AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Mattress Cleaning Tips: മെത്തയിൽ എത്രത്തോളം അഴുക്കുണ്ടെന്ന് അറിയാമോ? വൃത്തിയാക്കാൻ ചില സൂപ്പർ വഴികൾ

Mattress Cleaning Tips And Tricks: കുട്ടികളുള്ള വീട്ടിലാണെങ്കിൽ പറയുകയും വേണ്ട. അവർ കഴിക്കുന്ന ഭക്ഷണ അവശിഷ്ട്ടങ്ങളും പുറത്തുനിന്നുള്ള അഴുക്കും എല്ലാം ഇവയിലുണ്ടാകും. ഇത് പലപ്പോഴും ദുർഗന്ധത്തിനും അലർജിപോലുള്ള പ്രശ്നങ്ങൾക്കും കാരണമാകാം. വാഷിംഗ് മെഷീനിൽ മെത്തകൾ കഴുകാൻ പറ്റുകയില്ല. പലരും മെത്ത കഴുകില്ല എന്നതാണ് സത്യം. വളരെ എളുപ്പത്തിൽ വീട്ടിൽ തന്നെ എങ്ങനെ വൃത്തിയാക്കാം എന്ന് നോക്കാം.

Mattress Cleaning Tips: മെത്തയിൽ എത്രത്തോളം അഴുക്കുണ്ടെന്ന് അറിയാമോ? വൃത്തിയാക്കാൻ ചില സൂപ്പർ വഴികൾ
പ്രതീകാത്മക ചിത്രംImage Credit source: Witthaya Prasongsin/Moment/Getty Images
Neethu Vijayan
Neethu Vijayan | Published: 21 Sep 2026 | 01:48 PM

നാം ദിവസവും ഉറങ്ങുന്ന മെത്തകളിൽ വിയർപ്പ്, പൊടിപടലങ്ങൾ, ചർമ്മത്തിലെ മൃതകോശങ്ങൾ എന്നിവ അടിഞ്ഞുകൂടാറുണ്ട്. കുട്ടികളുള്ള വീട്ടിലാണെങ്കിൽ പറയുകയും വേണ്ട. അവർ കഴിക്കുന്ന ഭക്ഷണ അവശിഷ്ട്ടങ്ങളും പുറത്തുനിന്നുള്ള അഴുക്കും എല്ലാം ഇവയിലുണ്ടാകും. ഇത് പലപ്പോഴും ദുർഗന്ധത്തിനും അലർജിപോലുള്ള പ്രശ്നങ്ങൾക്കും കാരണമാകാം. വാഷിംഗ് മെഷീനിൽ മെത്തകൾ കഴുകാൻ പറ്റുകയില്ല. പലരും മെത്ത കഴുകില്ല എന്നതാണ് സത്യം. എന്നാൽ അവയ്ക്ക് കേടുപാടുകൾ പറ്റാത്തവിധം വളരെ എളുപ്പത്തിൽ വീട്ടിൽ തന്നെ എങ്ങനെ വൃത്തിയാക്കാം എന്ന് നോക്കാം.

മെത്ത വൃത്തിയാക്കുന്നതിനുള്ള എളുപ്പവഴികൾ

ആഴത്തിലുള്ള പൊടി കളയാൻ: വാക്വം ക്ലീനർ ഉപയോഗിച്ച് മെത്തയുടെ മുകൾഭാഗവും വശങ്ങളും നന്നായി ക്ലീൻ ചെയ്യുന്നത് വളരെ നല്ലൊരു മാർ​ഗമാണ്. മെത്തയുടെ തുന്നിച്ചേർത്ത ഭാഗങ്ങളിലും കോണുകളിലും അടിഞ്ഞുകൂടിയിരിക്കുന്ന പൊടിയും അഴുക്കും പൂർണ്ണമായി നീക്കം ചെയ്യാൻ ഇത് സഹായിക്കും. നമ്മൾ കൈകൊണ്ട് വൃത്തിയാക്കാൻ സാധിക്കാത്തത് പോലും ഇതിന് സാധിക്കുന്നു.

ദുർഗന്ധം മാറ്റാം: മെത്തയിൽ അല്പം ബേക്കിംഗ് സോഡ വിതറി കുറച്ചു സമയം വെക്കുക. ആവശ്യമെങ്കിൽ ഇതിലേക്ക് ഏതാനും തുള്ളി ലാവെൻഡർ എണ്ണയോ മറ്റ് എസൻഷ്യൽ ഓയിലുകളോ ചേർക്കാം. അമിതമായി പോകരുത്. ബേക്കിംഗ് സോഡ മെത്തയിലെ ഈർപ്പവും ദുർഗന്ധവും പൂർണ്ണമായും വലിച്ചെടുക്കും. കുറഞ്ഞത് 30 മിനിറ്റിന് ശേഷം വാക്വം ക്ലീനർ ഉപയോഗിച്ച് ഇത് വീണ്ടും വൃത്തിയാക്കാം.

കറകൾ നീക്കം ചെയ്യാൻ: മെത്തയിലുള്ള കറകൾ കളയാനായി അല്പം വീര്യം കുറഞ്ഞ ഡിറ്റർജന്റും തണുത്ത വെള്ളവും കലർത്തി സ്പ്രേ ചെയ്യുക. ഒരു വൃത്തിയുള്ള തുണി ഉപയോഗിച്ച് കറയുള്ള ഭാഗത്ത് പതുക്കെ അമർത്തി തുടയ്ക്കുക. ഒരിക്കലും മെത്തയിലേക്ക് വെള്ളം നേരിട്ട് ഒഴിക്കുകയോ ഉരച്ചു കഴുകുകയോ ചെയ്യരുത്. കാരണം ഇതിനുള്ളിലെ സ്പോഞ്ചിലോ ചകരിയിലോ ഇത് കേടുപാടുകൾ വരുത്തിയേക്കാം.

വെയിലത്ത് ഉണക്കുക: സാധ്യമാണെങ്കിൽ മെത്ത കുറച്ചു സമയം നല്ല വെയിലത്ത് വെച്ച് ഉണക്കുക. സൂര്യപ്രകാശത്തിലെ അൾട്രാവയലറ്റ് രശ്മികൾ മെത്തയിലുള്ള ബാക്ടീരിയകളെയും രോഗാണുക്കളെയും നശിപ്പിക്കാൻ സഹായിക്കും. മാസത്തിലൊരിക്കെ മെത്തയുടെ കിടക്കുന്ന വശം മാറ്റിയിടുന്നത് മെത്തയുടെ ആയുസ്സ് വർദ്ധിപ്പിക്കാനും ഈർപ്പം തടയാനും സഹായിക്കും.

ബെഡ്ഷീറ്റുകൾ മാറ്റുക: മെത്തയിൽ വിരിക്കുന്ന ബെഡ്ഷീറ്റ്, പില്ലോ കവറുകൾ എന്നിവയെല്ലാം മാറ്റി ചൂടുവെള്ളത്തിൽ കഴുകി ഉണക്കാൻ ഇടുക. ഇത് ആഴ്ച്ചയിലൊരിക്കൽ ചെയ്യുമ്പോൾ തന്നെ പകുതി അഴുക്കും പൊടിയും കുറഞ്ഞ് കിട്ടും.

കവറുകൾ ഇടാം: മെത്തയുടെ മുകളിൽ കവറുകൾ ഇടുന്നത് ഇത്തരം പൊടിപലങ്ങൾ കുറയ്ക്കാൻ സഹായിക്കും. മാസത്തിലൊരിക്കൽ ഈ കവർ ഊരി വൃത്തിയാക്കുന്നതും നല്ലൊരു മാർ​ഗമാണ്.

English Summary:

With everyday use, dust, body oils, accidental spills and moisture can reach the mattress surface. If you want to know how to clean a mattress at home, the most important rule is to use as little moisture as necessary.

 

Follow Us