Onam Sadhya: സദ്യവട്ടം കഴിഞ്ഞ് ഇഞ്ചിക്കറിയും അച്ചാറും ഫ്രിഡ്ജിൽ വയ്ക്കാൻ വരട്ടെ; വഴി വേറെയുണ്ട്

Onam Sadhya Leftover Curry Storaging Tips: ഓണസദ്യ കഴിഞ്ഞ് ബാക്കി വരുന്ന ഇഞ്ചിക്കറിയും അച്ചാറുമൊക്കെ ഉടൻ തന്നെ ഫ്രിഡ്ജിലേക്ക് തള്ളുന്നതാണ് നമ്മുടെ രീതി. എന്നാൽ ഇത്തരത്തിൽ സൂക്ഷിക്കുമ്പോൾ അച്ചാറുകളുടെയും ഇഞ്ചി കറിയുടെയും സ്വാഭാവികമായ രുചിയും മണവും നഷ്ടപ്പെടാൻ സാധ്യതയേറെയാണ്. ഫ്രിഡ്ജ് ഉപയോഗിക്കാതെ തന്നെ ഇഞ്ചിക്കറിയും അച്ചാറുകളും മാസമത്രയും കേടുകൂടാതെയും ഫ്രഷ് ആയും സൂക്ഷിക്കാൻ ചില എളുപ്പവഴികൾ നമുക്ക് നോക്കിയാലോ.

Onam Sadhya: സദ്യവട്ടം കഴിഞ്ഞ് ഇഞ്ചിക്കറിയും അച്ചാറും ഫ്രിഡ്ജിൽ വയ്ക്കാൻ വരട്ടെ; വഴി വേറെയുണ്ട്

പ്രതീകാത്മക ചിത്രം

Published: 

26 Aug 2026 | 10:25 AM

നാടെങ്ങും ഓണത്തെ വരവേറ്റ് കഴിഞ്ഞു. ഇനി മലയാളികളുടെ അടുക്കളകളിൽ ഇന്ന് ഉയരുന്ന ഓലൻ്റെയും അവിയലിൻ്റെയും തോരൻ്റെയും മണമാണ് ഓണാഘോഷത്തിൻ്റെ മറ്റൊരു ആരവം. എന്നാൽ ഉച്ചയോടെ സദ്യവട്ടങ്ങൾ കഴിയുമ്പോൾ നമ്മുടെ അമ്മമാരുടെ മനസ്സിൽ ആശങ്കകളും വർദ്ധിക്കും. എന്താണെന്നല്ലേ… അതെ ബാക്കി വന്ന കറികളെല്ലാം എന്ത് ചെയ്യുമെന്ന്. എല്ലാ ഫ്രിഡ്ജിൽ കയറ്റാമെന്ന് വിചാരിച്ചാൽ അതിൽ സ്ഥലം തികയുകയുമില്ല.

ഓണസദ്യ കഴിഞ്ഞ് ബാക്കി വരുന്ന ഇഞ്ചിക്കറിയും അച്ചാറുമൊക്കെ ഉടൻ തന്നെ ഫ്രിഡ്ജിലേക്ക് തള്ളുന്നതാണ് നമ്മുടെ രീതി. എന്നാൽ ഇത്തരത്തിൽ സൂക്ഷിക്കുമ്പോൾ അച്ചാറുകളുടെയും ഇഞ്ചി കറിയുടെയും സ്വാഭാവികമായ രുചിയും മണവും നഷ്ടപ്പെടാൻ സാധ്യതയേറെയാണ്. ഫ്രിഡ്ജ് ഉപയോഗിക്കാതെ തന്നെ ഇഞ്ചിക്കറിയും അച്ചാറുകളും മാസമത്രയും കേടുകൂടാതെയും ഫ്രഷ് ആയും സൂക്ഷിക്കാൻ ചില എളുപ്പവഴികൾ നമുക്ക് നോക്കിയാലോ.

ALSO READ: അടുക്കളയിൽ കയറേണ്ട, പക്ഷേ അബദ്ധം പറ്റരുത്; ഓൺലൈനായി ഓണസദ്യ വാങ്ങും മുമ്പ് അറിയേണ്ടവ

കേടുകൂടാതെ സൂക്ഷിക്കാൻ ചില നാടൻ വഴികൾ

ഭരണി അല്ലെങ്കിൽ ചില്ലുകുപ്പി: അച്ചാറുകളും ഇഞ്ചിക്കറിയും പ്ലാസ്റ്റിക് പാത്രങ്ങളിൽ സൂക്ഷിക്കാതെ ഈർപ്പമില്ലാത്ത ഉണങ്ങിയ ചില്ലുകുപ്പികളിലോ ഭരണികളിലോ സൂക്ഷിക്കുക. ഇതാകുമ്പോൾ പൂപ്പർ ബാധിക്കുമെന്ന പേടി കുറച്ച് മാറികിട്ടും.

നല്ലെണ്ണ ഒഴിച്ചു മൂടാം: അച്ചാറുകൾ ഭരണിയിലാക്കിയ ശേഷം അതിന് മുകളിൽ അല്പം നല്ലെണ്ണ ചൂടാക്കി തണുപ്പിച്ചൊഴിച്ചാൽ കാറ്റ് കടക്കാതെ വായുബന്ധിതമായിരിക്കുകയും പൂപ്പൽ വരുന്നത് തടയുകയും ചെയ്യും.

ഈർപ്പമുള്ള സ്പൂൺ ഒഴിവാക്കുക: ഈർപ്പമുള്ളതോ നനഞ്ഞതോ ആയ സ്പൂണുകൾ ഉപയോഗിക്കുന്നത് അച്ചാറുകൾ പെട്ടെന്ന് കേടാകാൻ കാരണമാകും. എപ്പോഴും ഉണങ്ങിയ തടിയുടെയോ സ്റ്റീലിന്റെയോ സ്പൂൺ ഉപയോഗിക്കുക.

ചൂടാക്കി തണുപ്പിക്കൽ: ഇഞ്ചിക്കറി ബാക്കി വന്നാൽ ദിവസവും ഒരിക്കൽ ചെറുതീയിൽ ചൂടാക്കി തണുത്ത ശേഷം മാത്രം അടച്ചു വെക്കുക. ഇത് ഫ്രിഡ്ജിൽ വെക്കാതെ തന്നെ ദിവസങ്ങളോളം ഫ്രഷ് ആയി നിലനിർത്തും.

മറ്റ് വിഭവങ്ങളാക്കി മാറ്റാം

ഇഞ്ചിക്കറി തൈര് സാദം: ബാക്കി വന്ന ഇഞ്ചിക്കറി അധിക ദിവസം സൂക്ഷിക്കണ്ട എന്നുണ്ടെങ്കിൽ നിങ്ങൾക്കിത് മറ്റൊരു വിഭവം ആക്കാവുന്നതാണ്. ഇഞ്ചിക്കറി തൈരുസാദത്തിൽ കലർത്തി കഴിച്ചാൽ പ്രത്യേക രുചിയാണ്.

അച്ചാർ: കട്ടത്തൈരിലേക്ക് മാങ്ങാ അച്ചാറോ നാരങ്ങാ അച്ചാറോ ചെറുതായി അരച്ച് ചേർത്ത് ദോശയ്ക്കോ ചപ്പാത്തിക്കോ സൂപ്പർ ഡിപ്പായി ഉപയോഗിക്കാം.

ബാക്കിവന്ന ഓണക്കറികൾ കളയാതെയും രുചി കുറയാതെയും ഇനി ഈ ട്രിക്സുകൾ ഉപയോഗിച്ച് നിങ്ങൾക്ക് ദീർഘകാലം സൂക്ഷിക്കാം. എന്നാൽ ഒരു കാര്യം എപ്പോഴും ഓർക്കണം എല്ലാ കറികളും ഇതുപോലെ സൂക്ഷിക്കാനാകില്ല. പെട്ടെന്ന് ചീത്തയാകുന്ന കറികൾ ഫ്രിഡ്ജിലേക്ക് മാറ്റുക. കൂടാതെ അവ പിറ്റേ ദിവസം തന്നെ കഴിച്ചു തീർക്കാനും മറക്കരുത്. ഒരുപാട് ദിവസം വച്ചോണ്ടിരുന്നാൽ അത് കഴിക്കുന്നത് ആരോ​ഗ്യത്തിന് പ്രശ്നമാകും.

English Summary:

Store leftover Onam Sadhya inji curry (puli inji) and pickles in completely dry, sterilized glass or ceramic jars with tight-fitting non-metal lids, kept in a cool, dark, and dry place away from moisture and heat. Here Is The Kitchen Tips And Tricks.

Loading...
Unable to load recommendations.
Follow Us
കറികളിൽ ഏതെല്ലാം ഫ്രിഡ്ജിൽ വയ്ക്കാം; ഇവ അരുത്
ഖലീഫയെക്കാൾ ബഹുദൂരം മുന്നിൽ ബത്ലഹേം കുടുംബ യൂണിറ്റ്
ജന്മാഷ്ടമി നാളിൽ കണ്ണനെ ആരാധിക്കേണ്ടതെങ്ങനെ?
നല്ല 'മൊഞ്ചൻ ഫോൺ! ഐക്യൂ Z11 5G വിൽപ്പന തുടങ്ങി
ഓണാംശസകൾ നേർന്ന് മുഖ്യമന്ത്രി വിഡി സതീശൻ
കണ്ണൂർ കീച്ചേരിയിൽ ബസ് മറിഞ്ഞ് പത്തിലേറെ പേർക്ക് പരിക്ക്
പുന്നമടയുടെ രാജാവായി ആരോമ
അധ്യാപിക മുഖത്തടിച്ചതിന് പിന്നാലെ കുഴഞ്ഞുവീണ് മരിച്ചു കുട്ടി