Kitchen Storage Tips: ആട്ടയും മൈദയും വേഗം കേടുവരാറുണ്ടോ…; ഇങ്ങനെ സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട
Wheat Flour And Maida Storage Tips: ചെറിയ പ്രാണികൾ കയറുക, അല്ലെങ്കിൽ മാവ് കട്ടപിടിച്ചിരിക്കുക തുടങ്ങിയവയാണ് പ്രധാന പ്രശ്നങ്ങൾ. ഇനി മുതൽ ഇക്കാര്യമോർത്ത് വിഷമിക്കേണ്ട. ആട്ടയും മൈദയും കൂടുതൽ കാലം ഫ്രഷായിട്ടിരിക്കാൻ ചില പൊടികൈകൾ ഉണ്ട്.
എല്ലാ വീട്ടമ്മമാരും നേരിടുന്ന പ്രശ്നമാണ് ആട്ടയും മൈദയും പെട്ടെന്ന് കേടായി പോകുന്നത്. എങ്ങനെയൊക്കെ നോക്കിയാലും അവ കേടായി പോകുന്നത് പലരെയും വിഷമിപ്പിക്കുന്നു. ചെറിയ പ്രാണികൾ കയറുക, അല്ലെങ്കിൽ മാവ് കട്ടപിടിച്ചിരിക്കുക തുടങ്ങിയവയാണ് പ്രധാന പ്രശ്നങ്ങൾ. ഇനി മുതൽ ഇക്കാര്യമോർത്ത് വിഷമിക്കേണ്ട. ആട്ടയും മൈദയും കൂടുതൽ കാലം ഫ്രഷായിട്ടിരിക്കാൻ ചില പൊടികൈകൾ ഉണ്ട്. എന്തൊക്കെയാണെന്ന് അറിയണ്ടേ. ഇതാ വിശദമായി പരിശോധിക്കാം.
ആട്ടയും മൈദയും കേടാകുന്നത് എന്തുകൊണ്ട്
ചൂട്, ഈർപ്പം, വായു എന്നിവയോട് നേരിട്ട് സമ്പർക്കം പുലർത്തുമ്പോഴാണ് ആട്ടയും മൈദയും പെട്ടെന്ന് കേടാകുന്നത്. ആട്ടയിൽ ഗോതമ്പ് തവിടിൽ നിന്നുള്ള പ്രകൃതിദത്ത എണ്ണകൾ അടങ്ങിയിട്ടുണ്ട്. അതിനാൽ ശരിയായി സൂക്ഷിച്ചില്ലെങ്കിൽ അത് വേഗത്തിൽ പഴകുകയോ കേടായി പോവുകയോ ചെയ്യും. ഈർപ്പം പറ്റിപിച്ചിരുന്നാൽ അത് പ്രാണികളെയും ഫംഗസിനെയും കൊണ്ടുവരുന്നു. നിങ്ങൾ മാവിൻ്റെ പാത്രം തുറന്നിടുകയാണെങ്കിൽ, അത് അതിന്റെ പുതുമ നഷ്ടപ്പെടുത്താനും രൂക്ഷമായ ഗന്ധം പുറപ്പെടുവിക്കാനും കാരണമാകും. അതിനാൽ ആട്ടയായാലും മൈദയായലും സൂക്ഷിക്കുന്നതിൽ വളരെയധികം ശ്രദ്ധിക്കണം.
ALSO READ: പ്ലേറ്റ്‌ലെറ്റ് കൗണ്ട് വർദ്ധിപ്പിക്കാം വീട്ടിൽ തന്നെ; കഴിക്കേണ്ടത് ഈ ഭക്ഷണങ്ങൾ
ശരിയായ പാത്രം തിരഞ്ഞെടുക്കുക
മാവ് സൂക്ഷിക്കുന്നതിന് ആദ്യ തന്നെ വൃത്തിയുള്ള ഒരു പാത്രം തിരഞ്ഞെടുക്കുക. ആട്ടയും മൈദയും പായ്ക്കറ്റ് പൊട്ടച്ച് ശേഷം എല്ലായ്പ്പോഴും വായു കടക്കാത്ത പാത്രങ്ങളിലാണ് സൂക്ഷിക്കേണ്ടത്. ഗ്ലാസ്, സ്റ്റെയിൻലെസ് സ്റ്റീൽ, അല്ലെങ്കിൽ നല്ല നിലവാരമുള്ള ഫുഡ്-ഗ്രേഡ് പ്ലാസ്റ്റിക് പാത്രങ്ങൾ എന്നിവ ഉചിതമാണ്. അവയുടെ ലിഡ് നന്നായി അടച്ചു വയ്ക്കണം. ചെറിയ വിടവുകൾ പോലും ഈർപ്പവും പ്രാണികളും അകത്തേക്ക് കയറാൻ സാധ്യത വർദ്ധിപ്പിക്കുന്നു. എപ്പോഴും സ്റ്റോക്ക് തീർന്നാൽ അവ നന്നായി കഴുകി വൃത്തിയാക്കിയ ശേഷമെ വീണ്ടും നിറയ്ക്കാവു.
തണുത്ത സ്ഥലത്ത് സൂക്ഷിക്കുക
ചൂടും ഈർപ്പവുമാണ് മാവ് കേടാകുന്നതിലെ ഏറ്റവും വലിയ ശത്രുക്കൾ. ആട്ടയും മൈദയും നേരിട്ട് സൂര്യപ്രകാശം ഏൽക്കാനോ, ഗ്യാസ് സ്റ്റൗ, ഓവൻ അല്ലെങ്കിൽ അടുക്കളയുടെ നനഞ്ഞ മൂലകൾ എന്നിവിടങ്ങളിൽ വയ്ക്കരുത്. കാബിനറ്റുകളാണ് എപ്പോഴും ഉചിതമായ മാർഗം. വളരെ ഈർപ്പമുള്ള കാലാവസ്ഥയിൽ, പ്രത്യേകിച്ച് മഴക്കാലത്തോ വേനൽക്കാലത്തോ, കേടുപാട് കുറയ്ക്കാൻ റഫ്രിജറേറ്ററിൽ പോലും നിങ്ങൾക്ക് തിരഞ്ഞെടുക്കാവുന്നതാണ്.
പ്രകൃതിദത്ത കീടനാശിനികൾ
നിങ്ങളുടെ മാവ് ഇട്ടുവയ്ക്കുന്ന പാത്രത്തിൽ കുറച്ച് ഉണങ്ങിയ ബേ ഇലകൾ, ഗ്രാമ്പൂ, അല്ലെങ്കിൽ ഉണങ്ങിയ വേപ്പില എന്നിവ ഇട്ടുവയ്ക്കുന്നത് കീടങ്ങളെ അകറ്റി നിർത്താൻ സഹായിക്കും. മറ്റൊരു മാർഗം എന്തെന്നാൽ, ടിഷ്യുവിൽ പൊതിഞ്ഞ തൊലികളഞ്ഞ കുറച്ച് വെളുത്തുള്ളിയുടെ അല്ലികൾ ചേർക്കുക എന്നതാണ്. അവ ഒരിക്കലും രുചിയെ ബാധിക്കില്ല, കീടങ്ങളെ അകറ്റാൻ സഹായിക്കും.
ആവശ്യത്തിലധികം വാങ്ങരുത്
നിങ്ങളുടെ ആവശ്യത്തിന് അനുസരിച്ച് മാവ് വാങ്ങുക. കൃത്യമായി ഉപയോഗിക്കാതെ വച്ചാൽ പെട്ടെന്ന് കേടായി മുഴുവൻ കളയേണ്ടി വന്നേക്കാം. ചെറിയ പായ്ക്കുകൾ വാങ്ങുക.