AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Health Tips: ഉപ്പ് എല്ലാവർക്കും വില്ലനല്ല; ശരിക്കും ആരെല്ലാം ഒഴിവാക്കണം, ശ്രദ്ധിക്കേണ്ടത്

Who Should Avoid Salt: ശരീരത്തിൽ ആവശ്യത്തിന് സോഡിയം കുറഞ്ഞാലും കൂടിയാലും പ്രശ്നമാണ്. എന്നാൽ എല്ലാവർക്കും ഉപ്പ് വില്ലനാകില്ലെന്നതാണ് സത്യം. പക്ഷേ ആരെല്ലാം ഏതെല്ലാം സാഹചര്യത്തിലാണ് ഇവ ഒഴിവാക്കേണ്ടതെന്ന് അറിഞ്ഞിരിക്കാം.

Health Tips: ഉപ്പ് എല്ലാവർക്കും വില്ലനല്ല; ശരിക്കും ആരെല്ലാം ഒഴിവാക്കണം, ശ്രദ്ധിക്കേണ്ടത്
Health TipsImage Credit source: Holger Leue/The Image Bank/Getty Images
Neethu Vijayan
Neethu Vijayan | Published: 12 Jan 2026 | 10:52 AM

ഉപ്പ് അമിതമായാൽ നിരവധി ആരോ​ഗ്യ പ്രശ്നങ്ങൾ അനുഭവിക്കേണ്ടി വരാറുണ്ട്. ഭക്ഷണത്തിൽ ഉപ്പ് കുറയ്ക്കുന്നതാണ് എപ്പോഴും ഉചിതം. രക്തസമ്മർദ്ദ നിയന്ത്രണവുമായി ബന്ധപ്പെട്ടാണ് പലരും ഉപ്പിൻ്റെ ഉപയോ​ഗം കുറയ്ക്കാൻ ശ്രമിക്കുന്നത്. ശരീരത്തിൽ ആവശ്യത്തിന് സോഡിയം കുറഞ്ഞാലും കൂടിയാലും പ്രശ്നമാണ്. എന്നാൽ എല്ലാവർക്കും ഉപ്പ് വില്ലനാകില്ലെന്നതാണ് സത്യം. പക്ഷേ ആരെല്ലാം ഏതെല്ലാം സാഹചര്യത്തിലാണ് ഇവ ഒഴിവാക്കേണ്ടതെന്ന് അറിഞ്ഞിരിക്കാം.

ഉപ്പ് ആർക്കെല്ലാം അപകടകാരി

ഹൃദയ സംബന്ധമായ അസുഖങ്ങൾ ഉള്ളവർക്കാണ് ഉപ്പ് ഏറ്റവും കൂടുതൽ അപകടകരമാകുന്നത്. ശരീരത്തിന് സോഡിയം അത്യാവശ്യമാണ്. ഞരമ്പുകൾക്കും പേശികൾക്കും തുടങ്ങി എല്ലാത്തിനും സോഡിയം അത്യന്താപേക്ഷിതമാണ്. ഉയർന്ന രക്തസമ്മർദ്ദമുള്ള ആളുകൾ എപ്പോഴും ഉപ്പിൻ്റെ അളവിൽ മിതത്വം പാലിക്കേണ്ടതാണ്.

ALSO READ: കുളിക്കുമ്പോൾ ആദ്യം തല നനച്ചാൽ പക്ഷാഘാതം ഉണ്ടാകുമോ? സത്യമെന്ത്

വൃക്കരോഗമുള്ള വ്യക്തികളും ഉപ്പ് കഴിക്കുന്നത് കുറയ്ക്കാൻ ഡോക്ടർമാർ നിർദ്ദേശിക്കാറുണ്ട്. അല്ലാത്തപക്ഷം അവസ്ഥ കൂടുതൽ വഷളാകാൻ കാരണമാകും. പ്രായമായവരും ഉപ്പ് കഴിക്കുന്നത് പരിമിതപ്പെടുത്തണം. കാരണം പ്രായമാകുമ്പോൾ ശരീരത്തിലെ ധമനികൾക്ക് സോഡിയം കാര്യക്ഷമമായി കൈകാര്യം ചെയ്യാനുള്ള കഴിവ് നഷ്ടപ്പെടുന്നു. ഇത് ഹൃദയ സംബന്ധമായ അസുഖങ്ങൾക്കുള്ള സാധ്യത വർദ്ധിപ്പിക്കുന്നു.

ദിവസവും എത്ര അളവ് വരെ ഉപ്പ് കഴിക്കാം?

ബേക്കറി വിഭവങ്ങൾ, അച്ചാറുകൾ, വറുത്ത വിഭവങ്ങൾ തുടങ്ങിയവയിലൂടെയാണ് ഉപ്പ് ഉയർന്ന അളവിൽ ശരീരത്തിലെത്തുന്നത്. ഒരു വയസുള്ള കുട്ടിക്ക് ദിവസം ഒരു ഗ്രാം ഉപ്പു മതി. രണ്ട് മുതൽ മൂന്ന് വയസ് വരെയുള്ള കുട്ടികൾക്ക് രണ്ടു ഗ്രാം ഉപ്പ് ഒരു ദിവസം കഴിക്കാം. ആറ് മുതൽ ഏഴ് വയസ് വരെയുള്ള കുട്ടികൾക്ക് മൂന്നു ഗ്രാം ഉപ്പാണ് പ്രതിദിനം ആവശ്യം. കൗമാരപ്രായം മുതൽ അഞ്ചുഗ്രാം ഉപ്പ്. നന്നായി അദ്ധ്വാനിച്ചു വിയർക്കുന്നവർ പോലും ദിവസവും ആറു ഗ്രാമിൽ താഴെ ഉപ്പു മാത്രമെ കഴിക്കാവു.