AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Aravana Paayasam: അരവണ പായസം വീട്ടിലുണ്ടാക്കിയാലോ, റെസിപ്പി ഇതാ

Traditional Sabarimala Style Aravana Payasam Recipe: ശർക്കരയും ശുദ്ധമായ നെയ്യും ഉണക്കലരിയും ചേർത്ത് തയ്യാറാക്കുന്ന ഈ നിവേദ്യത്തിന് ഓരോ ഭക്തന്റെയും ഓർമപുസ്തകത്തിൽ പ്രത്യേക സ്ഥാനമുണ്ട്. വ്രതനാളുകളിലും വിശേഷദിവസങ്ങളിലും വീട്ടിൽ തന്നെ എളുപ്പത്തിൽ ഉണ്ടാക്കാൻ സാധിക്കുന്ന അരവണ പായസത്തിന്റെ റെസിപ്പി അറിഞ്ഞാലോ...

Aravana Paayasam: അരവണ പായസം വീട്ടിലുണ്ടാക്കിയാലോ, റെസിപ്പി ഇതാ
പ്രതീകാത്മക ചിത്രംImage Credit source: social media
Nithya Vinu
Nithya Vinu | Updated On: 21 Sep 2026 | 01:24 PM

ശബരിമല ധർമ്മശാസ്താ ക്ഷേത്രത്തിലെ പ്രധാന വഴിപാടും പ്രസാദവുമാണ് നെയ്യും ശർക്കരയും ചേർത്തു തയ്യാറാക്കുന്ന സ്വാദിഷ്ടമായ അരവണ പായസം. ശർക്കരയും ശുദ്ധമായ നെയ്യും ഉണക്കലരിയും ചേർത്ത് തയ്യാറാക്കുന്ന ഈ നിവേദ്യത്തിന് ഓരോ ഭക്തന്റെയും ഓർമപുസ്തകത്തിൽ പ്രത്യേക സ്ഥാനമുണ്ട്. വ്രതനാളുകളിലും വിശേഷദിവസങ്ങളിലും വീട്ടിൽ തന്നെ എളുപ്പത്തിൽ ഉണ്ടാക്കാൻ സാധിക്കുന്ന അരവണ പായസത്തിന്റെ റെസിപ്പി അറിഞ്ഞാലോ…

ആവശ്യമായ ചേരുവകൾ

  • ഉണക്കലരി (ഉണക്ക മട്ട അരി): മുക്കാൽ കപ്പ്
  • ശർക്കര (നല്ല കറുത്ത ശർക്കര): 500 ഗ്രാം
  • ശുദ്ധമായ പശുവിൻ നെയ്യ്: 1/2 കപ്പ്
  • വെള്ളം – അഞ്ച് കപ്പ്
  • ഏലയ്ക്കാപ്പൊടി: 1 ടീസ്പൂൺ
  • ചുക്കുപൊടി: 1/2 ടീസ്പൂൺ
  • ജീരകപ്പൊടി: 1/4 ടീസ്പൂൺ
  • കൽക്കണ്ടം (ചെറിയ കഷണങ്ങൾ): 2 ടേബിൾസ്പൂൺ
  • കൊത്തിയരിഞ്ഞ തേങ്ങ: കാൽ കപ്പ്
  • അണ്ടിപ്പരിപ്പ്: കാൽ കപ്പ്
  • ഉണക്ക മുന്തിരി: കാൽ കപ്പ്

ALSO READ: തട്ടുകട ചിക്കൻ ഫ്രൈ വീട്ടിലും ഉണ്ടാക്കാം; ഈ മസാല ഒന്ന് പരീക്ഷിച്ച് നോക്കൂ

തയ്യാറാക്കുന്ന വിധം

  1. ഉണക്കലരി നന്നായി കഴുകി വെള്ളം ഈറ്റി കളഞ്ഞ് വയ്ക്കുക. ശേഷം കുക്കറിലോ പാത്രത്തിലോ ആവശ്യത്തിന് വെള്ളം ഒഴിച്ച് പകുതി വേവാകുന്നത് വരെ വേവിച്ചെടുക്കുക. വെള്ളം പൂർണ്ണമായും ഊറ്റിക്കളഞ്ഞ് അരി മാറ്റിവെക്കുക.
  2. ശർക്കര അല്പം വെള്ളം ഒഴിച്ച് അടുപ്പത്തുവെച്ച് ഉരുക്കി അരിച്ചെടുക്കുക.
  3. ഒരു ഉരുളിയിലോ കട്ടിയുള്ള പാത്രത്തിലോ വേവിച്ചുവെച്ച അരിയും ശർക്കരപ്പാനിയും ചേർത്തുവെച്ച് ഇടത്തരം തീയിൽ നന്നായി ഇളക്കിക്കൊണ്ടിരിക്കുക.
  4. ശർക്കരപ്പാനിയും അരിയും ചേർത്ത് നന്നായി വരട്ടി എടുക്കുക. കട്ടിയാവാൻ തുടങ്ങുമ്പോൾ കൽക്കണ്ടം ചേർത്തു കൊടുക്കുക,
  5. ഇടയ്ക്കിടക്ക് അൽപാൽപമായി നെയ്യ് ചേർത്തു കൊടുക്കുക. അരക്കപ്പ് നെയ്യ് മൊത്തത്തിൽ പായസത്തിലേക്ക് ചേർത്ത് കൊടുക്കാം.
  6. നെയ്യും ശർക്കരയും അരിയും നന്നായി യോജിച്ച് വശങ്ങളിൽ നിന്നും വിട്ടുവരുന്ന പരുവമാകുമ്പോൾ ചുക്കുപൊടിയും ഏലക്കാപ്പൊടിയും ചേർത്ത് നൽകാവുന്നതാണ്.
  7. എല്ലാം കൂടി നന്നായി യോജിച്ച് നല്ല മണം വരുമ്പോൾ തീ ഓഫ് ചെയ്യുക.
  8. മറ്റൊരു ചെറിയ പാനിൽ ബാക്കി നെയ്യ് ഒഴിച്ച് തേങ്ങാക്കൊത്ത് പൊൻനിറമാകുന്നതുവരെ വറുത്തെടുക്കുക. വറുത്ത തേങ്ങാക്കൊത്തും അണ്ടിപ്പരിപ്പ്, ഉണക്കമുന്തിരിയും പായസത്തിലേക്ക് ചേർത്ത് നന്നായി ഇളക്കി തീയണയ്ക്കുക.
  9. അതേസമയം, പഴം ചേർക്കാൻ ഇഷ്ടപ്പെടുന്നവർക്ക് കദളിപ്പഴമോ ചെറുപ്പഴമോ ചേർക്കാവുന്നതാണ്. അരിയും ശർക്കരയും നന്നായി വരണ്ട് കട്ടിയായി വരുമ്പോൾ ചെറുതായി അരിഞ്ഞു വെച്ചിരിക്കുന്ന പഴം ചേർത്ത് നന്നായി ഉടച്ച് യോജിപ്പിക്കാം.

English Summary:

Aravana Payasam is one of the most popular offerings and prasadams at the Sabarimala Dharma Sastha Temple. Made with jaggery, pure ghee, and raw rice, this rich and delicious sweet has a special place in the memories of devotees. The traditional-style Aravana Payasam can also be prepared easily at home, making it a suitable dish for vratham days, special occasions, and festive celebrations.

Follow Us