AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnology

Thrikkakara Temple: തൃക്കാക്കര ക്ഷേത്രത്തിൽ ഇന്ന് ആറാട്ട്, ഉത്സവ ചടങ്ങുകൾ ഇങ്ങനെ…

Thrikkakara Vamana Moorthy Temple Aarattu: പഴയകാലത്ത് രാജഭരണകാലത്ത് നാട്ടുരാജാക്കന്മാർ തൃക്കാക്കര ക്ഷേത്രത്തിൽ എത്തിയാണ് ഓണാഘോഷങ്ങൾ നടത്തിയിരുന്നത്. പിൽക്കാലത്ത് ക്ഷേത്രത്തിൽ എത്തുവാൻ സാധിക്കാത്തവർക്കായി വീടുകളിൽ തൃക്കാക്കരയപ്പനെ പ്രതിഷ്ഠിച്ച് പൂജ നടത്താൻ സാമൂതിരി രാജാവ് വിളംബരം പുറപ്പെടുവിച്ച ചരിത്രവും ഈ ഉത്സവത്തിനു പിന്നിലുണ്ട്.

Thrikkakara Temple: തൃക്കാക്കര ക്ഷേത്രത്തിൽ ഇന്ന് ആറാട്ട്, ഉത്സവ ചടങ്ങുകൾ ഇങ്ങനെ…
തൃക്കാക്കര ക്ഷേത്രം ആറാട്ട്Image Credit source: PTI
Nithya Vinu
Nithya Vinu | Updated On: 26 Aug 2026 | 09:01 AM

കളമശ്ശേരി: തിരുവോണത്തിന്റെ ഐതിഹ്യങ്ങൾ ഉറങ്ങുന്ന ചരിത്രപ്രസിദ്ധമായ തൃക്കാക്കര മഹാക്ഷേത്രത്തിലെ 10 ദിവസം നീണ്ടുനിന്ന ഉത്സവത്തിന് ഇന്ന് ആറാട്ടോടെ സമാപനമാകും. വലിയ വിളക്ക് ദിനമായ ഇന്നലെ ഉത്രാട സദ്യ നടന്നു. ആയിരക്കണക്കിന് ഭക്തജനങ്ങള്‍ ഭഗവാന്റെ സദ്യയിലും പകല്‍ പൂരത്തിലും പങ്കെടുത്തിരുന്നു. കളമശ്ശേരി മണ്ഡലം എംഎല്‍എയും മന്ത്രിയുമായ വി.ഇ. അബ്ദുള്‍ ഗഫൂര്‍ കാഴ്ചക്കുല സമര്‍പ്പണം നടത്തി.

അത്തം നാൾ മുതൽ നടന്നുവന്ന ചടങ്ങുകൾക്കാണ് തിരുവോണ നാളായ ഇന്ന് ആറാട്ടോടെ കൊടിയിറങ്ങുന്നത്. ഭഗവാന് കാര്‍ഷിക വിഭവങ്ങള്‍ സമര്‍പ്പിക്കുന്നത് ഐശ്വര്യം കൊണ്ടുവരുമെന്ന വിശ്വാസത്തില്‍ നിരവധി ഭക്തജനങ്ങളാണ് കഴിഞ്ഞ ദിവസം വിഭവങ്ങള്‍ സമര്‍പ്പിക്കാന്‍ എത്തിയത്.

പഴയകാലത്ത് രാജഭരണകാലത്ത് നാട്ടുരാജാക്കന്മാർ തൃക്കാക്കര ക്ഷേത്രത്തിൽ എത്തിയാണ് ഓണാഘോഷങ്ങൾ നടത്തിയിരുന്നത്. പിൽക്കാലത്ത് ക്ഷേത്രത്തിൽ എത്തുവാൻ സാധിക്കാത്തവർക്കായി വീടുകളിൽ തൃക്കാക്കരയപ്പനെ പ്രതിഷ്ഠിച്ച് പൂജ നടത്താൻ സാമൂതിരി രാജാവ് വിളംബരം പുറപ്പെടുവിച്ച ചരിത്രമാണ് ഈ ഉത്സവത്തിന് പിന്നിലുണ്ട്.

ALSO READ: പൂവിളി പൂവിളി പൊന്നോണമായി…. പൊന്നോണപ്പുലരിയിൽ ഉണർന്ന് കേരളം; നാടെങ്ങും തിരുവോണ ലഹരിയിൽ

പ്രധാന പൂജകളും സമയക്രമവും:

  1. രാവിലെ 6.30: ദശാവതാരം ചന്ദനം ചാർത്ത്
  2. രാവിലെ 7.30: മഹാബലി എതിരേൽപ്പ്
  3. രാവിലെ 8.30: ശ്രീബലി
  4. രാവിലെ 10.30: തിരുവോണ സദ്യ
  5. വൈകിട്ട് 4.30: കൊടിയിറക്കൽ
  6. വൈകിട്ട് 6.00: ആറാട്ട് എഴുന്നള്ളിപ്പ്
  7. രാത്രി 11.00: എതിരേൽപ്പ്

ഐതിഹ്യമുറങ്ങുന്ന തൃക്കാക്കര

തൃക്കാക്കര വാമനമൂർത്തി ക്ഷേത്രത്തിൽ നിന്നാണ് ഓണാഘോഷത്തിന് തുടക്കം കുറിക്കുന്നത്. നാട്ടുരാജാക്കന്മാരുടെ കാലത്ത് കർക്കട മാസത്തിലെ തിരുവോണം മുതൽ ചിങ്ങ മാസത്തിലെ തിരുവോണം വരെയായിരുന്നു ആഘോഷം. ഈ സമയത്ത് ഓരോ രാജാക്കന്‍മാരും ക്ഷേത്രത്തിൽ വന്ന് സമർപ്പണം നടത്തി പ്രാർത്ഥിച്ചിരുന്നു. അത്തരത്തിൽ തൃപ്പൂണിത്തുറയില്‍ നിന്ന് രാജാവ് തൃക്കാക്കര ക്ഷേത്രത്തിലേക്ക് അത്തം നാളില്‍ ഘോഷയാത്രയായി എത്തിയിരുന്നതിന്റെ ഓര്‍മ പുതുക്കലാണ് തൃപ്പൂണിത്തുറയില്‍ നടക്കുന്ന അത്തച്ചമയ ഘോഷയാത്ര.

ഇടപ്പള്ളി രാജാവിന്റെ അധീനതയിൽ ഉണ്ടായിരുന്ന ക്ഷേത്രം പിന്നീട് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കൈമാറി. ഇതേ തുടര്‍ന്നാണ് ഉത്സവ ആഘോഷം 10 ദിവസമായി ചുരുങ്ങിയത്. തൃക്കാക്കര മഹാക്ഷേത്രത്തിലെ ഉത്സവം അവിടെ ചെന്ന് ആഘോഷിക്കാന്‍ പറ്റാത്തവര്‍ക്ക് വീടുകളില്‍ പറ്റാത്തവര്‍ക്ക് വീടുകളില്‍ തൃക്കാക്കരയപ്പനെ ഉണ്ടാക്കി വച്ച് ആഘോഷിക്കാമെന്ന് സാമൂതിരി രാജാവ് വിളംബരം ഇറക്കിയിരുന്നു. അങ്ങനെയാണ് കേരളക്കരയില്‍ ചിങ്ങ മാസത്തില്‍ 10 ദിവസത്തെ ആഘോഷങ്ങള്‍ ആരംഭിച്ചത്.

തൃക്കാക്കര ക്ഷേത്രത്തിലേക്ക് മെട്രോ ഫീഡർ സർവീസ്

ഓണത്തോടനുബന്ധിച്ച് തിരുവോണ ദിനമായ 26 വരെ കുസാറ്റ് മെട്രോ സ്റ്റേഷനിൽ നിന്നും തൃക്കാക്കര ക്ഷേത്രത്തിലേക്ക് കൊച്ചി മെട്രോ ഇലക്‌ട്രിക് ഫീഡർ ബസ് സർവീസ് ഉണ്ടായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. രാവിലെ 6.30 മുതൽ രാത്രി 8 വരെ 30 മിനുട്ട് ഇടവേളയിലായിരിക്കും സർവീസ് നടത്തുക. കഴിഞ്ഞ 5 ദിവസത്തിനിടെ, ഓഗസ്റ്റ് 16 ഞായർ മുതൽ 20 വ്യാഴം വരെ കൊച്ചി മെട്രോ ട്രെയിനിൽ  6 ലക്ഷത്തോളം പേരാണ് യാത്ര ചെയ്തത്. 6,05,772 പേരാണ് 5 ദിവസത്തിടെ മെട്രോ ഉപയോഗപ്പെടുത്തിയത്.

English Summary:

The 10-day festival at the Thrikkakara Mahakshetram will conclude today with the ceremonial Aarattu. Yesterday, the festival’s major day featured the Uthradam feast, which was attended by thousands of devotees who also participated in the daytime Pooram celebrations.

Follow Us