Atham Wishes And Quotes : അത്തം പത്തിന് തിരുവോണം! അറിയിക്കാം ഇതാ മികച്ച ആശംസകൾ
Atham Wishes, Quotes And Statuses In Malayalam : ചിങ്ങം മാസത്തിലെ അത്തം നാൾ മുതലാണ് കേരളത്തിൽ ഓണാഘോഷത്തിന് തുടക്കം കുറിക്കുക. അത്തം തുടങ്ങി പത്താം നാൾ മലയാളക്കര തിരുവോണം കൊണ്ടാടും. മഹാബലിയുടെ തിരിച്ചുവരവിനെ ആഘോഷിക്കുന്ന പത്ത് ദിവസങ്ങളെയാണ് അത്തം മുതൽ തിരുവോണം വരെ സൂചിപ്പിക്കുന്നത്.

Atham Wishes 2026
പൊന്നോണം ഇതാ എത്തി എന്ന് അറിയിച്ചുകൊണ്ട് ചിങ്ങം മാസത്തെ അത്തം ഇതാ വന്നെത്തി കഴിഞ്ഞു. മഹാബലി തമ്പുരാൻ്റെ വരവും പൂക്കളുടെയും ആഘോഷത്തിൻ്റെയും ആരാവത്തിൻ്റെയും പത്ത് നാളുകൾക്ക് തുടക്കം കുറിച്ചുകൊണ്ടാണ് അത്തമിങ്ങെത്തിയിരിക്കുന്നത്. ഓണത്തെ വരവേൽക്കാൻ അത്തം നാൾ മുതൽ മലയാളികൾ പൂക്കളമിട്ട് തുടങ്ങും. മാവേലി തമ്പുരാൻ്റെ തിരിച്ചുവരവ് അറിയിക്കുന്ന അത്തെ അങ്ങനെ ചുമ്മാതെ വരവേൽക്കരത്. അത് നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് നല്ലൊരു ആംശകൾ അറിയിച്ചുകൊണ്ട് തന്നെ ആകാം.
അത്തം നാളിലെ അറിയിക്കാനുള്ള ആശംസകൾ
- എല്ലാ പ്രിയപ്പെട്ടവർക്കും അത്തം ദിനാശംസകൾ
- അത്തം കറുത്താൽ ഓണം വെളുക്കും
- സമൃദ്ധിയുടെ പൊന്നോണം അറിയിച്ചുകൊണ്ട് ഇതാ അത്തം എത്തി
- അത്തം നിറങ്ങളുടെ ഉത്സവമാകട്ടെ, ജീവിതത്തിലും പൂക്കളത്തിലും
- എല്ലാവർക്കും സമൃദ്ധിയുടെ അത്തം ദിനാശംസകൾ
- അത്തം മുറ്റത്തെത്തി പൊന്നോണം തൊട്ടരികേ അത്തം ദിനാശംസകള്‍
- പൂവിളി പൂവിളി പൊന്നോണായി
- ഓണക്കാലത്തെ വരവേല്‍ക്കാം ഏവര്‍ക്കും ആശംസകള്‍
- തുമ്പപ്പൂ തൊട്ടുണര്‍ത്തി പൂക്കളത്തോടെ ഓണത്തപ്പനെ വരവേല്‍ക്കാം
- പൂവിന്റെ സുഗന്ധവും സമൃദ്ധിയുടെ സൗന്ദര്യവും എന്നും ജീവിതത്തിലുണ്ടാകട്ടെ അത്തം ദിനാശസംസകള്‍
- പൂപറിക്കാനോടാം പൂക്കളം തീര്‍ക്കാം പൂവേ പൊലി പാടാം ഓണത്തപ്പനെ വരവേല്‍ക്കാം.
ALSO READ : Onam 2026: നാളെ അത്തം; പൊന്നോണത്തെ വരവേൽക്കാൻ ഒരുങ്ങി കേരളക്കര
അത്തം ദിവസം പൂക്കളം ഇടേണ്ടത് എങ്ങനെ?
ചിങ്ങത്തിലെ അത്തംനാൾ മുതലാണ് പൂക്കളം ഒരുക്കാൻ തുടങ്ങുന്നത്. അത്തം, ചിത്തിര, ചോതി എന്നീ ദിവസങ്ങളിൽ നിലവിളക്ക് കൊളുത്തു ഗണപതിക്ക് വെച്ച ശേഷമാണ് ചാണകം മെഴുകിയ തറയില്‍ പൂക്കണം ഇടേണ്ടത്. തുമ്പപ്പൂവ് മാത്രമാണ് അലങ്കരിക്കുക. പിന്നീടുള്ള ദിവസങ്ങളിൽ വിവിധതരം പൂക്കൾ ഉപയോഗിക്കുന്നു. ആദ്യത്തെ ദിവസമായ അത്തംനാളിൽ ഒരു നിര പൂ മാത്രമേ പാടുള്ളൂ. അതേസമയം ചുവന്ന പൂവിടാനും പാടില്ല.
English Summary
Kerala Onam 2026 Celebration Starts From Tomorrow On Atham Day. Here Is Atham Day Wishes And Quotes In Malayalam To Share Your Friends And Family