Year Ender 2025: ആളും ആരവങ്ങളുമില്ലാത സാമന്ത, സിമ്പിളായി ഗ്രേസും; പകിട്ടു കുറയാതെ ആര്യ; 2025-ൽ നടന്ന താര വിവാഹങ്ങള്‍
Year Ender 2024 Celebrities Wedding: 2025-ൽ നിരവധി താരങ്ങളാണ് പുതിയ ജീവിതത്തിലേക്ക് കാലെടുത്തുവച്ചത്. ഇതിൽ മിക്കതും ആരാധകരെ അത്ഭുതപ്പെടുത്തിതയാരിന്നു. ഈ വര്‍ഷം നടന്ന താര വിവാഹങ്ങളെ കുറിച്ച ഒന്ന് നോക്കാം.
താരങ്ങളുടെ വിവാഹം എന്നും ആരാധകർക്കിടയിൽ ചർച്ചയാകാറുണ്ട്. ഓരോ സെലിബ്രിറ്റി വിവാഹങ്ങളിലെയും ചടങ്ങുകളും വധൂവരന്മാർ അണിഞ്ഞ വസ്ത്രങ്ങളടക്കം മാധ്യമങ്ങളുടെ ശ്രദ്ധ നേടാറുണ്ട്. അത്തരത്തിൽ 2025-ൽ നിരവധി താരങ്ങളാണ് പുതിയ ജീവിതത്തിലേക്ക് കാലെടുത്തുവച്ചത്. ഇതിൽ മിക്കതും ആരാധകരെ അത്ഭുതപ്പെടുത്തിതയാരിന്നു. ഈ വര്‍ഷം നടന്ന താര വിവാഹങ്ങളെ കുറിച്ച ഒന്ന് നോക്കാം.
സമാന്ത-രാജ് നിദിമോർ
ഈ വർഷം അവസാനം നടന്ന താരവിവാഹം നടി സമാന്തയുടേതാണ്. ഡിസംബർ ഒന്നിന് കോയമ്പത്തൂരില്‍ വച്ചായിരുന്നു വിവാഹം.സംവിധായകന്‍ രാജ് നിദിമോരാണ് വരൻ. ആളും ആരവങ്ങളുമില്ലാത വളരെ സിമ്പിളായിട്ടായിരുന്നു സമാന്തയുടെ വിവാഹം നടന്നത്. ഏറ്റവും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും അടക്കം 30 പേരാണ് ചടങ്ങിൽ പങ്കെടുത്തതെന്നാണ് റിപ്പോര്‍ട്ട്. താരം തന്നെ പിന്നീട് ചിത്രങ്ങൾ പങ്കുവച്ച് എത്തിയിരുന്നു. ഇരുവരുടെയും രണ്ടാം വിവാഹമാണ്.
ആര്യ സിബിൻ
ഈ വർഷം തന്നെയാണ് നടിയും അവതാരകയുമായ ആര്യ ബാബു വിവാഹിതയായത്. കൊറിയോഗ്രഫറും ഡിജെയുമായ സിബിൻ ബെഞ്ചമിനാണ് വരൻ. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം. ഇരുവരുടെയും രണ്ടാം വിവാഹമാണ്. ആര്യയ്ക്ക് ആദ്യ വിവാഹത്തില്‍ പിറന്ന മകളാണ് ഖുഷി. സിബിനും ആദ്യ വിവാഹത്തില്‍ ഒരു മകനുണ്ട്.
Also Read:സ്ത്രീ കഥാപാത്രങ്ങൾക്ക് ഇവിടെ ഒരു വിലയും ഇല്ലേ, കഷ്ടപ്പെടുന്ന പല നടിമാരേയും അറിയാം’: ഗൗതമി നായർ
ഗ്രെയ്‌സ് ആന്റണി-എബി ടോം
ആരാധകരെ അത്ഭുതപ്പെടുത്തി കൊണ്ടാണ് നടി ഗ്രെയ്‌സ് ആന്റണി വിവാഹിതയായി എന്ന വാർത്ത വന്നത്. സംഗീത സംവിധായകൻ എബി ടോം സിറിയക്കാണ് വരൻ. വളരെ ലളിതമായിട്ടായിരുന്നു വിവാഹം നടന്നത്. ഇരുവരുടെയും പ്രണയവിവാഹമായിരുന്നു.
റോബിൻ- ആരതി
ഈ വർഷം ആദ്യമാണ് ബിഗ് ബോസ് മലയാളത്തിലൂടെ ശ്രദ്ധ നേടിയ ഡോക്ടർ റോബിൻ രാധാകൃഷ്ണനും ഫാഷൻ ഡിസൈനറും സംരംഭകയുമായ ആരതി പൊടിയും വിവാഹിതരായത്. ഏറെ നാളത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരാകുന്നത്. രംഗോളി, സംഗീത് ഉൾപ്പെടെ ആറു ദിവസം നീണ്ടുനിന്ന ആഘോഷങ്ങള്‍ക്കു ശേഷം ഏഴാം ദിവമാണ് ഇരുവരും വിവാഹിതരായത്.