AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

PSLV-C62 Launch: ഇത്തവണയും നിരാശ; പിഎസ്എൽവി റോക്കറ്റ് വിക്ഷേപണം പരാജയപ്പെട്ടു

ISRO PSLV-C62 Launch Failure: പിഎസ്എൽവി-സി62 റോക്കറ്റ് വിക്ഷേപണം മൂന്നാംഘട്ടത്തിലാണ് അനിശ്ചിതത്വത്തിലായത്. 2025 മേയ് മാസം നടന്ന പിഎസ്എൽവിയുടെ കഴിഞ്ഞ വിക്ഷേപണവും പരാജയം ഏറ്റുവാങ്ങിയതോടെ ഏറെ പ്രതീക്ഷയർപ്പിച്ചാണ് ഇത്തവണം ദൗത്യം നടത്തിയത്.

PSLV-C62 Launch: ഇത്തവണയും നിരാശ; പിഎസ്എൽവി റോക്കറ്റ് വിക്ഷേപണം പരാജയപ്പെട്ടു
Pslv C62 LaunchImage Credit source: PTI
Neethu Vijayan
Neethu Vijayan | Published: 12 Jan 2026 | 12:35 PM

ന്യൂഡൽഹി: ഐഎസ്ആർഒയുടെ ഈ വർഷത്തെ ആദ്യ വിക്ഷേപണമായ പിഎസ്എൽവി സി 62 ദൗത്യം പരാജയം. പിഎസ്എൽവിയുടെ ചരിത്രത്തിൽ തന്നെ ഇതാദ്യമായി തുടർച്ചയായി തിരിച്ചടി ലഭിക്കുന്നത്. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെൻററിലെ ഒന്നാം നമ്പർ ലോഞ്ച് പാഡിൽ നിന്ന് ഇന്ന് രാവിലെ 10.18നാണ് വിക്ഷേപണം നടത്തിയത്.

പിഎസ്എൽവി-സി62 റോക്കറ്റ് വിക്ഷേപണം മൂന്നാംഘട്ടത്തിലാണ് അനിശ്ചിതത്വത്തിലായത്. 2025 മേയ് മാസം നടന്ന പിഎസ്എൽവിയുടെ കഴിഞ്ഞ വിക്ഷേപണവും പരാജയം ഏറ്റുവാങ്ങിയതോടെ ഏറെ പ്രതീക്ഷയർപ്പിച്ചാണ് ഇത്തവണം ദൗത്യം നടത്തിയത്. ഇന്നത്തെ ദൗത്യത്തിൽ ‘അന്വേഷ’ ഉപഗ്രഹം അടക്കമുള്ള 16 പേലോഡുകൾ വിജയകരമായി വിന്യസിക്കാൻ കഴിഞ്ഞില്ല എന്ന് അധികൃതർ അറിയിച്ചു.

ALSO READ: 2026ലെ ഐഎസ്ആർഒയുടെ ആദ്യ വിക്ഷേപണം; പിഎസ്എൽവി സി 62 ദൗത്യം ഇന്ന്

തുടർച്ചയായി രണ്ടാമത്തെ വിക്ഷേപണത്തിലും ഐഎസ്ആർഒയുടെ പിഎസ്എൽവി റോക്കറ്റ് പരാജയപ്പെട്ടിരിക്കുകയാണ്. റോക്കറ്റിൻറെ മൂന്നാം ഭാഗം വേർപ്പെട്ട ശേഷമാണ് സാങ്കേതിക പ്രശ്‌നം കണ്ടെത്തിയത്. ഇതോടെ റോക്കറ്റിൻറെ സഞ്ചാരപാത മാറിയതായി ഐഎസ്ആർഒ ചെയർമാൻ ഡോ. വി നാരായണൻ അറിയിച്ചു.

റോക്കറ്റിൽ നിന്നുള്ള ഡാറ്റ ശേഖരിക്കുകയാണെന്നും കൂടുതൽ വിവരങ്ങൾ പഠിച്ച ശേഷം മാത്രമെ പുറത്തുവിനാകു എന്നും അദ്ദേ​ഗം പറ‍ഞ്ഞു. കഴിഞ്ഞ വർഷം നടന്ന പിഎസ്എൽവി-സി61 വിക്ഷേപണത്തിലും ഇതേ പ്രശ്‌നമാണ് നേരിട്ടത്. യുകെ, ബ്രസീൽ, നേപ്പാൾ എന്നീ രാജ്യങ്ങളിൽ നിന്നുമുള്ള ചെറു ഉപഗ്രഹങ്ങളും, ഇന്ത്യൻ സ്റ്റാർട്ടപ്പുകളും അന്വേഷയ്ക്ക് പുറമേയുള്ള പതിനഞ്ച് പേലോഡുകളിൽ ഉൾപ്പെടുന്നു.

സുരക്ഷാ-പ്രതിരോധ മേഖലകളിൽ ഏറെ നിർണ്ണായകമെന്ന് വിശ്വസിക്കുന്ന ഇഒഎസ്-എൻ1 ആയിരുന്നു വിക്ഷേപണത്തിലെ ശ്രദ്ധേയമായ ഘടകം. ഇതിനുപുറമെ, സ്പാനിഷ് സ്റ്റാർട്ടപ്പ് വികസിപ്പിച്ച കെസ്ട്രൽ ഇനീഷ്യൽ ടെക്നോളജി ഡെമോൺസ്ട്രേറ്റർ എന്ന പ്രത്യേക ഉപഗ്രഹവും ദൗത്യത്തിൻ്റെ ഭാ​ഗമായിരുന്നു. ദക്ഷിണ പസഫിക് സമുദ്രത്തിൽ തിരിച്ചിറങ്ങാൻ ശേഷിയുള്ളവയായിരുന്ന അത്.