗോൾഡൻ ബ്രൗൺ നിറം ലഭിക്കില്ല.
പാനിൽ ധാരാളം സ്ഥലം
ഒരു പാനിൽ ഒരുമിച്ച് ധാരാളം കൂൺ ഇട്ട് വഴറ്റരുത്. ഇങ്ങനെ ചെയ്താൽ ആവി പുറത്തുവരാൻ കഴിയാതെ കൂൺ കുഴഞ്ഞുപോകും. പാത്രത്തിൽ ആവശ്യത്തിന് ഇടം നൽകി പാകം ചെയ്യുന്നതാണ് ഉചിതം.
ഉപ്പ് ചേർക്കുന്ന സമയം
കൂൺ പാകം ചെയ്യാൻ തുടങ്ങുമ്പോൾ തന്നെ ഉപ്പ് ഇടരുത്. തുടക്കത്തിൽ തന്നെ ഉപ്പിട്ടാൽ കൂണിലെ നീര് പെട്ടെന്ന് പുറത്തുവരികയും അത് ഡ്രൈ ആയിപ്പോവുകയും ചെയ്യും. പകുതിയിലധികം വെന്ത ശേഷമോ അല്ലെങ്കിൽ അടുപ്പിൽ നിന്ന് ഇറക്കാൻ നേരത്തോ ഉപ്പ് ചേർക്കുക.
എണ്ണയോ വെണ്ണയോ ഉപയോഗിക്കുക
കൂണിന് പ്രത്യേക രുചി നൽകാൻ വെണ്ണ അല്ലെങ്കിൽ ഒലിവ് ഓയിൽ ഉപയോഗിക്കാം. അതുപോലെ, പഴയ കൂണുകൾക്ക് ഈർപ്പവും രുചിയും നഷ്ടപ്പെടാൻ സാധ്യതയുള്ളതിനാൽ എപ്പോഴും പുതിയ കൂണുകൾ തിരഞ്ഞെടുക്കുന്നതാണ് നല്ലത്.
English Summary:
Mushrooms should be cooked in a hot pan without overcrowding so they can brown and develop a rich, savory flavor. Adding oil or butter along with garlic, herbs, pepper and other seasonings can enhance their taste, while salting at the right stage helps prevent excessive moisture release.