AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Hair Growth: തൈരോ അതോ മുട്ടയോ, മുടി തഴച്ചുവളരാൻ ഇതിൽ ഏതാണ് ബെസ്റ്റ്?

Egg or Curd for Hair Care: തിളക്കമുള്ളതും ആരോഗ്യമുള്ളതുമായ മുടി ആഗ്രഹിക്കാത്തവരായി ആരും ഉണ്ടാകില്ല. തലമുടി സംരക്ഷണത്തിന് ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന രണ്ടു സാധനങ്ങളാണ് തൈരും മുട്ടയും. എന്നാൽ മുടിയുടെ വേഗത്തിലുള്ള വളർച്ചയ്ക്ക് ഇവയിൽ ഏതാണ് കൂടുതൽ ഫലപ്രദം എന്ന് നോക്കിയാലോ...

Hair Growth: തൈരോ അതോ മുട്ടയോ, മുടി തഴച്ചുവളരാൻ ഇതിൽ ഏതാണ് ബെസ്റ്റ്?
പ്രതീകാത്മക ചിത്രംImage Credit source: Getty Images
Nithya Vinu
Nithya Vinu | Updated On: 16 Sep 2026 | 03:05 PM

തിളക്കമുള്ളതും ആരോഗ്യമുള്ളതുമായ മുടി ആഗ്രഹിക്കാത്തവരായി ആരും ഉണ്ടാകില്ല. അതിനായി വിപണിയിൽ ലഭിക്കുന്ന രാസവസ്തുക്കൾ അടങ്ങിയ ഉൽപ്പന്നങ്ങൾക്ക് പകരം വീട്ടിൽ തന്നെ ലഭ്യമായ പ്രകൃതിദത്ത മാർഗ്ഗങ്ങൾ ഉപയോഗിക്കാനാണ് ഭൂരിഭാഗം ആളുകളും താല്പര്യപ്പെടുന്നത്. അത്തരത്തിൽ തലമുടി സംരക്ഷണത്തിന് ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന രണ്ടു സാധനങ്ങളാണ് തൈരും മുട്ടയും. എന്നാൽ മുടിയുടെ വേഗത്തിലുള്ള വളർച്ചയ്ക്ക് ഇവയിൽ ഏതാണ് കൂടുതൽ ഫലപ്രദം എന്ന് നോക്കിയാലോ…

മുട്ട എങ്ങനെ ഗുണം ചെയ്യും?

മുട്ടയിൽ ഉയർന്ന അളവിൽ പ്രോട്ടീൻ, ബയോട്ടിൻ, ഫോലേറ്റ്, വിറ്റാമിൻ എ, ഡി എന്നിവ അടങ്ങിയിട്ടുണ്ട്. ഇവ മുടിയുടെ ഘടന മെച്ചപ്പെടുത്താൻ സഹായിക്കുന്നു. അതുപോലെ, മുട്ടയിലെ പ്രോട്ടീൻ മുടിയുടെ വേരുകളെ ശക്തിപ്പെടുത്തുകയും പുതിയ മുടി വേഗത്തിൽ വളരാൻ സഹായിക്കുകയും ചെയ്യുന്നു.

ഇവയിൽ ബയോട്ടിൻ അടങ്ങിയിരിക്കുന്നതിനാൽ മുടിയുടെ ബലം വർദ്ധിപ്പിക്കാനും മുടി പൊട്ടിപ്പോകുന്നത് തടയാനും സാധിക്കും. നേർത്ത മുടിയുള്ളവർക്ക് മുട്ട ഉപയോഗിക്കുന്നത് വഴി മുടിക്ക് കൂടുതൽ ഘനവും തിളക്കവും ലഭിക്കും.

ALSO READ: ഉരുളക്കിഴങ്ങ് ഫ്രിഡ്ജിൽ വെക്കാറുണ്ടോ? വൻ അപകടം

തൈര് നല്ലതാണോ?

തൈരിൽ അടങ്ങിയിരിക്കുന്ന ലാക്റ്റിക് ആസിഡ്, വിറ്റാമിനുകൾ, ഫാറ്റി ആസിഡുകൾ എന്നിവ തലയോട്ടിയുടെ ആരോഗ്യത്തിന് വളരെ ഉത്തമമാണ്.  തൈരിലെ ലാക്റ്റിക് ആസിഡ് തലയോട്ടിയിലെ മൃതകോശങ്ങളെ നീക്കം ചെയ്യാനും താരൻ മൂലമുണ്ടാകുന്ന ചൊറിച്ചിൽ കുറയ്ക്കാനും സഹായിക്കുന്നു. വരണ്ടതും ജീവനറ്റതുമായ മുടിക്ക് ഈർപ്പവും  മൃദുത്വവും നൽകാൻ തൈര് മികച്ചൊരു സ്വാഭാവിക കണ്ടീഷണറായും തൈര് പ്രവർത്തിക്കും. അതുപോലെ, തലയോട്ടിയിലെ എണ്ണമയം നിയന്ത്രിച്ച് പി.എച്ച് നില സന്തുലിതമാക്കാനും തൈരിന് സാധിക്കും.

കൂടുതൽ ഗുണകരം ഏത്?

നിങ്ങളുടെ മുടിയുടെ പ്രശ്നം എന്താണെന്നതിനെ ആശ്രയിച്ചാണ് ഇവ മികച്ചതാകുന്നത്. നിങ്ങൾക്ക് താരൻ, തലയോട്ടിയിലെ ചൊറിച്ചിൽ, വരൾച്ച എന്നിവയാണെങ്കിൽ തൈര് ഉപയോഗിക്കുന്നതാണ് ഉത്തമം. അതേസമയം, നിങ്ങൾക്ക് അമിതമായ മുടി കൊഴിച്ചിൽ, നേർത്ത മുടി, ബലക്കുറവ് എന്നിവയാണെങ്കിൽ മുട്ട ഉപയോഗിക്കുന്നത് ഗുണം ചെയ്യും.  തൈരും മുട്ടയുടെ വെള്ളയും  മിശ്രിതമാക്കി ആഴ്ചയിലൊരിക്കൽ തലയിൽ തേച്ചുപിടിപ്പിക്കുന്നത് മുടിയുടെ ആരോഗ്യത്തിന് നല്ലതാണെന്നും കരുതുന്നുണ്ട്.

Follow Us