AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnology

Guava Leaves Benefits: പ്രമേഹവും കൊളസ്ട്രോളും കുറയ്ക്കാം; വീട്ടുമുറ്റത്തെ ഈ ഒരു ഇല മാത്രം മതി!

Guava Leaves Benefits For Health: വീട്ടുമുറ്റത്ത് എളുപ്പത്തിൽ ലഭിക്കുന്ന പേരയില വെറുമൊരു സാധാരണ ഇലയായിട്ടാണ് നമ്മൾ കാണുന്നത്. ചില വീടുകളിൽ ഇവയിട്ട് വെള്ളം തിളപ്പിച്ച് കുടിക്കാറുണ്ട്. ചിലർ ചായയുണ്ടാക്കിയും കുടിക്കാറുണ്ട്. ഒട്ടേറെ ഔഷധഗുണങ്ങൾ അടങ്ങിയ ഒരു സസ്യമാണ് ഇതെന്ന് പർക്കും അറിയില്ല. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും കൊളസ്ട്രോൾ കുറയ്ക്കാനും പേരയിലയിട്ട് തിളപ്പിച്ച വെള്ളമോ പേരയില ചായയോ ഡയറ്റിൽ ഉൾപ്പെടുത്തുന്നത് ഏറെ ഫലപ്രദമാണ്.

Guava Leaves Benefits: പ്രമേഹവും കൊളസ്ട്രോളും കുറയ്ക്കാം; വീട്ടുമുറ്റത്തെ ഈ ഒരു ഇല മാത്രം മതി!
പ്രതീകാത്മക ചിത്രംImage Credit source: Getty Images
Neethu Vijayan
Neethu Vijayan | Published: 29 Aug 2026 | 04:52 PM

ഇന്നത്തെ ജീവിതശൈലിയിൽ രോ​ഗങ്ങൾ പിടിമുറുക്കാത്തവർ ചുരുക്കമാണ്. പ്രമേഹം, കൊളസ്ട്രോൾ, ബിപി എന്നിങ്ങനെ പലതരം രോ​ഗങ്ങളാണ് നമ്മെ പിടികൂടിയിരിക്കുന്നത്. ഒരുപരിധിവരെ നമ്മൾ തന്നെയാണ് ഇതിനെല്ലാം കാരണക്കാർ. ഇവയ്ക്കെല്ലാം നിത്യേന മരുന്നുകളും മറ്റും കഴിച്ച് മടുത്തവർക്കുള്ള ചെറിയൊരു മരുന്നാണ് ഇവിടെ പറയുന്നത്. നമ്മുടെ കൺമുന്നിൽ പല രോ​ഗത്തിനുള്ള മരുന്നുണ്ടെങ്കിലും നമ്മളത് ശ്രദ്ധിക്കാറില്ല. വേണ്ടവിധത്തിൽ അവയെ ഉപയോ​ഗിക്കാറുമില്ല. അത്തരത്തിൽ ഒന്നാണ് പേരയില.

വീട്ടുമുറ്റത്ത് എളുപ്പത്തിൽ ലഭിക്കുന്ന പേരയില വെറുമൊരു സാധാരണ ഇലയായിട്ടാണ് നമ്മൾ കാണുന്നത്. ചില വീടുകളിൽ ഇവയിട്ട് വെള്ളം തിളപ്പിച്ച് കുടിക്കാറുണ്ട്. ചിലർ ചായയുണ്ടാക്കിയും കുടിക്കാറുണ്ട്. ഒട്ടേറെ ഔഷധഗുണങ്ങൾ അടങ്ങിയ ഒരു സസ്യമാണ് ഇതെന്ന് പർക്കും അറിയില്ല. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും കൊളസ്ട്രോൾ കുറയ്ക്കാനും പേരയിലയിട്ട് തിളപ്പിച്ച വെള്ളമോ പേരയില ചായയോ ഡയറ്റിൽ ഉൾപ്പെടുത്തുന്നത് ഏറെ ഫലപ്രദമാണ്.

ALSO READ: വാഴപ്പഴം കഴിച്ച ഉടനെ വെള്ളം കുടിക്കാറുണ്ടോ? ആരോഗ്യവിദഗ്ധർ പറയുന്നത്…

പേരയിലയുടെ പ്രധാന ആരോഗ്യ ഗുണങ്ങൾ

പ്രമേഹ നിയന്ത്രണം: പ്രമേഹരോഗികളിൽ ആഹാരത്തിന് ശേഷം രക്തത്തിൽ ഗ്ലൂക്കോസിന്റെ അളവ് പെട്ടെന്ന് ഉയരുന്നത് തടയാൻ പേരയില സഹായിക്കുന്നു.

കൊളസ്ട്രോൾ കുറയ്ക്കുന്നു: ശരീരത്തിലെ ചീത്ത കൊളസ്ട്രോൾ (LDL), ട്രൈഗ്ലിസറൈഡുകൾ എന്നിവ കുറയ്ക്കാനും നല്ല കൊളസ്ട്രോൾ (HDL) നിലനിർത്താനും പേരയിലയോളം മികച്ചത് മറ്റൊന്നില്ല.

ദഹനം മെച്ചപ്പെടുത്തുന്നു: ആന്റിബാക്ടീരിയൽ ഗുണങ്ങൾ അടങ്ങിയിട്ടുള്ളതിനാൽ വയറിളക്കം, ഗ്യാസ്ട്രബിൾ, ദഹനക്കേട് എന്നിവയ്ക്ക് ശമനം നൽകുന്നു.

രോഗപ്രതിരോധ ശേഷി: വിറ്റാമിൻ C, ഫ്ലേവനോയ്ഡുകൾ, ആന്റിഓക്സിഡന്റുകൾ എന്നിവ അടങ്ങിയിട്ടുള്ളതിനാൽ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നു.

പേരയില ദിനചര്യയിൽ എങ്ങനെ ഉൾപ്പെടുത്താം?

പേരയില ചായ: 4- 5 നല്ല അധികം മൂക്കാത്ത പേരയില നന്നായി കഴുകി വെള്ളത്തിലിട്ട് 10 മിനിറ്റ് തിളപ്പിക്കുക. ഈ വെള്ളം അരിച്ചെടുത്ത് ചെറുചൂടോടെ കുടിക്കാം. ആവശ്യമാണെങ്കിൽ അല്പം നാരങ്ങാനീരോ തേനോ ചേർക്കാം.

വെറും വയറ്റിൽ കുടിക്കാം: രാവിലെ വെറും വയറ്റിൽ പേരയില തിളപ്പിച്ച വെള്ളം കുടിക്കുന്നത് പ്രമേഹവും കൊളസ്ട്രോളും നിയന്ത്രിക്കാൻ കൂടുതൽ സഹായകരമാണ്.

വായുടെ ആരോഗ്യത്തിന്: പേരയിലയിട്ട് തിളപ്പിച്ച വെള്ളം കൊണ്ട് വായയിൽ കൊള്ളുന്നത് പല്ലുവേദന, ഈറൽ വീക്കം, വായനാറ്റം എന്നിവ മാറാൻ സഹായിക്കും.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ: മറ്റ് അസുഖങ്ങൾക്ക് സ്ഥിരമായി മരുന്ന് കഴിക്കുന്നവരും ഗർഭിണികളും പേരയില ദിനചര്യയുടെ ഭാഗമാക്കുന്നതിന് മുൻപ് ഡോക്ടറുടെ ഉപദേശം തേടുന്നത് നന്നായിരിക്കും.അമിതമായ അളവിൽ ഉപയോഗിക്കാതെ ദിവസവും ഒരു കപ്പ് എന്ന കണക്കിൽ മിതമായി ഉപയോഗിക്കുക. അതുപോലെ തന്നെ പ്രമേഹവും കൊളസ്ട്രോളും നിയന്ത്രിച്ച് നിർത്താൻ മാത്രമെ പേരയിലയ്ക്ക് കഴിവുള്ളു. പൂർണമായി ഇല്ലാതാക്കാൻ സാധിക്കില്ല. അതിനാൽ മരുന്നിൻ്റെ ഉപയോ​ഗം നിർത്തുന്നതിന് മുമ്പായി കൃത്യമായ ഇടവേളകളിൽ ചെക്കപ്പ് ചെയ്യുകയോ ഡോക്ടറെ സമീപിക്കുകയോ വേണം.

English Summary:

Guava fruit and leaves contain nutrients, including vitamin C and potassium, that may help support your heart, digestion, and other body systems. This can benefit people with diabetes or those at risk of the disease.

Follow Us