AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Perunthenaruvi: പമ്പയുടെ മാറിൽ വിരിഞ്ഞ ‘തേൻ നദി’; വെച്ചൂച്ചിറയിലുള്ള പെരുന്തേനരുവി കാണാം പോകാം

Perunthenaruvi Travel Guide: പാറക്കെട്ടുകൾക്കിടയിലൂടെ അർത്തുലച്ച് ഒഴുകുന്ന പമ്പാനദിയുടെ ഈ വശ്യരൂപം ഏതൊരു യാത്രക്കാരൻ്റെയും മനം കവരും. 'തേൻ നദി' എന്നറിയപ്പെടുന്ന ഈ വെള്ളച്ചാട്ടം ഇന്ന് കേരളത്തിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ ഒന്നായി മാറിയിരിക്കുകയാണ്.

Perunthenaruvi: പമ്പയുടെ മാറിൽ വിരിഞ്ഞ ‘തേൻ നദി’; വെച്ചൂച്ചിറയിലുള്ള പെരുന്തേനരുവി കാണാം പോകാം
PerunthenaruviImage Credit source: Social Media
Neethu Vijayan
Neethu Vijayan | Published: 13 Mar 2026 | 01:52 PM

പമ്പാനദിയുടെ വശ്യതയും വന്യതയും ആസ്വദിക്കാൻ ആഗ്രഹിക്കുന്നവർ പത്തനംതിട്ടയിലേക്ക് ഒരിക്കലെങ്കിലും പോയിരിക്കണം. അത്തരത്തിൽ പത്തനംതിട്ടയുടെ പ്രകൃതിസൗന്ദര്യത്തിനും ടൂറിസം മേഖലയ്ക്കും മാറ്റുകൂട്ടുന്ന ഒന്നാണ് പെരുന്തേനരുവി വെള്ളച്ചാട്ടം. പാറക്കെട്ടുകൾക്കിടയിലൂടെ അർത്തുലച്ച് ഒഴുകുന്ന പമ്പാനദിയുടെ ഈ വശ്യരൂപം ഏതൊരു യാത്രക്കാരൻ്റെയും മനം കവരും. ‘തേൻ നദി’ എന്നറിയപ്പെടുന്ന ഈ വെള്ളച്ചാട്ടം ഇന്ന് കേരളത്തിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ ഒന്നായി മാറിയിരിക്കുകയാണ്.

പെരുന്തേനരുവി എന്ന പേരിൽ സൂചിപ്പിക്കുന്നത് പോലെ തന്നെ തേൻ പോലെ ഒഴുകിയെത്തുന്ന നദി എന്നാണ് ഇതിനെക്കുറിച്ച് ഇവിടെ വന്നുപോയിട്ടുള്ളവർ പറയുന്നത്. പണ്ട് ഈ പരിസരത്തെ കൂറ്റൻ പാറക്കെട്ടുകളിലെ തേനീച്ചക്കൂട്ടിൽ നിന്നും തേൻ തുള്ളികൾ പുഴയിലേക്ക് ഒലിച്ചിറങ്ങിയിരുന്നു എന്ന മറ്റൊരു കഥയും ഈ പേരിന് പിന്നിലുണ്ട്. പമ്പാനദിയിലെ ശുദ്ധമായ തണുത്ത ജലം പാറക്കെട്ടുകൾക്കിടയിലൂടെ പതഞ്ഞൊഴുകി താഴ്ച്ചയിലേക്ക് കുത്തിയൊഴുകുന്ന കാഴ്ച്ച അതിമനോഹരമാണ്.

ALSO READ: മേഘങ്ങൾക്കിടയിൽ ഒരു ചായകുടി!; കൊളുക്കുമലയിലെ സൂര്യോദയം കാണാൻ നിങ്ങൾ റെഡിയാണോ?

നഗരത്തിന്റെ തിരക്കുകളിൽ നിന്നും മാറി പമ്പാ നദിയുടെ താളവും കാടിൻ്റെ മനോഹാരിതയും കാറ്റിന്റെ തലോടലും ആസ്വദിക്കാൻ പറ്റിയ ഒരിടമാണിത്. വെള്ളച്ചാട്ടത്തിന്റെ സൗന്ദര്യം സുരക്ഷിതമായി ആസ്വദിക്കാൻ ഒരുക്കിയ വാക്ക്-വേയും കുട്ടികൾക്കായി ചെറിയ പാർക്കും ഇവിടെ ഒരുക്കിയിട്ടുണ്ട്.

പെരുന്തേനരുവിയിലേക്ക് എങ്ങനെ എത്തിച്ചേരാം?

പത്തനംതിട്ട ജില്ലയിലെ റാന്നിക്ക് സമീപമുള്ള വെച്ചൂച്ചിറ എന്ന സ്ഥലത്താണ് പെരുന്തേനരുവി വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. എരുമേലിയിൽ നിന്ന് ഏകദേശം 10 കി.മീറ്റർ ദൂരവും, പത്തനംതിട്ടയിൽ നിന്നാണെങ്കിൽ ഏകദേശം 36 കി.മീറ്റർ ദൂരവുമാണ് ഇവിടേക്കുള്ളത്.

സന്ദർശിക്കാൻ പറ്റിയ സമയം

സെപ്റ്റംബർ മുതൽ മാർച്ച് വരെയുള്ള സമയത്താണ് ഇവിടെ ഏറ്റവും മനോഹരമായി വെള്ളച്ചാട്ടം ആസ്വദിക്കാൻ സാധിക്കുക. മഴക്കാലത്ത് പുഴയിലെ നീരൊഴുക്ക് പെട്ടെന്ന് കൂടാൻ സാധ്യതയുള്ളതിനാൽ അതീവ ജാഗ്രത പാലിക്കേണ്ടതുണ്ട്. പാറക്കെട്ടുകളിൽ വഴുതാൻ സാധ്യതയുള്ളതിനാൽ ഫോട്ടോ എടുക്കുമ്പോഴും നടക്കുമ്പോഴും ശ്രദ്ധിക്കണം

Follow Us