Healthy fruit: ലോകത്തിൽ ആരോഗ്യത്തിന് ഏറ്റവും ഗുണം ചെയ്യുന്ന ഒരു പഴമുണ്ട്…. ഇതാണാ മിടുക്കൻ
Most healthy fruit in the world: ലോകത്തിലെ വിവിധതരം പഴങ്ങളെ താരതമ്യം ചെയ്തുള്ള വിശകലനത്തിൽ, നാരങ്ങ പോഷക സാന്ദ്രതയിൽ മറ്റ് പഴങ്ങളെ അപേക്ഷിച്ച് വേറിട്ടുനിൽക്കുന്നതായി ഗവേഷകർ കണ്ടെത്തി.
എല്ലാതരം പഴങ്ങളും ആരോഗ്യത്തിന് നല്ലതാണെങ്കിലും, അവയിൽ ഏറ്റവും കൂടുതൽ ഗുണം ചെയ്യുന്ന ഒരു പഴമുണ്ടോ? ഉണ്ടെന്നാണ് പുതിയ പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നത്. യുഎസിലെ വില്യം പാറ്റേഴ്‌സൺ സർവകലാശാല നടത്തിയ പഠനത്തിലാണ് സിട്രിക് പഴമായ നാരങ്ങയെ (Lemon) ലോകത്തിലെ ഏറ്റവും മികച്ച പഴമായി കണ്ടെത്തിയത്.
പോഷകങ്ങളുടെ കേന്ദ്രം
- ലോകത്തിലെ വിവിധതരം പഴങ്ങളെ താരതമ്യം ചെയ്തുള്ള വിശകലനത്തിൽ, നാരങ്ങ പോഷക സാന്ദ്രതയിൽ മറ്റ് പഴങ്ങളെ അപേക്ഷിച്ച് വേറിട്ടുനിൽക്കുന്നതായി ഗവേഷകർ കണ്ടെത്തി.
- വിറ്റാമിനുകൾ, നാരുകൾ, ഫ്ലേവനോയ്ഡുകൾ പോലുള്ള ശക്തമായ ആന്റിഓക്‌സിഡന്റുകൾ എന്നിവയുടെ സാന്ദ്രത നാരങ്ങയിൽ വളരെ കൂടുതലാണ്.
- മറ്റ് ഏത് പഴത്തെക്കാളും ആരോഗ്യത്തിന് ഗുണകരമായ സംയുക്തങ്ങൾ ലഭ്യമാക്കാൻ നാരങ്ങയ്ക്ക് സാധിക്കുമെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു.
- 100 കലോറി കൊണ്ട് 100 ശതമാനം പോഷക ആവശ്യങ്ങൾ നിറവേറ്റാൻ കഴിയുമെന്ന് കരുതുന്ന 41 ഭക്ഷണ ഓപ്ഷനുകളിൽ നിന്ന് നാരങ്ങ മുൻപന്തിയിലെത്തി.
നാരങ്ങയുടെ മറ്റ് ഗുണങ്ങൾ
രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാനും ഇരുമ്പിന്റെ ആഗിരണം മെച്ചപ്പെടുത്താനും ദഹനം മികച്ചതാക്കാനും ഹൃദ്രോഗങ്ങൾ തടയാനും നാരങ്ങ സഹായിക്കും. ഇതിന് പുറമെ നാരങ്ങയുടെ പ്രത്യേക ഗുണങ്ങൾ ഇവയാണ്. നാരങ്ങയ്ക്ക് സ്വാഭാവികമായി അസിഡിക് സ്വഭാവമുണ്ടെങ്കിലും, ഉപാപചയ പ്രക്രിയയ്ക്ക് (Metabolism) ശേഷം ഇത് ശരീരത്തിൽ ആൽക്കലൈൻ സ്വഭാവം ഉണ്ടാക്കുന്നു.
ഇത് ശരീരത്തിലെ പിഎച്ച് നില സന്തുലിതമാക്കാൻ സഹായിക്കുന്നു. മൊത്തത്തിലുള്ള മെറ്റബോളിസം മെച്ചപ്പെടുത്താനും കുടലിന്റെ ആരോഗ്യം മികച്ചതാക്കാനും നാരങ്ങ സഹായിക്കുമെന്നും പഠനത്തിൽ പറയുന്നു. പ്രതിരോധശേഷിക്ക് അത്യന്താപേക്ഷിതമായ വിറ്റാമിൻ സി നാരങ്ങയിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്.