AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnology

അ‌ടിച്ചുകയറ്റിയത് എണ്ണംപറഞ്ഞ 4 ഗോളുകൾ! റെക്കോഡുകൾക്ക് മേൽ മെസിയുടെ ഡ്രീം ചേസ്; ഇന്റർ മയാമിക്ക് 7-1ന്റെ ജയം

Lionel Messi scores 4 goals: പിതാവിന്റെ വിയോഗത്തിന് ശേഷം മെസി കഴിഞ്ഞ മത്സരങ്ങളിൽ അ‌ത്ര മികച്ച ഫോമിൽ ആയിരുന്നില്ല. ഇത് ഇന്റർ മയാമിക്ക് തിരിച്ചടിയായിരുന്നു. എന്നാലിപ്പോൾ ചരിത്രത്തിലെ ചില റെക്കോഡുകളിലേക്ക് മയാമിയുടെ പേരും എഴുതിച്ചേർത്തുകൊണ്ട് മെസി വമ്പൻ തിരിച്ചുവരവാണ് നടത്തിയിരിക്കുന്നത്. അ‌ഞ്ച് മത്സരങ്ങളായി തുടരുന്ന ഇന്റർ മയാമിയുടെ വിജയ വരൾച്ചയ്ക്ക് മെസി അ‌റുതി വരുത്തുന്ന കാഴ്ചയാണ് ഫ്ലോറിഡയിലെ നു സ്റ്റേഡിയത്തിൽ കണ്ടത്.

അ‌ടിച്ചുകയറ്റിയത് എണ്ണംപറഞ്ഞ 4 ഗോളുകൾ! റെക്കോഡുകൾക്ക് മേൽ മെസിയുടെ ഡ്രീം ചേസ്; ഇന്റർ മയാമിക്ക് 7-1ന്റെ ജയം
Lionel Messi Scores 4 GoalsImage Credit source: Getty Images
Prasanth Kumar
Prasanth Kumar | Published: 30 Aug 2026 | 12:10 PM

ഫുട്ബോൾ ആരാധകർ കാണാൻ കൊതിച്ച ലയണൽ മെസിയുടെ ആ ‘പൂണ്ട് വിളയാടൽ’ ഇതാ വീണ്ടും സംഭവിച്ചിരിക്കുന്നു. മേജർ ലീഗ് സോക്കറിൽ സി.എഫ്. മോൺട്രിയലിനെതിരായ മത്സരത്തിൽ നാല് ഗോളുകളും ഒരു അസിസ്റ്റുമായി മെസി ഇന്റർ മയാമിയെ ചരിത്ര വിജയത്തിലേക്ക് നയിച്ചിരിക്കുന്നു. 7-1 എന്ന വമ്പൻ സ്കോറിനാണ് മയാമിയുടെ വിജയം, ക്ലബ് ചരിത്രത്തിലെ ഏറ്റവും മികച്ച വിജയമായി ഇത് വിലയിരുത്തപ്പെടുന്നു. പിതാവിന്റെ വിയോഗത്തിന് ശേഷം മെസി കഴിഞ്ഞ മത്സരങ്ങളിൽ അ‌ത്ര മികച്ച ഫോമിൽ ആയിരുന്നില്ല. ഇത് ഇന്റർ മയാമിക്ക് തിരിച്ചടിയായിരുന്നു. എന്നാലിപ്പോൾ ചരിത്രത്തിലെ ചില റെക്കോഡുകളിലേക്ക് മയാമിയുടെ പേരും എഴുതിച്ചേർത്തുകൊണ്ട് മെസി വമ്പൻ തിരിച്ചുവരവാണ് നടത്തിയിരിക്കുന്നത്.

അ‌ഞ്ച് മത്സരങ്ങളായി തുടരുന്ന ഇന്റർ മയാമിയുടെ വിജയ വരൾച്ചയ്ക്ക് മെസി അ‌റുതി വരുത്തുന്ന കാഴ്ചയാണ് ഫ്ലോറിഡയിലെ നു സ്റ്റേഡിയത്തിൽ കണ്ടത്. എതിരാളികൾക്ക് ഒരുതരത്തിലും പിടിച്ചുകെട്ടാനാകാത്ത വിധം ഫോമിലേക്ക് ഉയർന്ന മെസി എംഎൽഎസ് കരിയറിൽ ഇതാദ്യമായി തന്റെ നാല് ഗോൾ നേട്ടവും കുറിച്ചു.

Also Read: നേരേ പോസ്റ്റിലേക്ക് പോയ ബോൾ ഗോളാക്കി റോണോ ‘മാജിക്’; 1000 ഗോൾ എന്ന സ്വപ്ന നേട്ടത്തിന് ഇനി 22 ഗോൾ കൂടി

2026 ഫിഫ ലോകകപ്പിന് ശേഷം ഇന്റർ മയാമിയിൽ എത്തിയ ബ്രസീലിയൻ താരം കാസിമിറോ ആണ് ഹെഡ്ഡറിലൂടെ 20-ാം മിനിറ്റിൽ മിയാമിയുടെ ഗോൾ വേട്ടയ്ക്ക് തുടക്കം കുറിച്ചത്. കാസിമിറോയുടെ ഗോളിന് 37-ാം മിനിറ്റിൽ ഫാബിയൻ ഹെർബേഴ്സിലൂടെ മോൺട്രിയൽ മറുപടി നൽകി, സ്കോർ 1-1ന് സമനില.

മെസിയുടെ വിളയാട്ടം

പിന്നീടങ്ങോട്ട് എതിരാളികളുടെ ഗോൾ പോസ്റ്റിൽ മെസിയുടെ പൂണ്ട് വിളയാട്ടമാണ് കണ്ടത്. 40-ാം മിനിറ്റിൽ ഒരു മികച്ച ഫ്രീക്കിക്കിലൂടെ മെസ്സി മയാമിയെ മുന്നിലെത്തിച്ചു (2-1). രണ്ടാം പകുതിയിൽ മോൺട്രിയൽ നിരയിലെ മൂന്ന് ഡിഫൻഡർമാരെ ഡ്രിബിൾ ചെയ്ത് മറികടന്ന് മറികടന്ന് മെസി തന്റെ രണ്ടാമത്തെ ഗോൾനേടി. 80-ാം മിനിറ്റിൽ മെസിയുടെ അസിസ്റ്റിൽ നിന്ന് ലൂയിസ് സുവാരസ് ടീമിന്റെ നാലാം ഗോൾ നേടി.

83-ാം മിനിറ്റിൽ റോഡ്രിഗോ ഡി പോളിന്റെ പാസിൽ നിന്ന് മെസിയുടെ മൂന്നാം ഗോൾ പിറന്നു. ഗോൾകീപ്പർക്ക് മുകളിലൂടെ ചിപ്പ് ചെയ്ത് പന്ത് വലയിലെത്തിച്ചായിരുന്നു ഈ ഹാട്രിക് ഗോൾ നേട്ടം. 89-ാം മിനിറ്റിൽ പതിനെട്ടുകാരൻ അലക്സാണ്ടർ ഷാ മയാമിയുടെ ആറാം ഗോൾ നേടി. 90+6′ – ഇഞ്ചുറി ടൈമിൽ ലഭിച്ച മറ്റൊരു മനോഹരമായ ഫ്രീ കിക്ക് ഗോളാക്കി മാറ്റിക്കൊണ്ട് മെസ്സി തന്റെ നാലാം ഗോളും തികച്ചു.

നേട്ടങ്ങളുടെ പുസ്തകത്തിൽ മെസിക്ക് പുതിയ പേജ്

വിജയത്തോടൊപ്പം ചില റെക്കോഡുകളും ഈ മത്സരത്തിൽ മെസി കുറിച്ചു. 4 ഗോൾ നേടിയതോടെ മെസിയുടെ കരിയർ ഗോളുകളുടെ എണ്ണം 927 ആയി ഉയർന്നു. മെസിയുടെ കരിയറിലെ 62-ാമത്തെയും ക്ലബ്ബ് തലത്തിലെ 51-ാമത്തെയും ഹാട്രിക്ക് എന്നതാണ് ഈ മത്സരത്തിൽ മെസി സ്വന്തമാക്കിയ മറ്റൊരു നേട്ടം. നിലവിൽ കളിക്കുന്ന താരങ്ങളിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് (66 ഹാട്രിക്കുകൾ) മാത്രമാണ് മെസിയേക്കാൾ കൂടുതൽ ഹാട്രിക്കുകളുള്ളത്.

രണ്ട് ഫ്രീക്കിക്ക് ഗോളുകൾ കൂടി നേടിയതോടെ, ലോക ഫുട്ബോൾ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഫ്രീക്കിക്ക് ഗോളുകൾ നേടിയ താരങ്ങളുടെ പട്ടികയിൽ റോബർട്ടോ ഡിനാമൈറ്റിനൊപ്പം (74 ഗോളുകൾ) രണ്ടാം സ്ഥാനം പങ്കിടുകയാണ് മെസി. ആറ് ​ഫ്രീക്കിക്ക് ഗോൾ കൂടി നേടിയാൽ ഈ പട്ടികയിൽ ഒന്നാം സ്ഥാനം മെസിയുടെ പേരിലാകും. കരിയറിലെ ഒൻപതാം നാല് ഗോൾ നേട്ടവും ഈ മത്സരത്തിൽ കുറിക്കപ്പെട്ടു.

നാല് ഗോൾ നേട്ടത്തോടെ ഈ സീസണിൽ 18 ഗോളുകളുമായി എംഎൽഎസ് ടോപ് സ്കോറർ പട്ടികയിൽ മെസി ഒന്നാമതെത്തി. ഇന്റർ മയാമിയുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ഗോൾ വ്യത്യാസത്തിലുള്ള വിജയം എന്ന പ്രത്യേകതയും ഈ മത്സരത്തിൽ കുറിക്കപ്പെട്ടു. ഈ വമ്പൻ ജയത്തോടെ ഇന്റർ മയാമി ഈസ്റ്റേൺ കോൺഫറൻസ് പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്തെത്തി.

English Summary

Messi led Inter Miami to a historic victory against C.F. Montreal in Major League Soccer with four goals and an assist. Miami’s victory was a huge 7-1, which is considered the best victory in club history. Messi also scored four goals in this match for the first time in his MLS career. In addition, with four goals in this match, Messi topped the MLS top scorer list with 18 goals this season.

Follow Us