AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Seedless Fruits: കുരുവില്ലാത്ത പഴങ്ങൾ ആരോഗ്യത്തിന് നല്ലതാണോ? അറിയേണ്ടത്

Is Seedless Fruits Healthier: ഒരുദിവസം ആരോഗ്യമുള്ള ഒരാൾക്ക് പരമാവധി ഏകദേശം ഒന്നര മുതൽ രണ്ട് കപ്പ് വരെ പഴങ്ങൾ കഴിക്കാം. കുരു കളയാൻ മടിയുള്ളവർ ഇത്തരം പഴങ്ങളെയാണ് കൂടുതൽ ഇഷ്ടപ്പെടുന്നത്. എന്നാൽ നിങ്ങളുടെ ആരോ​ഗ്യത്തിന് കുരുവില്ലാത്ത പഴങ്ങൾ ആരോ​ഗ്യകരമാണോ? കൂടുതൽ അറിയാം.

Neethu Vijayan
Neethu Vijayan | Published: 12 Jan 2026 | 07:56 AM
വാഴപ്പഴം, മുന്തിരി, തണ്ണിമത്തൻ, പപ്പായ തുടങ്ങി വിവിധ പഴവർങ്ങളുടെ കുരുവില്ലാത്തവ ഇന്ന് വിപണിയിൽ ലഭ്യമാണ്. അവയ്ക്ക് അല്പം വിലയും കൂടുതലാണ്. കുരു കളയാൻ മടിയുള്ളവർ ഇത്തരം പഴങ്ങളെയാണ് കൂടുതൽ ഇഷ്ടപ്പെടുന്നത്. എന്നാൽ നിങ്ങളുടെ ആരോ​ഗ്യത്തിന് കുരുവില്ലാത്ത പഴങ്ങൾ ആരോ​ഗ്യകരമാണോ? കൂടുതൽ അറിയാം.(Image Credits: Getty Images)

1 / 5
വിത്തുകൾ അടങ്ങിയ പഴങ്ങളെ അപേക്ഷിച്ച് അവയില്ലാത്തവ കുറഞ്ഞ പോഷകമൂല്യമുള്ളവയാണെന്നാണ് അടുത്തിടെയായി പ്രചരിക്കുന്നത്. ഇതിൽ എത്രത്തോളം സത്യമുണ്ടെന്നാണ് പലരും അന്വേഷിക്കുന്നത്. എന്നാൽ വിത്തില്ലാത്തതും വിത്തുള്ളവയും താരതമ്യം ചെയ്യുമ്പോൾ, പോഷകമൂല്യത്തിൽ കാര്യമായ വ്യത്യാസമൊന്നും കാണുന്നില്ലെന്നാണ് വി​ദ​ഗ്ധർ പറയുന്നത്.

2 / 5
അതിനാൽ, വിത്തില്ലാത്ത പഴങ്ങൾ സുരക്ഷിതമായി കഴിക്കാനാകും. ദിവസവും ഭക്ഷണത്തിൽ പഴങ്ങൾ ഉൾപ്പെടുത്തണമെന്നാണ് വിദ​ഗ്ധർ പോലും അഭിപ്രായപ്പെടുന്നത്. മിക്ക പഴങ്ങളിലും വിറ്റാമിനുകൾ, ധാതുക്കൾ, ആൻ്റിഓക്‌സിഡൻ്റുകൾ, നാരുകൾ എന്നിവയാൽ സമ്പന്നമാണ്. അതുകൊണ്ട് തന്നെ ശരീരത്തിന് ഒട്ടേറെ ഗുണങ്ങളും ഇവ നൽകുന്നുണ്ട്.

3 / 5
എന്നാൽ ഒരിക്കലും അധികമായി പഴങ്ങൾ കഴിക്കരുത്. പ്രത്യേകിച്ച് പ്രമേഹമുള്ളവർ. ഒരുദിവസം ആരോഗ്യമുള്ള ഒരാൾക്ക് പരമാവധി ഏകദേശം ഒന്നര മുതൽ രണ്ട് കപ്പ് വരെ പഴങ്ങൾ കഴിക്കാം. ആപ്പിൾ, ഓറഞ്ച്, തണ്ണിമത്തൻ മുതലായ പഴങ്ങളാണെങ്കിൽ കൂടുതൽ നല്ലത്. ഇവ ആരോ​ഗ്യത്തിന് ആവശ്യമായ പല പോഷകങ്ങളും നൽകുന്നു.

4 / 5
നാരുകൾ ദഹനത്തിന് നല്ലതാണെങ്കിലും, പഴങ്ങളിലെ ഉയർന്ന അളവ് ചിലരിൽ ദഹനക്കേടിന് കാരണമാകും. അതുമൂലം വയറിളക്കം, ഗ്യാസ്, വിറ്റാമിൻ കുറവ് എന്നിവയ്ക്ക് കാരണമാകുകയും ചെയ്തേക്കാം. അതിനാൽ എല്ലാ ഭക്ഷണത്തെയും പോലെ തന്നെ ഇതിലും മിതത്വം പ്രധാനമാണ്.

5 / 5