Fixed Deposit: എഫ്ഡിയില്‍ നിന്ന് ഉയര്‍ന്ന വരുമാനം വേണോ? ഒരു രഹസ്യം പറയാം, ആരോടും പറയേണ്ട
Smart Ways to Increase FD Returns: തങ്ങള്‍ക്ക് ലഭിക്കുന്ന പലിശ നിരക്കില്‍ നിക്ഷേപകര്‍ സന്തോഷവാന്മാരാണെങ്കിലും, കൂടുതല്‍ നേട്ടം ലഭിക്കുന്നതിനെ കുറിച്ച് എപ്പോഴും ചിന്തിക്കുന്നു. എന്നാല്‍ ചെറിയ തന്ത്രം പ്രയോഗിച്ചാല്‍ എഫ്ഡികളില്‍ നിന്ന് മികച്ച വരുമാനം ഉറപ്പാക്കാനാകും. അതിന് എന്തെല്ലാമാണ് ചെയ്യേണ്ടതെന്ന് നോക്കാം.
സ്ഥിര നിക്ഷേപങ്ങളാണ് ഇന്നും ഇന്ത്യക്കാര്‍ക്ക് ഏറ്റവും പ്രിയപ്പെട്ട മാര്‍ഗം. മറ്റ് പല നിക്ഷേപ രീതികളെ കുറിച്ചും ധാരണയില്ലാത്തത് കൊണ്ട് സ്ഥിര നിക്ഷേപം തിരഞ്ഞെടുക്കുന്നവരും ധാരാളം. അപകട സാധ്യതയില്ലാതെ ഉറപ്പായ വരുമാനം വാഗ്ദാനം ചെയ്യുന്നു എന്നതാണ് സ്ഥിര നിക്ഷേപങ്ങളുടെ ഏറ്റവും വലിയ പ്രത്യേകത. തങ്ങള്‍ക്ക് ലഭിക്കുന്ന പലിശ നിരക്കില്‍ നിക്ഷേപകര്‍ സന്തോഷവാന്മാരാണെങ്കിലും, കൂടുതല്‍ നേട്ടം ലഭിക്കുന്നതിനെ കുറിച്ച് എപ്പോഴും ചിന്തിക്കുന്നു. എന്നാല്‍ ചെറിയ തന്ത്രം പ്രയോഗിച്ചാല്‍ എഫ്ഡികളില്‍ നിന്ന് മികച്ച വരുമാനം ഉറപ്പാക്കാനാകും. അതിന് എന്തെല്ലാമാണ് ചെയ്യേണ്ടതെന്ന് നോക്കാം.
വ്യത്യസ്ത കാലാവധി
മുഴുവന്‍ പണവും ദീര്‍ഘകാല എഫ്ഡിയില്‍ നിക്ഷേപിക്കുന്നതിന് പകരം, 1 വര്‍ഷം 3 വര്‍ഷം, 5 വര്‍ഷം എന്നിങ്ങനെ വ്യത്യസ്ത കാലാവധികളിലുള്ള ഒന്നിലധികം നിക്ഷേപങ്ങളാക്കി മാറ്റാം. എഫ്ഡി ലാഡറിങ് എന്നാണ് ഈ സമീപനം അറിയപ്പെടുന്നത്. ഹ്രസ്വകാല എഫ്ഡികളുടെ കാലാവധി പൂര്‍ത്തിയായതിന് ശേഷം അവ വീണ്ടും നിക്ഷേപിക്കാം, പുതിയ പലിശ നിരക്കിലായിരിക്കണം ഈ നിക്ഷേപം നടത്തേണ്ടത്.
വ്യത്യസ്ത പലിശകള്‍
പ്രതിമാസം, ത്രൈമാസം തുടങ്ങി പല രീതികളില്‍ പലിശ ലഭിക്കാന്‍ എഫ്ഡി നിങ്ങളെ അനുവദിക്കുന്നു. പതിവ് ചെലവുകള്‍ക്കായി എഫ്ഡിയില്‍ നിന്ന് നിങ്ങള്‍ക്ക് പ്രതിമാസ പേഔട്ട് തിരഞ്ഞെടുക്കാം. കാലാവധി പൂര്‍ത്തിയാകുന്നത് വരെ പലിശ എടുക്കാതെയും നിക്ഷേപം നിലനിര്‍ത്താം. എല്ലാ നിക്ഷേപത്തില്‍ നിന്നുമുള്ള പലിശ പിന്‍വലിക്കരുത്. ഉയര്‍ന്ന വരുമാനം ലഭിക്കുന്ന നിക്ഷേപം കാലാവധി പൂര്‍ത്തിയാകുന്നതുവരെ നിലനിര്‍ത്തണം.
Also Read: Post Office MIS: എല്ലാ മാസവും 9,250 രൂപ നേടാം, ജോലിയുണ്ടെങ്കിലും ലഭിക്കും; ചെയ്യേണ്ടത് ഇത്രമാത്രം
ബാങ്കുകളിലും വൈവിധ്യം
എല്ലാ സ്ഥിര നിക്ഷേപവും ഒരേ ബാങ്കില്‍ തന്നെ ആകാനും പാടില്ല, ഇങ്ങനെ നിക്ഷേപിക്കുന്നത് സൗകര്യപ്രദമാണെന്ന് തോന്നുമെങ്കിലും മികച്ചൊരു തന്ത്രമല്ല. വ്യത്യസ്ത ബാങ്കുകള്‍, പൊതു-സ്വകാര്യ ധനകാര്യ സ്ഥാപനങ്ങള്‍ തുടങ്ങിയവയില്‍ നിക്ഷേപിക്കാം. വൈവിധ്യവല്‍ക്കണം വഴി വ്യത്യസ്ത പലിശ നിരക്ക് നേടി സമ്പാദ്യം ഇരട്ടിയാക്കാന്‍ സാധിക്കും.
പലിശ നിരക്ക് നോക്കാം
ഓരോ ബാങ്കിലെയും സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്കുകള്‍ തമ്മില്‍ താരതമ്യം ചെയ്യേണ്ടത് അനിവാര്യമാണ്. 0.5 ശതമാനം പോലുമുള്ള വ്യത്യാസം നിങ്ങളുടെ മൊത്തത്തിലുള്ള വരുമാനത്തെ ബാധിക്കും. വലിയ നിക്ഷേപങ്ങള്‍ നടത്തുന്നവര്‍ ഇക്കാര്യം തീര്‍ച്ചയായും ശ്രദ്ധിക്കണം. ചില ബാങ്കുകള്‍ പരിമിതകാല ഓഫറുകളായിരിക്കും അവതരിപ്പിക്കുക, അതിനാല്‍ ജാഗ്രത പുലര്‍ത്തുക.
നിരാകരണം: ഓഹരി വിപണിയിലെ നിക്ഷേപങ്ങൾ വിപണിയിലെ ലാഭനഷ്ടങ്ങൾക്ക് വിധേയമാണ്. നിക്ഷേപം നടത്തുന്നതിന് മുൻപ് സാമ്പത്തിക ഉപദേശകന്റെ നിർദ്ദേശം തേടുക. അല്ലാതെയുണ്ടാകുന്ന സാമ്പത്തിക നഷ്ടങ്ങള്‍ക്ക് ടിവി9 മലയാളം ഉത്തരവാദിയായിരിക്കില്ല.