AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

ജോലി, യാത്ര, ദിവസേനയുള്ള ഉപയോഗം: boAt-ൻ്റെ മികച്ച ANC ഇയർബഡുകളും ഹെഡ്‌ഫോണുകളും

ANC ടെക്നോളജിയുള്ള boAt-ൻ്റെ മികച്ച ഇയർബഡുകളും ഹെഡ്ഫോണുകളും ഏതെല്ലാമാണ്.എഎൻസി മാത്രമല്ല ഇയർബഡുകളും ഹെഡ്ഫോണുകളും വാങ്ങിക്കമ്പോൾ നോയ്സ് ക്യാൻസലേഷൻ, ബാറ്ററി ലൈഫ്, വ്യക്തതയുള്ള കോൾ സൗകര്യം, കണക്റ്റിവിറ്റി, ഉപയോഗിക്കുമ്പോഴുള്ള സുഖം എന്നിവ പ്രധാനമായും ശ്രദ്ധിക്കേണ്ടതുണ്ട്. നിങ്ങളുടെ ബജറ്ററ്റിന് പറ്റിയതും മികച്ച ഫീച്ചറുകളുമുള്ള രണ്ട് boAt-ൻ്റെ ANC ഇയർബഡുകളും ഹെഡ്ഫോണുകളും പറ്റി പരിശോധിക്കാം.

ജോലി, യാത്ര, ദിവസേനയുള്ള ഉപയോഗം: boAt-ൻ്റെ മികച്ച ANC ഇയർബഡുകളും ഹെഡ്‌ഫോണുകളും
Boat Earbuds And HeadphonesImage Credit source: Special Arrangement
Jenish Thomas
Jenish Thomas | Published: 17 Sep 2026 | 03:47 PM

ഇന്നത്തെ തിരക്കുപിടിച്ച ജീവിതത്തിൽ ജോലി ആവശ്യങ്ങൾക്കും യാത്രകൾക്കും വിനോദങ്ങൾക്കുമായി മികച്ച ഓഡിയോ അനുഭവം ആഗ്രഹിക്കുന്നവർ നമ്മൾ പലരും. എന്നാൽ ചുറ്റമുള്ള ചില ശബ്ദകോലാഹലങ്ങൾ മികച്ച ഒരു അനുഭൂതി ലഭിക്കുന്നതിനെ തടയും. അതുകൊണ്ടുതന്നെയാണ് മിക്ക ഇയർബഡുകൾക്കും ഹെഡ്‌ഫോണുകൾക്കും കമ്പനികൾ അഡാപ്റ്റീവ് നോയ്സ് ക്യാൻസലേഷൻ എന്ന ANC ടെക്നോളജി അവതരിപ്പിച്ചിരിക്കുന്നത്. ഈ സാങ്കേതികവിദ്യയുള്ള ഇയർബഡുകൾക്കും ഹെഡ്‌ഫോണുകൾക്കും വിപണിയിൽ വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്.

എഎൻസി മാത്രമല്ല ഇയർബഡുകളും ഹെഡ്ഫോണുകളും വാങ്ങിക്കമ്പോൾ നോയ്സ് ക്യാൻസലേഷൻ, ബാറ്ററി ലൈഫ്, വ്യക്തതയുള്ള കോൾ സൗകര്യം, കണക്റ്റിവിറ്റി, ഉപയോഗിക്കുമ്പോഴുള്ള സുഖം എന്നിവ പ്രധാനമായും ശ്രദ്ധിക്കേണ്ടതുണ്ട്. പ്രമുഖ ബ്രാൻഡായ boAt-ന്റെ നിരയിലെ ഈ ഫീച്ചറുകളിൽ ശ്രദ്ധേയമായ രണ്ട് മോഡലുകളായ Nirvana Zenith Pro (TWS Earbuds), Nirvana Eutopia 2 ANC (Over-ear Headphones) എന്നിവയുടെ വിശേഷങ്ങളും സവിശേഷതകളും വിശദമായി നമ്മുക്ക് പരിശോധിക്കാം.

boAt Nirvana Zenith Pro

വ്യക്തിഗത ഓഡിയോ അനുഭവത്തിന് അനുയോജ്യമായ ഇയർബഡുകൾ
കൂടുതൽ സമയം ഗാനങ്ങൾ കേൾക്കാനും, മികച്ച നോയ്സ് ക്യാൻസലേഷൻ ആഗ്രഹിക്കുന്നവർക്കുമായി പ്രത്യേകമായി രൂപകൽപ്പന ചെയ്തിട്ടുള്ള ട്രൂ വയർലെസ് (TWS) ഇയർബഡുകളാണിത്. 50 dB വരെയുള്ള ഹൈബ്രിഡ് അഡാപ്റ്റീവ് എ.എൻ.സി. ചുറ്റുപാടിന്റെ ശബ്ദത്തിനനുസരിച്ച് ഇവ സ്വയം ക്രമീകരിക്കപ്പെടുന്നു. 12mm ഡ്രൈവറുകൾ, ഹൈ-റെസ് ഓഡിയോ, LDAC സപ്പോർട്ട്, കൂടാതെ ഇമ്മേഴ്‌സീവ് അനുഭവത്തിനായി boAt Spatial Audio. ‘Adaptive EQ by Mimi’ സാങ്കേതികവിദ്യ വഴി ഉപയോക്താവിന്റെ കേൾവിശക്തിക്ക് അനുയോജ്യമായ ഓഡിയോ പ്രൊഫൈൽ നിർമ്മിക്കാൻ സാധിക്കും. വ്യക്തമായ സംഭാഷണങ്ങൾക്കായി 6 മൈക്രോഫോണുകളും AI-ENx സാങ്കേതികവിദ്യയും. 80 മണിക്കൂർ വരെ ആകെ പ്ലേടൈം. 10 മിനിറ്റ് ASAP ചാർജിംഗിലൂടെ 250 മിനിറ്റ് വരെ പ്ലേബാക്ക് ലഭിക്കും.

boAt Nirvana Eutopia 2 ANC

നീണ്ട യാത്രകൾക്കും ദൈനംദിന ഉപയോഗത്തിനുമുള്ള ഹെഡ്‌ഫോൺ ദീർഘനേരം ഹെഡ്‌ഫോൺ ധരിച്ച് ജോലി ചെയ്യുന്നവർക്കും, യാത്ര ചെയ്യുന്നവർക്കും അനുയോജ്യമായ ഓവർ-ഈയർ വയർലെസ് ഹെഡ്‌ഫോണാണിത്. 45 dB വരെയുള്ള അഡാപ്റ്റീവ് ഹൈബ്രിഡ് എ.എൻ.സി. boAt Hearables ആപ്പ് വഴി ഇത് ക്രമീകരിക്കാം. ഡ്യുവൽ ഡ്രൈവറുകൾ, ഹൈ-റെസ് ഓഡിയോ, LDAC സപ്പോർട്ട്, വിശാലമായ ശബ്ദാനുഭവത്തിനായി 3D Spatial Audio. ഒറ്റ ചാർജിൽ 80 മണിക്കൂർ വരെ പ്ലേടൈം. 10 മിനിറ്റ് ASAP ചാർജ് ചെയ്താൽ 12 മണിക്കൂർ വരെ ഉപയോഗിക്കാം. ബ്ലൂടൂത്ത് 5.4, നോയ്സ് കുറയ്ക്കാൻ AI-ENx കോളിംഗ് സാങ്കേതികവിദ്യ, ലാപ്‌ടോപ്പിലും ഫോണിലും മാറി മാറി ഉപയോഗിക്കാൻ സഹായിക്കുന്ന മൾട്ടിപോയിന്റ് കണക്റ്റിവിറ്റി.

ALSO READ : ഉത്സവകാല സമ്മാനങ്ങൾക്ക് ഏറ്റവും മികച്ച ഓപ്ഷൻ, boAt ബ്ലൂടൂത്ത് സ്പീക്കറുകൾ: മൂന്ന് ജനപ്രിയ മോഡലുകൾ ഇതാ

ANC ഉപകരണങ്ങൾ വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

  1. നോയ്സ് ക്യാൻസലേഷനും ഫിറ്റും: ഓഫീസിലും യാത്രയിലും എ.എൻ.സി ഉപകാരപ്പെടുമെങ്കിലും ഇയർബഡിന്റെ ശരിയായ ഫിറ്റ് ശബ്ദത്തെ പ്രതിരോധിക്കാൻ അത്യാവശ്യമാണ്.
  2. ബാറ്ററി ലൈഫ്: കമ്പനികൾ അവകാശപ്പെടുന്ന സമയം വോളിയം ലെവലും എ.എൻ.സി ഉപയോഗവും അനുസരിച്ച് വ്യത്യാസപ്പെടാം.
  3. മൾട്ടിപോയിന്റ് കണക്റ്റിവിറ്റി: ഓഫീസിലെ ഓൺലൈൻ മീറ്റിംഗുകൾക്കും ഫോൺ കോളുകൾക്കും ഇടയിൽ വേഗത്തിൽ സ്വിച്ച് ചെയ്യാൻ മൾട്ടിപോയിന്റ് ഫീച്ചർ ഉപകരിക്കും.
  4. പേഴ്‌സണലൈസ്ഡ് ഇ.ക്യു : സംഗീതം കേൾക്കാൻ ഇഷ്ടപ്പെടുന്നവർക്ക് സ്വന്തം അഭിരുചിക്കനുസരിച്ച് ശബ്ദം ക്രമീകരിക്കാനുള്ള ഫീച്ചറുകൾ സഹായകരമാണ്.

മികച്ചത് ഏത്?

കൂടുതൽ പോർട്ടബിൾ ആയതും ഇൻ-ഈയർ ഫിറ്റുള്ളതുമായ ഇയർബഡുകൾ ആഗ്രഹിക്കുന്നവർക്ക് boAt Nirvana Zenith Pro മികച്ച തിരഞ്ഞെടുപ്പാണ്. എന്നാൽ കാതുകൾക്ക് പൂർണ്ണ സുഖം നൽകുന്ന, ദീർഘനേരം ധരിക്കാൻ കഴിയുന്ന ഓവർ-ഈയർ ഹെഡ്‌ഫോണുകൾ തിരയുന്നവർക്ക് Nirvana Eutopia 2 ANC കൂടുതൽ അനുയോജ്യമാകും.

Follow Us