Brinjal: കത്തിരിക്ക ആള് ഹെൽത്തിയാ, പക്ഷേ ഇവർക്ക് പണി കിട്ടും!

Eggplant Side Effects: കത്തിരിക്കയിലെ ആന്റിഓക്സിഡന്റുകളും മറ്റ് പോഷകങ്ങളും ആരോ​ഗ്യത്തിന് നല്ലതാണെങ്കിലും ചിലർക്ക് ഇവ പ്രശ്നങ്ങൾക്ക് കാരണമാകും. കത്തിരിക്കയിൽ ഓക്സലേറ്റുകൾ ധാരാളം അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇവ വൃക്കയിൽ കല്ലുണ്ടാക്കാനുള്ള സാധ്യതയുണ്ട്. ദഹന പ്രശ്നങ്ങൾക്ക് സാധ്യതയുണ്ട്. കത്തിരിക്ക ഒഴിവാക്കേണ്ടവർ ആരെല്ലാമെന്ന് നോക്കാം...

Brinjal: കത്തിരിക്ക ആള് ഹെൽത്തിയാ, പക്ഷേ ഇവർക്ക് പണി കിട്ടും!

പ്രതീകാത്മക ചിത്രം

Published: 

09 Apr 2026 | 12:36 PM

ആരോ​ഗ്യ​ഗുണങ്ങൾ ഏറെയുള്ള പച്ചക്കറിയാണ് കത്തിരിക്ക അല്ലെങ്കിൽ വരുതനങ്ങ. മെഴുക്കുപുരട്ടിയായും സാമ്പാറിൽ ചേർത്തും ഫ്രൈ ചെയ്തുമൊക്കെ നമ്മൾ ഇവ കഴിക്കാറുണ്ട്. കത്തിരിക്കയിലെ ആന്റിഓക്സിഡന്റുകളും മറ്റ് പോഷകങ്ങളും ആരോ​ഗ്യത്തിന് നല്ലതാണെങ്കിലും ചിലർക്ക് ഇവ പ്രശ്നങ്ങൾക്ക് കാരണമാകും. കത്തിരിക്ക ഒഴിവാക്കേണ്ടവർ ആരെല്ലാമെന്ന് നോക്കാം…

കത്തിരിക്ക ഒഴിവാക്കേണ്ടവർ

കത്തിരിക്കയിൽ ഓക്സലേറ്റുകൾ ധാരാളം അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇവ വൃക്കയിൽ കല്ലുണ്ടാക്കാനുള്ള സാധ്യതയുണ്ട്. അതിനാൽ വൃക്കയിൽ കല്ലുള്ളവരോ വരാൻ സാധ്യതയുള്ളവരോ അമിതമായി കത്തിരിക്ക കഴിക്കരുത്.

അസിഡിറ്റി പ്രശ്നമുള്ളവരും കത്തിരിക്ക കഴിക്കുമ്പോൾ ശ്രദ്ധിക്കണം. ചിലരിൽ ​ഗ്യാസ്, നെഞ്ചെരിച്ചിൽ, അസിഡിറ്റി തുടങ്ങിയ ദഹന പ്രശ്നങ്ങൾക്ക് സാധ്യതയുണ്ട്.

അലർജി പ്രശ്നമുള്ളവരും കത്തിരിക്ക കഴിക്കുമ്പോൾ ശ്രദ്ധിക്കേണ്ടതുണ്ട്. ചിലർക്ക് ഇവ കഴിക്കുമ്പോൾ തൊണ്ടയിൽ ചൊറിച്ചിൽ, ചർമ്മത്തിൽ തടിപ്പുകൾ എന്നിവയ്ക്ക് കാരണമാകും. അതിനാൽ അലർജി ഉള്ളവർ ഇവ ഒഴിവാക്കേണ്ടതാണ്.

ALSO READ: 12 ഗ്ലാസ് വെള്ളം കുടിച്ചാൽ കിഡ്‌നി സ്റ്റോൺ മാറുമോ? യൂറോളജിസ്റ്റ് പറയുന്നു

കത്തിരിക്കയിൽ നാസുനിൻ എന്ന ഘടകം അടങ്ങിയിട്ടുണ്ട്. ഇവ ശരീരത്തിലെ ഇരുമ്പ് വലിച്ചെടുക്കാൻ തടസ്സമുണ്ടാക്കിയേക്കും. അതിനാൽ വിളർച്ചയുള്ളവർ കത്തിരിക്ക കഴിക്കുന്നതിന്റെ അളവ് കുറയ്ക്കേണ്ടതാണ്.

​ഗർഭിണികൾ കത്തിരിക്ക അമിതമായ കഴിക്കരുതെന്നും പറയാറുണ്ട്. ഇവ ശരീരത്തിൽ ചൂട് വർദ്ധിപ്പിക്കുന്ന ഒന്നായി കരുതുന്നു. അതുപോലെ കണ്ണുകളിൽ ചുവപ്പ് നിറമോ വീക്കമോ ഉള്ള സമയങ്ങളിൽ ഇവ കഴിക്കുന്നത് അസ്വസ്ഥതകൾ വർദ്ധിപ്പിക്കാൻ സാധ്യതയുണ്ട്.

നിരാകരണം: ഈ ലേഖനം പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളവയാണ്. ആരോ​ഗ്യവിദ​ഗ്ധന്റെ ഉപദേശത്തിന് പകരമല്ല.

Follow Us
അടുക്കളയിലെ പാറ്റകളെ എങ്ങനെ ഓടിക്കാം?
രുചിയ്ക്കൊപ്പം ആരോ​ഗ്യവും ഉറപ്പ്, മഴക്കാലത്ത് ഇത് കഴിച്ചോളൂ
ചോറിനൊപ്പം പപ്പായ അച്ചാർ ആയാലോ, സംഗതി സിമ്പിളല്ലേ..
കട്ടിംഗ് ബോർഡിലെ പൂപ്പലും ദുർഗന്ധവും എന്ത് ചെയ്യും? വഴിയുണ്ടോ
Viral Video: ലാലേട്ടൻ ആ പാട്ട് പിന്നെയും പാടി, സംഭവം വൈറൽ
ഗുണ്ട് പൊട്ടി തെങ്ങിൻ്റെ മണ്ടയ്ക്ക് തീപിടിച്ചു
എമർജെൻസി എക്സിറ്റോ, അതോ എമർജെൻസി എൻ്ററോ?
Viral Video: ധോണി എവിടെ? ആരാധക തിരക്ക്