AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnology

Weight Loss Tips: ശരീരഭാരം കുറയ്ക്കണമെങ്കിൽ രാത്രിയിൽ ചോറ് കഴിക്കുന്നത് ഒഴിവാക്കണോ?

Weight Loss And Night Food: രാത്രിയിൽ ചോറ് കഴിച്ചാൽ തടി കൂടും എന്നത് തികച്ചും ഒരു ധാരണ മാത്രമാണ്. വാസ്തവത്തിൽ, ശരീരഭാരം കൂടുന്നതും കുറയുന്നതും നിങ്ങൾ രാത്രിയിൽ എന്ത് കഴിക്കുന്നു എന്നതിനേക്കാൾ, ഒരു ദിവസം ആകെ എത്ര കലോറി കഴിക്കുന്നു എന്നതിനെ ആശ്രയിച്ചാണ് ഇരിക്കുന്നത്. ഇത് പലർക്കും അറിയാത്തകൊണ്ടാണ് രാത്രിയിൽ മാത്രമായി ചോറ് കഴിക്കാൻ മടിക്കുന്നത്.

Weight Loss Tips: ശരീരഭാരം കുറയ്ക്കണമെങ്കിൽ രാത്രിയിൽ ചോറ് കഴിക്കുന്നത് ഒഴിവാക്കണോ?
പ്രതീകാത്മക ചിത്രംImage Credit source: Getty Images
Neethu Vijayan
Neethu Vijayan | Published: 28 Aug 2026 | 06:41 PM

ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്കിടയിൽ ഏറ്റവും കൂടുതൽ കേൾക്കുന്ന ഒരു സംശയമാണ് രാത്രിയിൽ ചോറ് കഴിക്കാമോ എന്നത്. രാത്രിയിൽ ചോറ് കഴിച്ചാൽ തടി കൂടും എന്നത് തികച്ചും ഒരു ധാരണ മാത്രമാണ്. വാസ്തവത്തിൽ, ശരീരഭാരം കൂടുന്നതും കുറയുന്നതും നിങ്ങൾ രാത്രിയിൽ എന്ത് കഴിക്കുന്നു എന്നതിനേക്കാൾ, ഒരു ദിവസം ആകെ എത്ര കലോറി കഴിക്കുന്നു എന്നതിനെ ആശ്രയിച്ചാണ് ഇരിക്കുന്നത്. ഇത് പലർക്കും അറിയാത്തകൊണ്ടാണ് രാത്രിയിൽ മാത്രമായി ചോറ് കഴിക്കാൻ മടിക്കുന്നത്.

ALSO READ: ക്രിയാറ്റിൻ ഉപയോഗം നിർത്തിയാൽ മസിൽ ലോസ്സ് ഉണ്ടാകുമോ? അറിയേണ്ട കാര്യങ്ങൾ!

രാത്രിയിൽ ചോറ് ഒഴിവാക്കേണ്ടതുണ്ടോ?

അങ്ങനെ രാത്രിയിൽ ചോറ് പൂർണ്ണമായും ഒഴിവാക്കേണ്ടതില്ല. എന്നാൽ ചില കാര്യങ്ങൾ ശ്രദ്ധിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കും. ഒരു ദിവസം നിങ്ങളുടെ ശരീരം എരിച്ചുകളയുന്ന കലോറിയേക്കാൾ കുറഞ്ഞ അളവിൽ ഭക്ഷണം കഴിച്ചാൽ മാത്രമേ ശരീരഭാരം പൂർണമായും നിങ്ങൾ ആ​ഗ്രഹിക്കുന്ന രീതിക്ക് കുറയൂ. അത് ഉച്ചയ്ക്കോ രാത്രിയോ ചോറ് കഴിച്ചാലും ബാധകമാണ്. രാത്രിയിൽ ഒരു ചെറിയ കപ്പ് ചോറ് കഴിക്കുന്നത് കൊണ്ട് തടി കൂടില്ല. എന്നാൽ വലിയ അളവിൽ കഴിക്കുന്നത് ശരീരത്തിൽ കൊഴുപ്പായി അടിയാൻ കാരണമാകും.

വെള്ളച്ചോറിനേക്കാൾ തവിട് കളയാത്ത മട്ടച്ചോറ് കഴിക്കുന്നതാണ് ഭാരം കുറയ്ക്കാൻ നല്ലത്. ഇതിൽ നാരുകൾ കൂടുതലുള്ളതിനാൽ പെട്ടെന്ന് ദഹിക്കില്ല, കൂടുതൽ സമയം വിശപ്പില്ലാതെ നിലനിർത്തുകയും ചെയ്യും. എന്നാൽ രാത്രിയിൽ ചോറ് കഴിക്കുമ്പോൾ മറ്റ് ചില കാര്യങ്ങൾ കൂടി ശ്രദ്ധിക്കണം. പ്ലേറ്റിന്റെ കാൽഭാഗം മാത്രം ചോറും, ബാക്കി പകുതി ഭാഗം പച്ചക്കറികളും സലാഡുകളും, ബാക്കി കാൽഭാഗം പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങളായ മീൻ, മുട്ട, ചെറുപയർ, പനീർ, ചിക്കൻ എന്നിവ ഉൾപ്പെടുത്തുകയും വേണം.

അത്താഴം കഴിച്ച ഉടൻ കിടന്നുറങ്ങുന്നത് ദഹനത്തെ ബാധിക്കുകയും ശരീരഭാരം കൂടാൻ ഇടയാക്കുകയും ചെയ്യും. അത്താഴവും ഉറക്കവും തമ്മിൽ കുറഞ്ഞത് രണ്ട് മുതൽ മൂന്ന് മണിക്കൂർ വരെ ഇടവേളയുണ്ടെന്ന് ഉറപ്പാക്കുക. പകൽ സമയത്ത് കൂടുതൽ കഠിനാധ്വാനം ചെയ്യുന്നവർക്ക് രാത്രി കാർബോഹൈഡ്രേറ്റ് ആവശ്യമില്ലാത്തതിനാൽ അളവ് കുറയ്ക്കുന്നത് പെട്ടെന്ന് ഭാരം കുറയാൻ സഹായിക്കും. ചുരുക്കത്തിൽ പറഞ്ഞാൽ, രാത്രി ചോറ് കഴിക്കുന്നത് തടി കൂട്ടുകയില്ല. നിങ്ങൾ കഴിക്കുന്ന ചോറിന്റെ അളവും അതിനോടൊപ്പം കഴിക്കുന്ന കറികളുമാണ് പ്രധാനം.

തടി കുറയ്ക്കാൻ രാത്രിയിൽ കഴിക്കേണ്ടത്

ഓട്സ് : ധാരാളം നാരുകൾ അടങ്ങിയിട്ടുള്ളതിനാൽ പെട്ടെന്ന് വയർ നിറഞ്ഞതായി തോന്നിപ്പിക്കും. ദഹിക്കാനും എളുപ്പമാണ്.

പച്ചക്കറി സൂപ്പുകൾ: ചീര, ബ്രൊക്കോളി, ക്യാരറ്റ് അല്ലെങ്കിൽ വെജിറ്റബിൾ സൂപ്പുകൾ രാത്രി ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് കലോറി കുറയ്ക്കാനും ശരീരത്തിന് ആവശ്യമുള്ള വിറ്റാമിനുകൾ ലഭിക്കാനും സഹായിക്കും.

പ്രോട്ടീൻ സമ്പന്നമായ ഭക്ഷണങ്ങൾ: ഗ്രിൽ ചെയ്ത പനീർ, അവിച്ച മുട്ടയുടെ വെള്ള, പയറുവർഗ്ഗങ്ങൾ (ചെറുപയർ പുഴുങ്ങിയത്) അല്ലെങ്കിൽ അല്പം ഗ്രിൽ ചെയ്ത ചിക്കൻ. പ്രോട്ടീൻ രാത്രിയിലെ അനാവശ്യ വിശപ്പ് തടയും.

ചെറുപയർ തോരൻ / പുഴുങ്ങിയത്: രാവിലെയോ ഉച്ചയ്ക്കോ കഴിക്കുന്ന അരിഭക്ഷണത്തിന് പകരം ചെറുപയറോ മറ്റ് ധാന്യങ്ങളോ സൂപ്പായോ തോരനായോ കഴിക്കാം.

ചപ്പാത്തി: ചോറിന് പകരം 1 അല്ലെങ്കിൽ 2 മൾട്ടിഗ്രെയിൻ ചപ്പാത്തി ധാരാളം പച്ചക്കറികൾക്കൊപ്പം കഴിക്കാം.

English Summary:

Rice is often one of the first foods people think about cutting out. Over the years, many foods have earned a reputation for being “good” or “bad” for weight loss, and rice is often at the centre of that debate. Some people avoid it completely in the evening, while others replace it with alternatives they believe are healthier.

Follow Us