AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Gold Rate Forecast: സ്വർണം പിടിതരില്ല, ഒന്നരയും കടന്ന് രണ്ട് ലക്ഷമെത്തും; വില്ലൻ പണപ്പെരുപ്പം!

Gold Price Forecast For Next Week: ജനുവരി അഞ്ചിനാണ് സംസ്ഥാനത്ത് സ്വർണവില ചരിത്രത്തിലാദ്യമായി ഒരു ലക്ഷം രൂപ കടന്നത്. അതിനുശേഷം ചെറിയ മാറ്റങ്ങൾ ഉണ്ടായെങ്കിലും വില വലിയ രീതിയിൽ വില താഴ്ന്നിട്ടില്ല.

Nithya Vinu
Nithya Vinu | Published: 11 Jan 2026 | 08:20 PM
റെക്കോർഡുകൾ ഭേ​ദിച്ച് സംസ്ഥാനത്ത് സ്വർണവില മുന്നേറുകയാണ്. നിലവിൽ ഒരു പവൻ സ്വർണത്തിന് 1,03,000 രൂപയാണ് വില. ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കാണിത്. ഒരു ​ഗ്രാമിന് 12,875 രൂപയാണ് നൽകേണ്ടത്. ഈയാഴ്ച എങ്കിലും വില കുറയുമോ എന്ന് ഉറ്റുനോക്കുകയാണ് സാധാരണക്കാരും ആഭരണപ്രേമികളും.

1 / 5
എന്നാൽ വരുംദിവസങ്ങളിലും വില കുതിക്കുമെന്ന സൂചനകളാണ് സാമ്പത്തിക വിദ​ഗ്ധർ നൽകുന്നത്. ഫെഡറൽ റിസർവ് നിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷകൾക്ക് ആക്കം കൂട്ടിയ യുഎസ് തൊഴിൽ റിപ്പോർട്ടിനെത്തുടർന്നാണ് സ്വർണ വിലകൾ ഉയർന്നത്. വരും​ദിവസങ്ങളിൽ വില ഒന്നരലക്ഷം കടന്ന് രണ്ട് ലക്ഷമെത്തുമെന്നാണ് വിവരം.

2 / 5
അമേരിക്ക ഉൾപ്പെടെയുള്ള പ്രമുഖ രാജ്യങ്ങളിലെ സാമ്പത്തിക വളർച്ചാ നിരക്ക് കുറയുന്നത് സ്വർണ്ണത്തിന് കരുത്തേകുന്നുണ്ട്. പണപ്പെരുപ്പം കുറയ്ക്കാൻ കേന്ദ്ര ബാങ്കുകൾ പലിശ നിരക്കുകളിൽ മാറ്റം വരുത്തുന്നുണ്ടെങ്കിലും വിചാരിച്ച വേഗതയിൽ പണപ്പെരുപ്പം നിയന്ത്രിക്കാൻ സാധിക്കാതെ വരുന്നതും തിരിച്ചടിയായി.

3 / 5
സാമ്പത്തിക മാന്ദ്യവും തൊഴിൽ വിപണിയിലെ തളർച്ചയും കാരണം ഓഹരി വിപണിയിൽ അനിശ്ചിതത്വം നിലനിൽക്കുന്നുണ്ട്. ഇത്തരം സാഹചര്യങ്ങളിൽ സുരക്ഷിത നിക്ഷേപമായി സ്വർണ്ണത്തെ കണക്കാക്കുന്നതും പൊന്നിന് കരുത്തേകുന്നു.

4 / 5
ജനുവരി അഞ്ചിനാണ് സംസ്ഥാനത്ത് സ്വർണവില ചരിത്രത്തിലാദ്യമായി ഒരു ലക്ഷം രൂപ കടന്നത്. അതിനുശേഷം ചെറിയ മാറ്റങ്ങൾ ഉണ്ടായെങ്കിലും വില വലിയ രീതിയിൽ വില താഴ്ന്നിട്ടില്ല. അന്താരാഷ്ട്ര വിപണിയിലെ വില നിലവാരം, ഡോളർ-രൂപ വിനിമയ നിരക്ക്, സ്വർണത്തിന്റെ ഇറക്കുമതി തീരുവ എന്നിവയാണ് വിലയെ സ്വാധീനിക്കുന്നത്. (Image Credit: Getty Images)

5 / 5