AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kollam Road Collapse: കൊല്ലത്ത് നിർമാണത്തിലുള്ള ദേശീയപാത ഇടിഞ്ഞുതാണു; നിരവധി വാഹനങ്ങൾ കുടുങ്ങി

Kottiyam National Highway Collapses: സർവീസ് റോഡിലേക്കാണ് ഭിത്തി ഇടിഞ്ഞുവീണത്. തുടർന്ന് സർവീസ് റോഡിൽ വിള്ളലുണ്ടായി. ഇതോടെ സ്കൂൾ ബസ് ഉൾപ്പെടെ നിരവധി വാഹനങ്ങൾ കുടുങ്ങി.

Kollam Road Collapse: കൊല്ലത്ത് നിർമാണത്തിലുള്ള ദേശീയപാത ഇടിഞ്ഞുതാണു; നിരവധി വാഹനങ്ങൾ കുടുങ്ങി
Kollam Road Collapse Image Credit source: social media
sarika-kp
Sarika KP | Updated On: 05 Dec 2025 17:41 PM

കൊല്ലം: കൊല്ലത്ത് നിർമ്മാണം നടക്കുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാഴ്ന്നു. കൊട്ടിയം മൈലക്കാടിന് സമീപമാണ് സംഭവം. സർവീസ് റോഡിലേക്കാണ് ഭിത്തി ഇടിഞ്ഞുവീണത്. തുടർന്ന് സർവീസ് റോഡിൽ വിള്ളലുണ്ടായി. ഇതോടെ സ്കൂൾ ബസ് ഉൾപ്പെടെ നിരവധി വാഹനങ്ങൾ കുടുങ്ങി.

കടമ്പാട്ടുകോണം – കൊല്ലം സ്ട്രെച്ചിലാണ് അപകടം ഉണ്ടായത്. ഏറെ തിരക്കേറിയ സമയത്താണ് അപകടമുണ്ടായത്. സ്കൂൾ ബസിൽ മുപ്പതോളം കുട്ടികൾ ഉണ്ടായിരുന്നു. കുട്ടികളെയും മറ്റ് വാഹനങ്ങളിൽ ഉണ്ടായിരുന്നവരെയും രക്ഷപ്പെടുത്തി. ആർക്കും പരിക്കില്ല. ദേശീയപാത നിർമാണം നടക്കുന്നതിനാൽ ഇരുഭാ​ഗത്തെയും സർവീസ് റോഡുകൾ വഴിയായിരുന്നു വാഹനം കടത്തിവിട്ടത്.

Also Read:സന്നിധാനത്ത് സംയുക്ത സേനയുടെ റൂട്ട് മാർച്ച്; ഇന്നും നാളെയും പ്രത്യേക സുരക്ഷാ ക്രമീകരണങ്ങൾ

സംഭവത്തെ തുടർന്ന് അടിയന്തരമായി അന്വേഷിക്കാൻ പൊതുമരാമത്ത് സെക്രട്ടറിക്ക് മന്ത്രി മുഹമ്മദ് റിയാസ് നിർദേശം നൽകി.ദേശീയ പാത അതോറിറ്റി അധികൃതരിൽ നിന്ന് വിശദീകരണം തേടാനാണ് നിർദേശം. എന്താണ് സംഭവിച്ചത് എന്ന് സാങ്കേതിക വിദഗ്ദരെ നിയോഗിച്ച് പഠിക്കുമെന്നാണ് ദേശീയപാത അതോറിറ്റിയുടെ വിശദീകരണം. ദേശീയപാത അധികൃതർ ഉടൻ സ്ഥലത്തെത്തും.