Low BP: ബിപി കുറയുന്നത് അത്ര നിസ്സാരമാക്കല്ലേ! എന്തുകൊണ്ട് കുറയുന്നു? അടിയന്തര ഘട്ടങ്ങളിൽ ചെയ്യേണ്ടത്

Blood Pressure Low Symptoms: തലച്ചോറിലേക്കും ഹൃദയത്തിലേക്കും മറ്റ് അവയവങ്ങളിലേക്കും കൃത്യമായി രക്തം എത്താതിരിക്കാൻ ഇത് കാരണമാകും എന്നതിനാൽ ലോ ബിപി ഒട്ടും നിസ്സാരമല്ല. ശരീരത്തിൽ വെള്ളത്തിൻ്റെ അളവ് ഗണ്യമായി കുറയുമ്പോൾ രക്തത്തിന്റെ അളവും ക്രമാതീതമായി കുറയുന്നു. ഇത് പെട്ടെന്ന് ബിപി താഴാൻ കാരണമാകും. പെട്ടെന്ന് ബിപി കുറയുന്നത് എന്തുകൊണ്ടാണ്, അത്തരം അടിയന്തര ഘട്ടങ്ങളിൽ ജീവൻ രക്ഷിക്കാൻ വീട്ടിൽ വെച്ച് തന്നെ ചെയ്യാവുന്ന പ്രഥമശുശ്രൂഷകൾ എന്തൊക്കെയാണെന്ന് താഴെ വിവരിക്കുന്നു.

Low BP: ബിപി കുറയുന്നത് അത്ര നിസ്സാരമാക്കല്ലേ! എന്തുകൊണ്ട് കുറയുന്നു? അടിയന്തര ഘട്ടങ്ങളിൽ ചെയ്യേണ്ടത്

പ്രതീകാത്മക ചിത്രം

Published: 

08 Jul 2026 | 05:34 PM

രക്തസമ്മർദ്ദം കുറഞ്ഞാലും കൂടിയാലും അത് ആരോ​ഗ്യത്തെ കാര്യമായി ബാധിക്കും. ഉയർന്ന ബിപി വരുത്തുന്ന ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച് പലരും ബോധവാന്മാരാണെങ്കിലും, ബിപി കുറയുന്നത് പലപ്പോഴും ആളുകൾ നിസ്സാരമായി തള്ളിബാധിക്കാറുണ്ട്. എന്നാൽ തലച്ചോറിലേക്കും ഹൃദയത്തിലേക്കും മറ്റ് അവയവങ്ങളിലേക്കും കൃത്യമായി രക്തം എത്താതിരിക്കാൻ ഇത് കാരണമാകും എന്നതിനാൽ ലോ ബിപി ഒട്ടും നിസ്സാരമല്ല. പെട്ടെന്ന് ബിപി കുറയുന്നത് എന്തുകൊണ്ടാണ്, അത്തരം അടിയന്തര ഘട്ടങ്ങളിൽ ജീവൻ രക്ഷിക്കാൻ വീട്ടിൽ വെച്ച് തന്നെ ചെയ്യാവുന്ന പ്രഥമശുശ്രൂഷകൾ എന്തൊക്കെയാണെന്ന് താഴെ വിവരിക്കുന്നു.

ബിപി കുറയുന്നതിൻ്റെ ലക്ഷണങ്ങൾ

  • അകാരണമായ തലകറക്കവും ബോധക്ഷയവും
  • കണ്ണിൽ ഇരുട്ട് കയറുന്നത് പോലെ തോന്നുകയോ കാഴ്ച മങ്ങുകയോ ചെയ്യുക
  • കടുത്ത ക്ഷീണവും ശരീരത്തിന് തളർച്ചയും
  • ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയാതെ വരിക
  • ശ്വാസതടസ്സവും ശരീരം തണുത്തു മരവിക്കുന്ന അവസ്ഥയും

ALSO READ: യുവതലമുറയെ പിടിമുറുക്കുന്ന പ്രമേഹം; ചെറുപ്പത്തിലെ ‌എങ്ങനെ കണ്ടെത്താം?

ബിപി കുറയാനുള്ള യഥാർത്ഥ കാരണങ്ങൾ

നിർജ്ജലീകരണം: ശരീരത്തിൽ വെള്ളത്തിൻ്റെ അളവ് ഗണ്യമായി കുറയുമ്പോൾ രക്തത്തിന്റെ അളവും ക്രമാതീതമായി കുറയുന്നു. ഇത് പെട്ടെന്ന് ബിപി താഴാൻ കാരണമാകും.

രക്തനഷ്ടം: എന്തെങ്കിലും അപകടങ്ങൾ മൂലമോ ശസ്ത്രക്രിയ മൂലമോ ശരീരത്തിൽ നിന്ന് അമിതമായി രക്തം വാർന്നുപോയാൽ ബിപി പെട്ടെന്ന് താഴാൻ കാരണമായേക്കും.

പോഷകാഹാരക്കുറവ്: ശരീരത്തിൽ വിറ്റാമിൻ B-12, ഇരുമ്പ് എന്നിവയുടെ കുറവ് മൂലം ആവശ്യത്തിന് ചുവന്ന രക്താണുക്കൾ ഉണ്ടാകാതിരിക്കുന്നത് വിളർച്ചയിലേക്കും കുറഞ്ഞ ബിപിയിലേക്കും നയിക്കും.

ഗർഭാവസ്ഥ: ഗർഭകാലത്ത് സ്ത്രീകളുടെ രക്തചംക്രമണവ്യൂഹം അതിവേഗം വികസിക്കുന്നതിനാൽ ആദ്യത്തെ 24 ആഴ്ചകളിൽ ബിപി കുറയുന്നത് സാധാരണമാണ്.

ഹൃദ്രോഗങ്ങൾ: ഹൃദയമിടിപ്പിലെ വ്യതിയാനങ്ങൾ, ഹാർട്ട് അറ്റാക്ക്, ഹൃദയവാൽവുകളുടെ തകരാറുകൾ എന്നിവ കാരണം ഹൃദയത്തിന് കൃത്യമായി രക്തം പമ്പ് ചെയ്യാൻ കഴിയാതെ വരുമ്പോൾ ബിപി കുറയാം.

അണുബാധയും അലർജിയും: രക്തത്തിൽ കടുത്ത അണുബാധയുണ്ടാകുന്നതോ അല്ലെങ്കിൽ മരുന്നുകളോ ഭക്ഷണങ്ങളോ മൂലമുണ്ടാകുന്ന അലർജിയോ രക്തക്കുഴലുകൾ പെട്ടെന്ന് വികസിക്കാൻ കാരണമാകുകയും ബിപി അപകടകരമായ രീതിയിൽ താഴ്ത്തുകയും ചെയ്യും.

ബിപി പെട്ടെന്ന് കുറഞ്ഞാൽ ആദ്യം ചെയ്യേണ്ടത്

രോഗിയെ സുരക്ഷിതമായി കിടത്തുക: തലകറക്കം അനുഭവപ്പെടുമ്പോൾ തന്നെ രോഗിയെ പരന്ന തറയിലോ കട്ടിലിലോ മലർത്തി കിടത്തുക. ഇത് പെട്ടെന്ന് തലകറങ്ങി വീണ് പരിക്കേൽക്കുന്നത് ഒഴിവാക്കും.

കാലുകൾ ഉയർത്തി വെക്കുക: കിടത്തിയ ശേഷം രോഗിയുടെ കാലുകൾ ഹൃദയത്തിന്റെ നിരപ്പിനേക്കാൾ അല്പം ഉയർത്തി വെക്കുക. അതായത് കാലിനടിയിൽ ഒന്നോ രണ്ടോ തലയിണകൾ വെക്കാം. ഇത് കാലുകളിലെ രക്തം തലച്ചോറിലേക്കും ഹൃദയത്തിലേക്കും വേഗത്തിൽ തിരിച്ചെത്താൻ സഹായിക്കും.

വസ്ത്രങ്ങൾ അയച്ചിടുക: രോഗി ധരിച്ചിരിക്കുന്ന മുറുകിയ വസ്ത്രങ്ങൾ കഴുത്തിൽ ബട്ടണോ ടൈയ്യോ ഉണ്ടെങ്കിൽ എന്നിവ അയച്ചിടുക. വായുസഞ്ചാരമുള്ള അന്തരീക്ഷം ഉറപ്പാക്കുക.

ഉപ്പുവെള്ളം അല്ലെങ്കിൽ ഒആർഎസ് നൽകുക: രോഗിക്ക് ബോധമുണ്ടെങ്കിൽ മാത്രം ഒരു ഗ്ലാസ് ഉപ്പുവെള്ളമോ ഒആർഎസ് ലായനിയോ കുടിക്കാൻ നൽകുക. ഉപ്പിലെ സോഡിയം രക്തസമ്മർദ്ദം വേഗത്തിൽ വർദ്ധിപ്പിക്കാൻ സഹായിക്കും. കട്ടൻ ചായയോ കാപ്പിയോ നൽകുന്നതും നല്ലതാണ്.

English Summary:

Experience a sudden drop in blood pressure? Learn the dangerous triggers behind unexpected hypotension, its warning symptoms, and instant first-aid steps to stabilize blood pressure fast.

Follow Us
വയനാട് ബാണാസുരയില്‍ ട്രെക്കിങ് നടത്തിയാലോ? ഇവിടെ ഒരു നിയന്ത്രണവുമില്ല
തലവര മാറും! ബുധനാഴ്ചകളിൽ ഇങ്ങനെ ചെയ്യൂ
നിത്യവും ജപിക്കൂ! ഗണപതി മുതൽ അയ്യപ്പൻ വരെയുള്ള ദേവ മന്ത്രങ്ങൾ
കേരളത്തെ നടുക്കിയ ഉരുൾപൊട്ടൽ ദുരന്തങ്ങൾ
Viral Video: സമൂസ വാങ്ങാൻ ട്രെയിൻ നിർത്തി, എൻജിൻ ഡ്രൈവർക്ക് പണി
വയനാട് കള്ളാടി മണ്ണിടിച്ചിലിൻ്റെ നടുക്കുന്ന ദൃശ്യങ്ങൾ
വെള്ളത്തിലൂടെയും പോകും വന്ദേഭാരത്
മനോഹരമായ കാഴ്ച! ആനക്കൂട്ടം വരിവരിയായ പോകുന്നത് കണ്ടോ