Breakfast Mistakes: പ്രഭാതഭക്ഷണത്തോടൊപ്പം ഏത്തപ്പഴം കഴിക്കാമോ? രാവിലെ ഒന്നിച്ച് കഴിക്കാൻ പാടില്ലാത്ത ഭക്ഷണങ്ങൾ
Avoid This Food Combinations In Breakfast: പ്രഭാതഭക്ഷണത്തോടൊപ്പം പലരും കഴിക്കുന്ന ഒന്നാണ് ഏത്തപ്പഴം. കാരണം ഇത് ആരോഗ്യകരവും വയറ് പൂർണമായും നിറഞ്ഞതായി തോന്നിക്കുകയും ചെയ്യുന്നു. എന്നാൽ ചിലരെങ്കിലും ഏത്തപ്പഴം കഴിച്ച ശേഷം വയർ വീർത്തുകെട്ടുന്നതായി പരാതിപെടാറുണ്ട്.
പണ്ടുമുതൽക്കെ കേൾക്കുന്ന ഒന്നാണ് പ്രഭാതഭക്ഷണം ഒഴിവാക്കരുത് എന്നത്. രാവിലെ കഴിക്കുന്നത് എന്താണോ അതിനെ ആശ്രയിച്ചാണ് അന്നത്തെ ദിവസം മുഴവൻ നീങ്ങുന്നത്. അതിനാൽ പ്രഭാതഭക്ഷണം ആരോഗ്യകരവും രുചികരവുമായിരിക്കണം. എന്നാൽ പലപ്പോഴും രുചികരമെന്ന് തോന്നുമെങ്കിലും ചില ഭക്ഷണങ്ങൾ വയറിന് അനുയോജ്യമാകണമെന്നില്ല. ഭക്ഷണം കഴിച്ച ശേഷം വയറ് വീർക്കാനും ചില അസ്വസ്ഥതകൾ അനുഭവപ്പെടാനും ഇവ കാരണമാകും. അത്തരത്തിൽ നിങ്ങൾ രാവിലെ കഴിക്കാൻ പാടില്ലാത്ത ഭക്ഷണ കോമ്പോകൾ എന്തെല്ലാമെന്ന് നോക്കാം.
പ്രഭാതഭക്ഷണത്തോടൊപ്പം പലരും കഴിക്കുന്ന ഒന്നാണ് ഏത്തപ്പഴം. കാരണം ഇത് ആരോഗ്യകരവും വയറ് പൂർണമായും നിറഞ്ഞതായി തോന്നിക്കുകയും ചെയ്യുന്നു. എന്നാൽ ചിലരിൽ ഏത്തപ്പഴം കഴിച്ച ശേഷം വയർ വീർത്തുകെട്ടുന്നതായി പരാതിപെടാറുണ്ട്. മലബന്ധം തടയാനും ശരീരത്തിലേക്ക് ഇലക്ട്രോലൈറ്റുകളും പോഷകങ്ങളും എത്തിക്കാനും സഹായിക്കുന്നതിനാൽ ഏത്തപ്പഴം പ്രാഭാതഭക്ഷണമായി കണക്കാക്കപ്പെടുന്നു. എന്നാൽ താങ്ങാനാവുന്നതും രുചികരവുമായ ഈ പഴം കഴിച്ചതിനുശേഷം ചിലർ വയറു വീർക്കുന്നതായി പരാതിപ്പെടാറുണ്ട്.
കുടലിൽ വാതകം അടിഞ്ഞുകൂടുന്നത് മൂലം വയറ്റിൽ അസ്വസ്ഥതയും അടിവയറ്റിലെ സമ്മർദ്ദവും അനുഭവപ്പെടുന്ന ഒരു അവസ്ഥയാണ് വയറു വീർക്കൽ. വാഴപ്പഴത്തിലാകട്ടെ സോർബിറ്റോൾ അടങ്ങിയിട്ടുണ്ട്, ഇത് ശരീരം സാവധാനത്തിൽ മെറ്റബോളിസത്തിന് ഇരയാകുന്നു. കൂടാതെ നാരുകളും വാതക ഉൽപാദനം വർദ്ധിപ്പിക്കുന്നതുമായ ഒരു തരം കാർബോഹൈഡ്രേറ്റും പഴത്തിൽ അടങ്ങിയിട്ടുണ്ട്. ഈ രണ്ട് ഉൽപ്പന്നങ്ങളും കുടലിൽ വിഘടിച്ച് ഹൈഡ്രജൻ, കാർബൺ ഡൈ ഓക്സൈഡ്, മീഥെയ്ൻ വാതകം എന്നിവ ഉത്പാദിപ്പിക്കപ്പെടുന്നു. ഇതുമൂലം വയറു വീർക്കൽ ഉണ്ടാകുന്നു. അതിനാൽ, വാഴപ്പഴം വലിയ അളവിൽ കഴിക്കുന്നത് ഒഴിവാക്കുക.
വയറു വീർക്കാൻ കാരണമാകുന്ന ഭക്ഷണണങ്ങൾ
വാഴപ്പഴവും പാലും: ആരോഗ്യകാര്യത്തിൽ ശ്രദ്ധാലുക്കളായ പലരും ദീർഘനേരം വയറു നിറഞ്ഞതായി തോന്നിപ്പിക്കുന്നതിന് പ്രഭാതഭക്ഷണമായി സ്മൂത്തികൾ കഴിക്കാറുണ്ട്. അതിൽ പാലും വാഴപ്പഴ സ്മൂത്തികളും സാധാരണയായി തിരഞ്ഞെടുക്കുന്ന ഒന്നാണ്. എന്നിരുന്നാലും, ഇവ രണ്ടും കൂടി കഴിക്കുന്നത് ദഹിക്കാൻ സമയമെടുക്കും. അതുവഴി വയറു വീർക്കാൻ കാരണമാകുന്നു. ഇത് ഒഴിവാക്കുന്നതിന്, വാഴപ്പഴ സ്മൂത്തികളിൽ ഒരു നുള്ള് കറുവപ്പട്ട ചേർക്കാൻ ശ്രമിക്കുക.
ഭക്ഷണത്തോടൊപ്പം പഴങ്ങൾ: ചിലർ ഭക്ഷങ്ങളോടൊപ്പം പഴങ്ങൾ കഴിക്കാറുണ്ട്. പഴങ്ങൾ ഒറ്റയ്ക്ക് കഴിക്കുമ്പോൾ വേഗത്തിൽ ദഹിക്കും. എന്നാൽ മറ്റ് ഭക്ഷങ്ങളോടൊപ്പം ചേരുമ്പോൾ അവയുടെ ദഹനപ്രക്രിയ മന്ദഗതിയിലാകുന്നു. ഇത് പുളിച്ച് തികട്ടലിനും വയറു വീർക്കുന്നതിനും കാരണമാകും.
ബീൻസും ചീസും: ചീസുമായി അല്ലെങ്കിൽ ഏതെങ്കിലും പാലുൽപ്പന്നവുമായി ബീൻസ് ചേർക്കുമ്പോൾ അത് വയറു വീർക്കാൻ കാരണമാകുന്നു. കാരണം ബീൻസിൽ പുളിപ്പ് തോന്നിക്കുന്ന നാരുകൾ ധാരാളമായി അടങ്ങിയിട്ടുണ്ട്. അതേസമയം ചീസിൽ കൊഴുപ്പും ലാക്ടോസും ധാരാളമുണ്ട്. ഇവ ഒരുമിച്ച് ദഹനം മന്ദഗതിയിലാക്കുകയും ഗ്യാസ് ഉണ്ടാക്കുകയും ചെയ്യുന്നു.
തൈരും പഴങ്ങളും: വയറു വീർക്കാൻ കാരണമാകുന്ന ഏറ്റവും പ്രധാന ഭക്ഷണങ്ങളിൽ ഒന്നാണ് തൈരും പഴങ്ങളും. പലരും പഴങ്ങൾ തൈരുമായി ചേർത്ത് കഴിക്കാറുണ്ട്. പക്ഷേ പഴങ്ങളിലെ സ്വാഭാവിക പഞ്ചസാരയും തൈരിലെ ബാക്ടീരിയകളും വയറു വീർക്കുന്നതിനും കാരണമാകുന്നു.