AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnology

Gardening Tips: പഴത്തൊലി കളയല്ലേ, ഇതൊന്ന് പരീക്ഷിക്കൂ; ചെടികൾക്ക് നൽകാം ബെസ്റ്റ് ഫെർട്ടിലൈസർ!

Kitchen Gardening Tips with Banana Peels: മുട്ടത്തോട് മുതൽ ചായ പൊടി വരെ അടുക്കളയിലെ ഏത് വേസ്റ്റും നിങ്ങളുടെ ഗാർഡനിൽ ഉപയോഗിക്കാവുന്നതാണ്. പൈസ ചെലവില്ലാതെ ചെടികൾ തഴച്ചുവളരാൻ ഇവ ഏറെ സഹായിക്കും. അടുക്കള തോട്ടത്തിൽ ഉപകാരപ്പെടുന്ന മറ്റൊന്നാണ് പഴത്തൊലി. നേന്ത്രപ്പഴത്തിന്റെ തൊലി ചെടികൾക്ക് മികച്ചൊരു ജൈവവളമാണ്.

Nithya Vinu
Nithya Vinu | Published: 28 Aug 2026 | 11:45 AM
മുട്ടത്തോട് മുതൽ ചായ പൊടി വരെ അടുക്കളയിലെ ഏത് വേസ്റ്റും നിങ്ങളുടെ ഗാർഡനിൽ ഉപയോഗിക്കാവുന്നതാണ്. പൈസ ചെലവില്ലാതെ ചെടികൾ തഴച്ചുവളരാൻ ഇവ ഏറെ സഹായിക്കും. അടുക്കള തോട്ടത്തിൽ ഉപകാരപ്പെടുന്ന മറ്റൊന്നാണ് പഴത്തൊലി. നേന്ത്രപ്പഴത്തിന്റെ തൊലി ചെടികൾക്ക് മികച്ചൊരു ജൈവവളമാണ്. ചെടികളുടെ വളർച്ചയ്ക്ക് ആവശ്യമായ പൊട്ടാസ്യം, ഫോസ്ഫറസ്, കാൽസ്യം, മഗ്നീഷ്യം എന്നിവ ധാരാളമായി ഇവയിൽ അടങ്ങിയിട്ടുണ്ട്. (Image Credit source: Getty Images)

1 / 5
പഴത്തൊലി പച്ചയോടെ ചെടിയുടെ മുകളിൽ തുറസ്സായി ഇട്ടാൽ ഈച്ചയും ഉറുമ്പും വരാൻ സാധ്യതയുണ്ട്. അതിനാൽ എപ്പോഴും മണ്ണിൽ മൂടുകയോ ഉണക്കി പൊടിച്ചോ ഉപയോഗിക്കുക. അടുക്കളയിലെ മറ്റു ജൈവമാലിന്യങ്ങൾക്കൊപ്പം പഴത്തൊലിയും ചേർത്ത് കമ്പോസ്റ്റ് നിർമ്മിക്കാവുന്നതാണ്. ഇത് അഴുകി മണ്ണിൽ കലരുമ്പോൾ പോഷകങ്ങൾ പൂർണ്ണമായി ചെടികൾക്ക് ലഭിക്കും.

2 / 5
പഴത്തൊലി ഉണക്കി പൊടിച്ച് ഉപയോിക്കാവുന്നതാണ്. അതിനായി ആദ്യം 
പഴത്തൊലി ചെറിയ കഷ്ണങ്ങളാക്കി വെയിലത്ത് വെച്ച് നന്നായി ഉണക്കുക. ഉണങ്ങിയ തൊലികൾ മിക്സിയിലിട്ട് നന്നായി പൊടിച്ചെടുക്കുക.
 ഈ പൊടി ചെടികളുടെ ചുവട്ടിലെ മണ്ണിൽ കലർത്തി കൊടുക്കാം. ഇത് വേഗത്തിൽ മണ്ണിൽ ലയിക്കുകയും ഉറുമ്പുകളെയോ പ്രാണികളെയോ ആകർഷിക്കാതിരിക്കുകയും ചെയ്യും.

പഴത്തൊലി ഉണക്കി പൊടിച്ച് ഉപയോിക്കാവുന്നതാണ്. അതിനായി ആദ്യം പഴത്തൊലി ചെറിയ കഷ്ണങ്ങളാക്കി വെയിലത്ത് വെച്ച് നന്നായി ഉണക്കുക. ഉണങ്ങിയ തൊലികൾ മിക്സിയിലിട്ട് നന്നായി പൊടിച്ചെടുക്കുക. ഈ പൊടി ചെടികളുടെ ചുവട്ടിലെ മണ്ണിൽ കലർത്തി കൊടുക്കാം. ഇത് വേഗത്തിൽ മണ്ണിൽ ലയിക്കുകയും ഉറുമ്പുകളെയോ പ്രാണികളെയോ ആകർഷിക്കാതിരിക്കുകയും ചെയ്യും.

3 / 5
അതുപോലെ, മണ്ണിൽ കുഴിച്ചിടുന്നതും ഉപകാരപ്പെടും. തക്കാളി, വഴുതന, മുളക് തുടങ്ങിയ തൈകൾ നടുന്നതിന് മുൻപ്, ചെടി നടുന്ന കുഴിയിൽ ചെറിയ കഷ്ണങ്ങളാക്കിയ പഴത്തൊലി ഇട്ട് മുകളിൽ അല്പം മണ്ണും വേപ്പിൻപിണ്ണാക്കും ഇട്ട ശേഷം തൈ നടുക. പഴത്തൊലി അഴുകുമ്പോൾ ചെടിയുടെ വേരുകൾക്ക് നേരിട്ട് പോഷകം ലഭിക്കും.

4 / 5
ചെടികളുടെ ഇലകൾ തുടയ്ക്കാനും നിങ്ങൾക്ക് പഴത്തൊലി ഉപയോഗിക്കവുന്നതാണ്. ചട്ടികളിൽ വളർത്തുന്ന ഇൻഡോർ പ്ലാന്റുകളുടെ ഇലകളിൽ പൊടിപിടിക്കുമ്പോൾ പഴത്തൊലിയുടെ ഉൾവശം ഉപയോഗിച്ച് ഇലകൾ മൃദുവായി തുടയ്ക്കാം. ഇത് ഇലകളിലെ പൊടി നീക്കി തിളക്കമുള്ളതാക്കാനും സഹായിക്കും.

5 / 5
Follow Us