AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Bengaluru to Kozhikode KSRTC: ബെംഗളൂരു – കോഴിക്കോട് കെഎസ്ആർടിസി ബസ് സമയത്തിലും റൂട്ടിലും മാറ്റം; പുതിയ ടൈംടേബിൾ അറിയാം

Bengaluru to Kozhikode KSRTC Route And Time: ഐടി ജീവനക്കാരുടെ നിത്യയാത്രാ മാർ​ഗമായ ബന്ദിപ്പൂർ പാതയിലൂടെ കടന്നുപോകുന്ന എസി ഗരുഡ പ്രീമിയം അടക്കമുള്ള പ്രീമിയം സർവീസുകളിലാണ് പ്രധാന അഴിച്ചുപണി. ദീർഘദൂര യാത്രക്കാർക്ക് കൂടുതൽ സൗകര്യപ്രദമായ സേവനം ഉറപ്പാക്കുന്നതിനായിട്ടാണ് പ്രീമിയം സർവീസുകളുടെ സമയക്രമത്തിൽ മാറ്റം വരുത്തിയതെന്നാണ് വിവരം.

Bengaluru to Kozhikode KSRTC: ബെംഗളൂരു – കോഴിക്കോട് കെഎസ്ആർടിസി ബസ് സമയത്തിലും റൂട്ടിലും മാറ്റം; പുതിയ ടൈംടേബിൾ അറിയാം
KSRTCImage Credit source: Social Media
Neethu Vijayan
Neethu Vijayan | Published: 21 Sep 2026 | 11:04 AM

ബെംഗളൂരുവിൽ നിന്ന് കോഴിക്കോട്ടേക്ക് സർവീസ് നടത്തുന്ന പ്രധാന രാത്രികാല ബസുകളുടെ സമയക്രമത്തിലും റൂട്ടുകളിലും വൻ മാറ്റം. കേരള, കർണാടക ആർടിസികളാണ് നിർണ്ണായക മാറ്റങ്ങൾ വരുത്തിയിരിക്കുന്നത്. ഐടി ജീവനക്കാരുടെ നിത്യയാത്രാ മാർ​ഗമായ ബന്ദിപ്പൂർ പാതയിലൂടെ കടന്നുപോകുന്ന എസി ഗരുഡ പ്രീമിയം അടക്കമുള്ള പ്രീമിയം സർവീസുകളിലാണ് പ്രധാന അഴിച്ചുപണി. ദീർഘദൂര യാത്രക്കാർക്ക് കൂടുതൽ സൗകര്യപ്രദമായ സേവനം ഉറപ്പാക്കുന്നതിനായിട്ടാണ് പ്രീമിയം സർവീസുകളുടെ സമയക്രമത്തിൽ മാറ്റം വരുത്തിയതെന്നാണ് വിവരം.

ബസുകളും പുതുക്കിയ സമയക്രമവും

ബന്ദിപ്പൂർ ദേശീയോദ്യാന പാതയിലൂടെ സർവീസ് നടത്തുന്ന എസി ഗരുഡ പ്രീമിയം ബസ്, ഇനിമുതൽ രാത്രി 10.26-ന് പകരം രാത്രി 8.01-ന് ബെംഗളൂരുവിലെ സാറ്റലൈറ്റ് ടൗൺ ബസ് സ്റ്റേഷനിൽ (MCTC) നിന്ന് പുറപ്പെടും. പുതുക്കിയ സമയക്രമമനുസരിച്ച്, മൈസൂരു രാത്രി 10.51, സുൽത്താൻ ബത്തേരി പുലർച്ചെ 1.31, കൽപറ്റ പുലർച്ചെ 2.01, താമരശ്ശേരി പുലർച്ചെ 3.11 എന്നീ റൂട്ടുകളിലൂടെ സഞ്ചരിച്ച് പുലർച്ചെ 3.51ന് കോഴിക്കോട് ബസ് എത്തിച്ചേരും. കോഴിക്കോട് നിന്നുള്ള മടക്കയാത്രയിൽ മാറ്റമില്ലാതെ തുടരും. രാവിലെ 8.25-ന് പുറപ്പെട്ട് വൈകുന്നേരം 4.25-ന് ബസ് ബെംഗളൂരുവിൽ എത്തും.

ALSO READ: കുറഞ്ഞ ചെലവിൽ നീലക്കുറിഞ്ഞി കണ്ടുമടങ്ങാം: കെഎസ്ആർടിസി ബസുകൾ ഈ സമയത്ത്

ഈ സമയമാറ്റം മൂലം ഉണ്ടാകുന്ന യാത്രക്കാരുടെ ബുദ്ധിമുട്ടുകൾ നികത്തുന്നതിനായി, ഒരു പുതിയ സ്വകാര്യ എസി സീറ്റർ സർവീസ് ആരംഭിച്ചിട്ടുണ്ട്. ഈ ബസ് രാത്രി 10.26 ന് സാറ്റലൈറ്റ് ടെർമിനലിൽ നിന്ന് പുറപ്പെട്ട് മൈസൂരു രാത്രി 12.46, സുൽത്താൻ ബത്തേരി പുലർച്ചെ 3.06, കൽപറ്റ പുലർച്ചെ 3.36, താമരശ്ശേരി പുലർച്ചെ 4.41 എന്നീ റൂട്ടുകളിലൂടെ പുലർച്ചെ 5.21 ന് കോഴിക്കോട് എത്തിച്ചേരും.

ബന്ദിപ്പൂർ വഴി ബെംഗളൂരുവിൽ നിന്ന് രാത്രി 8-ന് പുറപ്പെട്ടിരുന്ന സൂപ്പർ ഫാസ്റ്റ് ബസ് ഇനി മുതൽ മാനന്തവാടി വഴിയാകും സഞ്ചരിക്കുക. പുതിയ സമയക്രമമനുസരിച്ച്, സാറ്റലൈറ്റ് ടെർമിനലിൽ നിന്ന് രാത്രി 9.32-ന് പുറപ്പെടുന്ന ബസ് മൈസൂരു രാത്രി 11.52, മാനന്തവാടി പുലർച്ചെ 3.47, കൽപറ്റ പുലർച്ചെ 4.42, താമരശ്ശേരി പുലർച്ചെ 5.47 വഴി രാവിലെ 6.27-ന് കോഴിക്കോട് എത്തിച്ചേരും.

കോഴിക്കോട്ടേക്ക് വൈകുന്നേരം ഏഴിന് പുറപ്പെടുന്ന എസി സീറ്റർ സർവീസിന് പകരം ഡീലക്സ് ബസ് ഏർപ്പെടുത്തിയിട്ടുണ്ട്. സാറ്റലൈറ്റ് ടെർമിനലിൽ നിന്ന് പുറപ്പെടുന്ന ഈ സർവീസ് മൈസൂരു രാത്രി 9.20, മാനന്തവാടി പുലർച്ചെ 1.35, കൽപറ്റ പുലർച്ചെ 2.35, താമരശ്ശേരി പുലർച്ചെ 3.45 വഴി പുലർച്ചെ 4.25-ന് കോഴിക്കോട് എത്തിച്ചേരും.

ടെർമിനൽ തിരിച്ചുള്ള സർവീസ് വിവരങ്ങൾ

പീന്യ ബസവേശ്വര ടെർമിനലിൽ നിന്ന് വൈകുന്നേരം 7.40-ന് ഒരു ഡീലക്സ് സർവീസ് ആരംഭിക്കും. രാത്രി 8.40-ന് സാറ്റലൈറ്റ് ടെർമിനലിലെത്തുന്ന ഈ ബസ്, മൈസൂരു രാത്രി 11, മാനന്തവാടി പുലർച്ചെ 3.05, കൽപറ്റ പുലർച്ചെ 3.55, താമരശ്ശേരി പുലർച്ചെ 5.05 വഴി രാവിലെ 5.45-ന് കോഴിക്കോട് എത്തിച്ചേരും.

ശാന്തിനഗറിൽ നിന്ന് രാത്രി 9.25-ന് പുറപ്പെടുന്ന ഡീലക്സ് ബസ് ഇപ്പോൾ എസി സീറ്റർ ബസായി ഉയർത്തിയിട്ടുണ്ട്. ഈ ബസ് രാത്രി 10.10-ന് സാറ്റലൈറ്റ് ടെർമിനലിൽ നിർത്തുകയും മൈസൂരു രാത്രി 12.30, മാനന്തവാടി പുലർച്ചെ 4.40, കൽപറ്റ പുലർച്ചെ 5.30, താമരശ്ശേരി രാവിലെ 6.40 വഴി രാവിലെ 7.20-ന് കോഴിക്കോട് എത്തുകയും ചെയ്യും.

ശാന്തിനഗറിൽ നിന്ന് രാത്രി 10.45-ന് പുറപ്പെടുന്ന മറ്റൊരു സാധാരണ ഡീലക്സ് സർവീസും ആരംഭിച്ചിട്ടുണ്ട്. രാത്രി 11.30-ന് സാറ്റലൈറ്റ് ടെർമിനലിലെത്തുന്ന ഈ ബസ്, മൈസൂരു പുലർച്ചെ 1.50, സുൽത്താൻ ബത്തേരി രാവിലെ 7, കൽപറ്റ രാവിലെ 7.40, താമരശ്ശേരി രാവിലെ 8.45 വഴി രാവിലെ 9.45-ന് കോഴിക്കോട് എത്തിച്ചേരും.

English Summary:

KSRTC has announced major changes to the timetables and routes of several night services operating from Bengaluru to Kozhikode. Key premium services, including the AC Garuda Premium that travels through the Bandipur forest path, have been rescheduled .

Follow Us