Donald Trump’s Favorite Indian Food: മട്ടണ്‍ ബിരിയാണി, സമോസ.. സാക്ഷാൽ യു.എസ് പ്രസിഡന്റ് ട്രംപിനെ വരെ ഞെട്ടിച്ച ഇന്ത്യന്‍ വിഭവങ്ങള്‍
Donald Trump's Favorite Indian Food: ട്രംപിന്റെ ഇഷ്ടപ്പെട്ട ഇന്ത്യന്‍ വിഭവങ്ങളെ കുറിച്ച് ദേശീയ മാധ്യമങ്ങളിൽ വന്ന വാർത്തയാണ് ഇപ്പോൾ ചർച്ചയാകുന്നത്. സമോസ, മട്ടൺ ബിരിയാണി തുടങ്ങിയവയാണ് അദ്ദേഹത്തിന് ഇഷ്ടപ്പെട്ട ഇന്ത്യൻ വിഭവങ്ങൾ എന്നാണ് റിപ്പോർട്ട്.

അമേരിക്കയുടെ 47-ാമത് പ്രസിഡന്റാണ് ഡൊണാൾഡ് ട്രംപ്. സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതിനു ശേഷം അദ്ദേഹവുമായി ബന്ധപ്പെട്ട് പല തരത്തിലുള്ള വാർത്തകളും
വന്നിരുന്നു. ഇന്ത്യയുമായുള്ള ട്രംപിന്റെ ബന്ധവും പലപ്പോഴും ചർച്ചയായിട്ടുണ്ട്. ഇതിനിടെയിൽ ട്രംപിന്റെ ഇഷ്ടപ്പെട്ട ഇന്ത്യന്‍ വിഭവങ്ങളെ കുറിച്ച് ദേശീയ മാധ്യമങ്ങളിൽ വന്ന വാർത്തയാണ് ഇപ്പോൾ ചർച്ചയാകുന്നത്. സമോസ, മട്ടൺ ബിരിയാണി തുടങ്ങിയവയാണ് അദ്ദേഹത്തിന് ഇഷ്ടപ്പെട്ട ഇന്ത്യൻ വിഭവങ്ങൾ എന്നാണ് റിപ്പോർട്ട്.
സമോസ
സമോസയാണ് ഡ്രംപിന് ഇഷ്ടപ്പെട്ട ഇന്ത്യൻ വിഭവങ്ങളിൽ ഒന്ന്. ബ്രോക്കോളിയും കോണും ഫില്ലിങ്സ് വരുന്ന സമോസ ട്രംപും ഭാര്യ മെലാനിയയും മകൾ ഇവാങ്കയും ഇന്ത്യയിലെത്തിയപ്പോൾ സബർമതി ആശ്രമത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നൽകിയ വിരുന്നിൽ ഒരുക്കിയിരുന്നു.
Also Read:’90’s നൊസ്റ്റാൾജിയ! പ്രിയപ്പെട്ട തേൻ മിഠായി ഇനി വീട്ടിൽ തയ്യാറാക്കാം! ഇതാ റെസിപ്പി
മട്ടൺ ബിരിയാണി
മറ്റൊരു പ്രിയപ്പെട്ട ഇന്ത്യന്‍ വിഭവം മട്ടൺ ബിരിയാണിയായിരുന്നു. ബിരിയാണി റൈസ് ചൂടുവെള്ളത്തിൽ വേവിക്കാൻ വെക്കുക. അതിലേക്ക് ഗ്രാമ്പൂ, പട്ട, കുരുമുളക് എന്നിങ്ങനെ ഇട്ട് കൊടുക്കു. പാതി വെന്ത ശേഷം മാറ്റിവെക്കുക. മറ്റൊരു പാത്രത്തിൽ മാരിനേറ്റ് ചെയ്ത മട്ടൺ കഷണങ്ങൾ വെച്ചുകൊടുക്കുക അതിന് മുകളിലായി ചോറും ഇട്ടുകൊടുക്കാം. അതിന് മുകളിലായി വഴറ്റിയ ഉള്ളിയും കങ്കുമപ്പൂവും ചേർത്ത് ദം ഇട്ട് ചെറു തീയിൽ വെക്കുക.
സാൽമൺ ടിക്ക
മസാല പൊടികൾ,നാരങ്ങാ നീര് ,തൈര് ചേർത്ത് തയ്യാറാക്കിയെടുക്കുന്ന കൂട്ട് സാൽമൺ കഷണങ്ങളിൽ തേച്ച് ഗ്രിൽ ചെയ്യുകയോ ചുട്ടെടുക്കുകയോ വറുത്തെടുക്കുകയോ ചെയ്യുന്ന വിഭവമാണ് സാൽമൺ ടിക്ക.
കാജു കട്ലി
ഇന്ത്യയിലെ പ്രധാനപ്പെട്ട മധുര പലഹാരമാണ് കാജു കട്ലി. കശുവണ്ടി ഉപയാഗിച്ചാണ് ഇത് തയ്യാറാക്കുന്നത്. കശുവണ്ടി, പഞ്ചസാര, പാൽപ്പൊടി എന്നിവ ഉപയോഗിച്ചാണ് ഇതുണ്ടാക്കുന്നത്. ഇന്ത്യയിലെ പ്രധാന ആഘോഷങ്ങളിൽ ഈ മധുരപലഹാരം നിർബന്ധമാണ് .