AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

LPG Vs Induction Cooking: വൈദ്യുതി ബില്ല് കൂടുമോ… എൽപിജിക്ക് പകരം ഇൻഡക്ഷൻ സ്റ്റൗ മതിയോ?; പാചകത്തിന് നല്ലത് ഏത്

LPG Cylinder vs Induction Cooker: പശ്ചിമേഷ്യയിൽ നിന്നുള്ള എണ്ണക്കപ്പലുകളുടെ യാത്ര സുരക്ഷിതമല്ലാത്തതിനാൽ പല കമ്പനികളും വിതരണം താൽക്കാലികമായി നിയന്ത്രിച്ചതാണ് വലിയ തിരിച്ചടിക്ക് കാരണം. ​ഗ്യാസ് സിലിണ്ടർ ലഭിക്കാത്തതോടെ വിപണിയിൽ ഇൻഡക്ഷൻ സ്റ്റൗ, ഇലക്ട്രിക് പ്രഷർ കുക്കർ തുടങ്ങിയ ബദർ മാർ​ഗങ്ങളുടെ വില്പനയും കുതിച്ചുയരുകയാണ്.

LPG Vs Induction Cooking: വൈദ്യുതി ബില്ല് കൂടുമോ… എൽപിജിക്ക് പകരം ഇൻഡക്ഷൻ സ്റ്റൗ മതിയോ?; പാചകത്തിന് നല്ലത് ഏത്
Lpg Vs Induction Image Credit source: Getty Images
Neethu Vijayan
Neethu Vijayan | Published: 13 Mar 2026 | 11:26 AM

ഇറാൻ ഇസ്രയേൽ സംഘർഷം കടുക്കുന്നതിനിടെ ഇന്ത്യയിൽ എൽപിജി ക്ഷാമം ആശങ്കകൾക്ക് വഴിവച്ചിരിക്കുകയാണ്. . ബുക്ക് ചെയ്ത സിലിണ്ടർ എത്തണമെങ്കിൽ ദിവസങ്ങളോളം കാത്തിരിക്കേണ്ടി വരികയാണ്. ഈ സാഹചര്യത്തിൽ മറ്റ് ബദർ മാർ​ഗങ്ങൾ തേടി ആളുകൾ നെട്ടോട്ടത്തിലാണ്. ഇന്ത്യയിലേക്ക് എൽപിജി എത്തിക്കുന്ന പ്രധാന കപ്പൽ ചാലുകളിൽ യുദ്ധഭീഷണി നിലനിൽക്കുന്നത് പാചക വാതക ഇറക്കുമതിയെ സാരമായി ബാധിച്ചിരിക്കുകയാണ്.

പശ്ചിമേഷ്യയിൽ നിന്നുള്ള എണ്ണക്കപ്പലുകളുടെ യാത്ര സുരക്ഷിതമല്ലാത്തതിനാൽ പല കമ്പനികളും വിതരണം താൽക്കാലികമായി നിയന്ത്രിച്ചതാണ് വലിയ തിരിച്ചടിക്ക് കാരണം. ​ഗ്യാസ് സിലിണ്ടർ ലഭിക്കാത്തതോടെ വിപണിയിൽ ഇൻഡക്ഷൻ സ്റ്റൗ, ഇലക്ട്രിക് പ്രഷർ കുക്കർ തുടങ്ങിയ ബദർ മാർ​ഗങ്ങളുടെ വില്പനയും കുതിച്ചുയരുകയാണ്. എന്നാൽ വൈദ്യുതി ബിൽ കൂടുമോ എന്ന ആശങ്കയും പലരെയും ഇത്തരം മാർ​ഗങ്ങൾ ഉപയോ​ഗിക്കുന്നതിൽ നിന്ന് പിൻവലിക്കുന്നുണ്ട്.

പാചകത്തിന് എൽപിജിയാണോ ഇൻഡക്ഷൻ സ്റ്റൗവാണോ നല്ലതെന്ന് നോക്കാം. പൂർണ്ണമായും ഗ്യാസ് ഉപേക്ഷിക്കുന്നതിന് പകരം, ചായ ഉണ്ടാക്കാനും ചോറ് വയ്ക്കാനും വെള്ളം തിളപ്പിക്കാനും ഇൻഡക്ഷൻ ഉപയോഗിക്കുന്നത് ​ഗ്യാസിൻ്റെ ഉപയോ​ഗം കുറയ്ക്കാനും നീണ്ട മാസങ്ങളോളം ഇവ സൂക്ഷിച്ചുവയ്ക്കാനും സാധിക്കുന്നു.

ALSO READ: ഗ്യാസ് സിലിണ്ടർ മാസങ്ങളോളം ഉപയോ​ഗിക്കാം! പാചകത്തിന് മുൻപ് ഈ ചെറിയ കാര്യങ്ങൾ ശ്രദ്ധിക്കൂ

ഇൻഡക്ഷൻ സ്റ്റൗവിൻ്റെ ഗുണങ്ങളും ദോഷങ്ങളും

ഗുണങ്ങൾ: എൽപിജിയേക്കാൾ ഇരട്ടി വേഗത്തിൽ പാചകം ചെയ്യാൻ ഇൻഡക്ഷൻ സ്റ്റൗവിന് സാധിക്കും. രാവിലെ ജോലിക്ക് പോകുന്നവർക്ക് ഇത് വലിയ ഉപകാരമാണ്. ഗ്യാസ് അടുപ്പിൽ 60 ശതമാനവും ചൂട് പുറത്തേക്ക് നഷ്ടപ്പെടാറുണ്ട്. എന്നാൽ ഇൻഡക്ഷനിലാണ് നിങ്ങൾ പാചകം ചെയ്യുന്നതെങ്കിൽ 90 ശതമാനം ചൂടും നേരിട്ട് പാത്രത്തിലേക്കാണ് എത്തുന്നത്. ഗ്യാസ് സിലിണ്ടറിനായി കാത്തുനിൽക്കേണ്ടി വരുന്ന പ്രതിസന്ധി ഇവിടെയില്ല എന്നത് മറ്റൊരു ​ഗുണമാണ്.

ദോഷങ്ങൾ: സ്റ്റീൽ അല്ലെങ്കിൽ ഇരുമ്പ് അടങ്ങിയ ഇൻഡക്ഷൻ ബേസ് ഉള്ള പരന്ന പാത്രങ്ങൾ മാത്രമേ ഇൻഡക്ഷൻ സ്റ്റൗവിൽ ഉപയോഗിക്കാൻ സാധിക്കുകയുള്ളൂ. ചപ്പാത്തി ചുട്ടെടുക്കാനോ നേരിട്ട് തീയിലിട്ട് ചുട്ടെടുക്കാനോ ഇൻഡക്ഷൻ കുക്കറിൽ സാധിക്കില്ല. മറ്റൊരു ​പ്രധാന ദോഷമെന്തെന്നാൽ കറൻ്റ് പോയാൽ പാചകം മുടങ്ങും ഇൻവെർട്ടറിൽ സാധാരണ ഇൻഡക്ഷൻ പ്രവർത്തിക്കില്ല.

വൈദ്യുതി ബില്ല് കുറയ്ക്കാൻ ചെയ്യേണ്ടത്

ഇൻഡക്ഷൻ സ്വിച്ച് ഓൺ ചെയ്താൽ സെക്കന്റുകൾക്കുള്ളിൽ തന്നെ അത് ചൂടാകും. അതിനാൽ പച്ചക്കറികൾ അരിയുന്നതിനും മസാലകൾ തയ്യാറാക്കുന്നതും മുമ്പേ ചെയ്തുവയ്ക്കണം. സ്റ്റൗ ഓൺ ചെയ്തിട്ട് ഇത്തരം കാര്യങ്ങൾ ചെയ്യരുത്.

സ്റ്റൗവിൻ്റെ പ്രതലവുമായി പൂർണ്ണമായും തട്ടി നിൽക്കുന്ന അടിവശം പരന്ന പാത്രങ്ങൾ ഉപയോഗിച്ചാൽ വൈദ്യുതി പാഴാകാതെ പാചകം അനായാസമാക്കാം.

പാചകം കഴിഞ്ഞാൽ തനിയെ ഓഫ് ആകാനുള്ള ടൈമർ ഇൻഡക്ഷൻ കുറ്റകറിൽ ഉണ്ട്. ഇത് സെറ്റ് ചെയ്യുന്നത് കറൻ്റ് ലാഭിക്കുന്നതിനും ഭക്ഷണങ്ങൾ കരിഞ്ഞുപോകുന്നതും തടയുന്നു.

എപ്പോഴും പാചകത്തിന് ആവശ്യമുള്ള വെള്ളം മാത്രം തിളപ്പിക്കുക.

പാചകം ചെയ്യുമ്പോൾ എപ്പോഴും അടച്ചു വച്ച് വേവിക്കുക. തുറന്നു വയ്ക്കുമ്പോൾ വേവാൻ സമയമെടുക്കുകയും വൈദ്യുതി പാഴാകുകയും ചെയ്യുന്നു.

Follow Us