AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Asian Games 2026: അഭിഷേകിനെ ജപ്പാന് കൊടുത്തോ? കൊണ്ടുപോയത് ആറ് പെട്ടികള്‍! അതിനുള്ളിലുള്ളത് അറിഞ്ഞോ?

Abhishek Sharma Heads to Asian Games With 6 Suitcases, Fans React: സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോയില്‍ അഭിഷേക് ശര്‍മയ്ക്കൊപ്പം ആറ് സ്യൂട്ട്‌കേസുകളും കാണാം. സാധാരണ ഒരു കായികതാരം മത്സരത്തിനായി യാത്ര ചെയ്യുമ്പോള്‍ കൊണ്ടുപോകുന്ന ലഗേജിനെക്കാള്‍ കൂടുതലാണിത്. ഇതോടെ സ്യൂട്ട്‌കേസുകളില്‍ എന്തൊക്കെയാണ് താരം കരുതിയിരിക്കുന്നതെന്ന ചോദ്യം ഉയര്‍ന്നു.

Asian Games 2026: അഭിഷേകിനെ ജപ്പാന് കൊടുത്തോ? കൊണ്ടുപോയത് ആറ് പെട്ടികള്‍! അതിനുള്ളിലുള്ളത് അറിഞ്ഞോ?
അഭിഷേക് ശർമ്മImage Credit source: Instagram/PTI
Shiji M K
Shiji M K | Published: 21 Sep 2026 | 12:39 PM

ഏഷ്യന്‍ ഗെയിംസ് 2026നായി ജപ്പാനിലേക്ക് പുറപ്പെട്ട ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളില്‍ അഭിഷേക് ശര്‍മയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. താരം നടത്താന്‍ പോകുന്ന മിന്നും പ്രകടനമോ ഗെറ്റപ്പോ ഒന്നുമല്ല ആരാധകരുടെ ശ്രദ്ധയാകര്‍ഷിക്കുന്നത്. പകരം വിമാനത്താവളത്തില്‍ നിന്നുള്ള ചില ദൃശ്യങ്ങളാണ്. ആറ് സ്യൂട്ട്‌കേസുകളുമായാണ് അഭിഷേക് ശര്‍മ യാത്ര ചെയ്യുന്നത്. ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് ആരാധകര്‍ രസകരമായ പ്രതികരണങ്ങളുമായി രംഗത്തെത്തി.

സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോയില്‍ അഭിഷേക് ശര്‍മയ്ക്കൊപ്പം ആറ് സ്യൂട്ട്‌കേസുകളും കാണാം. സാധാരണ ഒരു കായികതാരം മത്സരത്തിനായി യാത്ര ചെയ്യുമ്പോള്‍ കൊണ്ടുപോകുന്ന ലഗേജിനെക്കാള്‍ കൂടുതലാണിത്. ഇതോടെ സ്യൂട്ട്‌കേസുകളില്‍ എന്തൊക്കെയാണ് താരം കരുതിയിരിക്കുന്നതെന്ന ചോദ്യം ഉയര്‍ന്നു. എത്ര വര്‍ഷത്തേക്കാണ് പോയത്? എന്നായിരുന്നു ഒരാള്‍ തമാശയായി ചോദിച്ചത്. ഇതിന് പിന്നാലെ സമാനമായ നിരവധി കമന്റുകളുമെത്തി.

വൈറലായ വീഡിയോ

 

View this post on Instagram

 

A post shared by Khageshwari Ayer (@khageshwariayer)

വലിയ അളവില്‍ ചര്‍മസംരക്ഷണ സാധനങ്ങള്‍ കൊണ്ടുപോകുന്നുണ്ടാകും എന്നാണ് ചിലരുടെ പരിഹാസം. ജപ്പാനില്‍ ഏഷ്യന്‍ ഗെയിംസിനെത്തിയ കായികതാരങ്ങള്‍ നേരിട്ട താമസസൗകര്യവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളുടെ പശ്ചാത്തലത്തില്‍ അഭിഷേക് ഒരു കൂടാരം പോലും ബാഗില്‍ കരുതിയിട്ടുണ്ടാകുമെന്ന തരത്തിലുള്ള കമന്റുകളും ഉണ്ടായി. യഥാര്‍ഥത്തില്‍ ആറ് സ്യൂട്ട്‌കേസുകളിലായി താരം എന്തൊക്കെയാണ് കൊണ്ടുപോയതെന്ന് വ്യക്തമല്ല.

Also Read: Sanju Samson: വൈഭവ് ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഭാവിയെന്ന് ജയസൂര്യ; സഞ്ജുവിന് സ്ഥാനമില്ലേ?

ശ്രദ്ധയ്ക്ക് പിന്നില്‍ ഇതും

അഭിഷേകിന്റെ യാത്രയ്ക്ക് കൂടുതല്‍ ശ്രദ്ധ ലഭിക്കാന്‍ മറ്റൊരു കാരണവുമുണ്ട്. അഫ്ഗാനിസ്ഥാനെതിരായ ടി20 പരമ്പരയിലെ മികച്ച പ്രകടനത്തിന് പിന്നാലെയാണ് താരം ഏഷ്യന്‍ ഗെയിംസിനായി ജപ്പാനിലേക്ക് യാത്രതിരിച്ചത്. പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരത്തില്‍ അഭിഷേക് തകര്‍പ്പന്‍ ബാറ്റിങ്ങാണ് പുറത്തെടുത്തത്. വെറും 34 പന്തില്‍ 108 റണ്‍സ് നേടിയ താരം ഇന്ത്യന്‍ ക്രിക്കറ്റിലെ ശ്രദ്ധേയമായ റെക്കോര്‍ഡും സ്വന്തമാക്കി. വെറും 30 പന്തിലാണ് അഭിഷേക് സെഞ്ചുറി പൂര്‍ത്തിയാക്കിയത്.

അഫ്ഗാനിസ്ഥാനെതിരായ മൂന്ന് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയില്‍ അഭിഷേക് ആകെ 229 റണ്‍സാണ് നേടിയത്. 76.33 ശരാശരിയിലും 269.41 പ്രഹരശേഷിയിലുമായിരുന്നു താരത്തിന്റെ പ്രകടനം. പരമ്പരയിലെ മികച്ച താരമായും അഭിഷേകിനെ തിരഞ്ഞെടുത്തു. ഇന്ത്യ പരമ്പര 3-0ന് സ്വന്തമാക്കുകയും ചെയ്തു. മികച്ച ഫോമിലുള്ള അഭിഷേകില്‍ ഏഷ്യന്‍ ഗെയിംസിലും ആരാധകര്‍ വലിയ പ്രതീക്ഷയാണ് വച്ചിരിക്കുന്നത്.

English Summary

Indian cricketer Abhishek Sharma’s airport video has gone viral after he was seen travelling with six suitcases ahead of the Asian Games 2026. The unusual luggage sparked humorous reactions and questions from fans on social media.

Follow Us