Vaginal Health: യോനിയുടെ ആരോഗ്യം മോശമാകും! നിങ്ങൾ ചെയ്യുന്ന ഈ തെറ്റുകൾ അറിയാമോ
Reproductive Health: യോനി വൃത്തിയാക്കാൻ പല സ്ത്രീകളും സോപ്പുകളും ലിക്വിഡ് വാഷുകളും ഉപയോഗിക്കാറുണ്ട്. പക്ഷേ അത് ഉപയോഗിക്കുന്നത് വളരെയധികം ആരോഗ്യപ്രശ്നമുണ്ടാകും. യോനി സ്വയം വൃത്തിയാക്കുന്ന ഒരു അവയവമാണ്. അതിനായി മറ്റ് ശുദ്ധീകരണ ഉൽപ്പന്നങ്ങളൊന്നും ആവശ്യമില്ല.
യോനിയുടെ ആരോഗ്യം മൊത്തത്തിലുള്ള ആരോഗ്യത്തിന്റെയും ക്ഷേമത്തിന്റെയും ഒരു പ്രധാന ഭാഗമാണ്. ദൈനംദിന ശീലങ്ങൾ, ശുചിത്വം, വൈദ്യ പരിചരണം എന്നിവ വ്യത്യസ്ത പ്രായത്തിൽ വ്യത്യസ്തമായ രീതികളിലാണ് വേണ്ടത്. അതുപോലെ തന്നെ ആരോഗ്യത്തെ ഒരോ തരത്തിലാണ് ബാധിക്കുന്നത്. യോനി ഭാഗത്ത് പെർഫ്യൂമുകൾ, ഡിയോഡറന്റുകൾ, സുഗന്ധമുള്ള ഉൽപ്പന്നങ്ങൾ എന്നിവ ഉപയോഗിക്കരുത്. അത്തരത്തിൽ നിങ്ങൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ എന്തെല്ലാമെന്ന് നമുക്ക് നോക്കാം.
യോനി വൃത്തിയാക്കാൻ പല സ്ത്രീകളും സോപ്പുകളും ലിക്വിഡ് വാഷുകളും ഉപയോഗിക്കാറുണ്ട്. പക്ഷേ അത് ഉപയോഗിക്കുന്നത് വളരെയധികം ആരോഗ്യപ്രശ്നമുണ്ടാകും. യോനി സ്വയം വൃത്തിയാക്കുന്ന ഒരു അവയവമാണ്. അതിനായി മറ്റ് ശുദ്ധീകരണ ഉൽപ്പന്നങ്ങളൊന്നും ആവശ്യമില്ല. വുൾവ എന്നറിയപ്പെടുന്ന പുറംഭാഗം ചെറുചൂടുള്ള വെള്ളത്തിൽ വൃത്തിയാക്കിക്കുന്നതാണ് ഏറ്റവും ഉചിതം. രാസവസ്തുക്കൾ അടങ്ങിയ ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നത് യോനിയുടെ സ്വാഭാവിക പിഎച്ച് ബാലൻസ് തകരാറിലാക്കുകയും അണുബാധയ്ക്കുള്ള സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യും.
ALSO READ: ആട്ടയും മൈദയും വേഗം കേടുവരാറുണ്ടോ…; ഇങ്ങനെ സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട
അതുപോലെ തന്നെ നൈലോൺ പോലുള്ള സിന്തറ്റിക് തുണിത്തരങ്ങൾ ശരിയായ വായുസഞ്ചാരം ലഭിക്കുകയില്ല. ഇത് ഈർപ്പവും ചൂടും കുടുക്കുകയും ബാക്ടീരിയയും യീസ്റ്റും വളരാൻ അനുയോജ്യമായ അന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്യുന്നു. കോട്ടൺ അടിവസ്ത്രങ്ങൾ ധരിക്കുന്നതാണ് മികച്ചത്. ഇതാകട്ടെ അണുബാധയ്ക്കുള്ള സാധ്യത ഗണ്യമായി കുറയ്ക്കുന്നു. ദൈനംദിന ഉപയോഗത്തിന്, കോട്ടൺ അടിവസ്ത്രങ്ങളാണ് എപ്പോഴും നല്ലത്.
യോനിയിൽ നിന്ന് പുറത്തുവരുന്ന വൈറ്റ് ഡിസ്ചാർജ് സാധാരണമായ പ്രക്രിയയാണ്. അത് ആരോഗ്യമുള്ള ശരീരത്തിന്റെ ലക്ഷണമായി കണക്കാക്കുന്നു. ഇത് യോനി പ്രദേശം വൃത്തിയുള്ളതായി സംരക്ഷിക്കുന്നു. എന്നിരുന്നാലും, ഡിസ്ചാർജ് മഞ്ഞയോ പച്ചയോ ആയി മാറുകയോ, ദുർഗന്ധം വരികയോ, ചൊറിച്ചിലോ വേദനയോ അനുഭവപ്പെടുകയോ ചെയ്താൽ ഉടൻ ഡോക്ടറെ സമീപിക്കേണ്ടതാണ്.
ടോയ്‌ലറ്റ് പോയതിന് ശേഷം, മുന്നിൽ നിന്ന് (യോനി) പിന്നിലേക്ക് (മലദ്വാരം വരെ) വൃത്തിയാക്കുക. എതിർദിശയിൽ വൃത്തിയാക്കുന്നത് മലദ്വാരത്തിൽ നിന്ന് യോനിയിലേക്ക് ബാക്ടീരിയകളെ വരാനും ഇത് മൂത്രനാളിയിലെ അണുബാധയ്ക്കുള്ള (UTIs) സാധ്യത ഗണ്യമായി വർദ്ധിപ്പിക്കാനും സാധ്യതയുണ്ട്.