Soaked Vs Dry Raisins: ഉണക്കമുന്തിരി കുതിർത്ത് കഴിക്കുന്നതോ അല്ലാതെ കഴിക്കുന്നതോ നല്ലത്: കൂടുതലറിയാം
Soaked Raisins Vs Dry Raisins: അയൺ, പൊട്ടാസ്യം, കാത്സ്യം, മഗ്‌നീഷ്യം തുടങ്ങിയ പ്രധാനപ്പെട്ട ധാതുക്കളാണ് ഇവയിൽ പ്രധാനമായും അടങ്ങിയിട്ടുള്ളത്. അതുകൊണ്ട് തന്നെ ഇവ നമ്മുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് വളരെ നല്ലതാണ്. എന്നാൽ ഉണക്കമുന്തിരി കുതിർത്ത് കഴിക്കണോ അതോ പച്ചയായി തന്നെ കഴിക്കുന്നതാണോ നല്ലത് എന്നുള്ള സംശയങ്ങൾ പലരിലുമുണ്ട്.
ദിവസേന ഉണക്കമുന്തിരി കഴിക്കുന്നത് കൊണ്ട് നിരവധി ഗുണങ്ങളാണ് നമുക്ക് കിട്ടുന്നത്. ഇതിൽ ധാരാളം വൈറ്റമിനുകളും ആന്റിഓക്‌സിഡന്റുകളും അടങ്ങിയിട്ടുണ്ട്. അയൺ, പൊട്ടാസ്യം, കാത്സ്യം, മഗ്‌നീഷ്യം തുടങ്ങിയ പ്രധാനപ്പെട്ട ധാതുക്കളാണ് ഇവയിൽ പ്രധാനമായും അടങ്ങിയിട്ടുള്ളത്. അതുകൊണ്ട് തന്നെ ഇവ നമ്മുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് വളരെ നല്ലതാണ്. എന്നാൽ ഉണക്കമുന്തിരി കുതിർത്ത് കഴിക്കണോ അതോ പച്ചയായി തന്നെ കഴിക്കുന്നതാണോ നല്ലത് എന്നുള്ള സംശയങ്ങൾ പലരിലുമുണ്ട്.
പക്ഷേ രണ്ട് രീതിയിൽ കഴിക്കുന്നതും വ്യത്യസ്തമായ ഗുണങ്ങളാണ് നമ്മുടെ ശരീരത്തിന് നൽകുന്നത്. ഇവയിലേത് തിരഞ്ഞെടുക്കണം എന്നത് നിങ്ങളുടെ ശരീരത്തിന്റെ ആവശ്യങ്ങൾ, ജീവിതശൈലി, കാലാവസ്ഥ എന്നിവയെ ആശ്രയിച്ചിരിക്കുന്നു. ചിലർ രാവിലെ വെറും വയറ്റിൽ കുതിർത്ത ഉണക്കമുന്തിരി കഴിക്കാറുണ്ട്. മറ്റു ചിലർ ഉണങ്ങിയ ഉണക്കമുന്തിരി പച്ചയായി തന്നെ കഴിക്കുന്നു. കുതിർത്ത ഉണക്കമുന്തിരി ദഹനത്തെ സഹായിക്കുമോ? ഉണക്കമുന്തിരി പെട്ടെന്ന് ഊർജ്ജം നൽകുമോ? നിങ്ങളുടെ ദൈനംദിന ദിനചര്യയ്ക്ക് ഏറ്റവും അനുയോജ്യമായവ ഏതാണ്? ഉണക്കമുന്തിരി കുതിർത്ത് കഴിക്കുന്നതിൻ്റെയും അല്ലാതെ കഴിക്കുന്നതിൻ്റെയും ഗുണങ്ങൾ പരിശോധിക്കാം.
ദഹനത്തെ ബാധിക്കുന്നത്
കുതിർത്ത ഉണക്കമുന്തിരിയുടെ വെള്ളം കുടിക്കിന്നതിലൂടെ ശരീരഭാരം തടയാൻ സഹായിക്കുകയും ദഹനം സുഗമമാക്കുകയും ചെയ്യുന്നു. വെറും വയറ്റിൽ ഇവ കഴിക്കുന്നത് ഗ്യാസ്, മലബന്ധം തുടങ്ങിയ പ്രശ്നങ്ങൾ ക്രമേണ ലഘൂകരിക്കുന്നു. നാരുകൾ ധാരാളം അടങ്ങിയ ഉണക്കമുന്തിരി മലബന്ധം അകറ്റുന്നു.
ALSO READ: ചുമയ്ക്ക് ശർക്കരയും ഇഞ്ചിയും കൂട്ടിയൊരു പ്രയോഗമുണ്ട്; പരീക്ഷിച്ചാലോ
മറുവശത്ത്, ഉണങ്ങിയ ഉണക്കമുന്തിരി കഴിക്കുമ്പോൾ അവ ചവയ്ക്കാൻ കൂടുതൽ സമയമെടുക്കുന്നു. നിങ്ങൾ പെട്ടെന്ന് വിഴുങ്ങുകയോ അല്ലാതെ കഴിക്കുകയോ ചെയ്താൽ അത് ദഹനത്തെ ബാധിച്ചേക്കാം. പ്രത്യേകിച്ച് സെൻസിറ്റീവ് ദഹനവ്യവസ്ഥയുള്ളവരിൽ.
പോഷകങ്ങളുടെ ആഗിരണം
ഉണക്കമുന്തിരി കുതിർക്കുന്നതിന്റെ പ്രധാന ഗുണം എന്തെന്നാൽ അതിൽ ധാതുക്കളുടെ ആഗിരണത്തെ തടസ്സപ്പെടുത്തുന്ന സംയുക്തമായ ഫൈറ്റിക് ആസിഡ് കുറവാണെന്നതാണ്. എന്നാൽ നിങ്ങൾ ഉണക്കമുന്തിരി പച്ചയായി കഴിക്കുകയാണെങ്കിൽ, അവയിൽ ധാതുക്കൾ ധാരാളം അടങ്ങിയിട്ടുണ്ടെങ്കിലും, ഭക്ഷണത്തോടൊപ്പം ആവശ്യത്തിന് വെള്ളം കുടിച്ചില്ലെങ്കിൽ ശരീരം അവ വേഗത്തിൽ ആഗിരണം ചെയ്തേക്കില്ല.
ശരീര താപനിലയെ ബാധിക്കുന്നത്
കുതിർത്ത ഉണക്കമുന്തിരി സാധാരണയായി ശരീരത്തെ തണുപ്പിക്കുന്നു, ഇത് ചൂടുള്ള കാലാവസ്ഥയിലോ അസിഡിറ്റി അല്ലെങ്കിൽ നെഞ്ചെരിച്ചിൽ സാധ്യതയുള്ള വ്യക്തികളിലോ പ്രത്യേകിച്ചും ഉപയോഗപ്രദമാണ്.
ഉണക്കിയ ഉണക്കമുന്തിരി ശരീരത്തിൽ ചൂട് ഉൽപാദിപ്പിക്കുന്നതിനാൽ ഇവ ശൈത്യകാലത്ത് വളരെ നല്ലതാണ്. പെട്ടെന്ന് ഊർജ്ജം നൽകുകയും ശരീരത്തിന് കൂടുതൽ ഉണർവ് അനുഭവപ്പെടുകയും ചെയ്യുന്നു.