AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Today Horoscope in Malayalam (20 May, 2024): ഈ രാശിക്കാർക്ക് ഇന്നത്തെ ദിവസം ശുഭം; അറിയാം ഇന്നത്തെ രാശിഫലം

ധനു രാശിക്കാർക്ക് വ്യക്തിജീവിതത്തിലും ഔദ്യോഗിക ജീവിതത്തിലും ചില ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നേക്കാം.

Today Horoscope in Malayalam (20 May, 2024): ഈ രാശിക്കാർക്ക് ഇന്നത്തെ ദിവസം ശുഭം; അറിയാം ഇന്നത്തെ രാശിഫലം
neethu-vijayan
Neethu Vijayan | Published: 20 May 2024 07:03 AM

മേടം (അശ്വതി, ഭരണി, കാർത്തിക): മേടക്കൂറുകാർക്ക് ഇന്നത്തെ ദിവസം നല്ലതാണ്. മികച്ച പല അവസരങ്ങളും നിങ്ങളിലേക്ക് വന്ന് ചേരും. ഈ രാശിക്കാർ ജോലിയിൽ മികച്ച നേട്ടങ്ങൾ കൈവരിക്കും. തൊഴിൽ അന്വേഷിക്കുന്നവർക്ക് മികച്ച അവസരങ്ങൾ ലഭിക്കാൻ സാധ്യതയുണ്ട്. മുൻ നിക്ഷേപങ്ങളിൽ നിന്ന് നേട്ടമുണ്ടാകും. ജോലിയിൽ പ്രമോഷനോ ശമ്പള വർധനവോ ഉണ്ടാകും. പുതിയ വരുമാന സ്രോതസ്സുകൾ കണ്ടെത്തും. കോടതിയുടെ പരിഗണനയിലുള്ള കേസിൽ വിധി നിങ്ങൾക്കനുകൂലമാകാൻ സാധ്യതയുണ്ട്.

ഇടവം (കാർത്തിക, രോഹിണി, മകയിരം): ഇടവം രാശികാർക്ക് അനുകൂലമായ ദിവസമായിരിക്കില്ല ഇന്ന്. ജോലികളിലെല്ലാം അതീവ ജാഗ്രത പാലിക്കാൻ ശ്രമിക്കുക. ആരോഗ്യ കാര്യത്തിൽ കൂടുതൽ ശ്രദ്ധയോടെ മുന്നോട്ട് പോകുക. പുറത്ത് നിന്ന് ഭക്ഷണം കഴിക്കുന്നത് കഴിവതും ഒഴിവാക്കുക. കുടുംബത്തോടൊപ്പം കൂടുതൽ സമയം ചെലവിടാൻ അവസരം വന്നുചേരും. സാമ്പത്തിക കാര്യങ്ങളിൽ ഇന്ന് വളരെയധികം ശ്രദ്ധ ആവശ്യമാണ്.

മിഥുനം (മകയിരം, തിരുവാതിര, പുണർതം): ​മിഥുനക്കൂറുകാർക്ക് വളരെ നല്ല ദിവസമായിരിക്കും ഇന്ന്. ജോലിയിൽ പുരോഗതി പ്രകടമാക്കും. നിങ്ങളുടെ കഠിനാദ്ധ്വാനത്തിന് നല്ല പ്രതിഫലം ലഭിക്കും. ആരോഗ്യം തൃപ്തികരമായിരിക്കും. ബന്ധുക്കളിൽ നിന്ന് സന്തോഷകരമായ കാര്യങ്ങൾ സംഭവിക്കും. ദാമ്പത്യ ജീവിതത്തിൽ സ്നേഹം കൂടുതൽ ദൃഢമാകും. ജോലി ചെയ്യുന്നവർക്ക് ഇന്ന് തിരക്കേറിയ ദിവസമാകാൻ സാധ്യതയുണ്ട്. വർധിച്ചുവരുന്ന ചെലവുകൾ നിയന്ത്രിക്കാൻ പരമാവധി ശ്രദ്ധിക്കുക.

കർക്കടകം (പുണർതം, പൂയം, ആയില്യം): ​അല്പം ബുദ്ധിമുട്ടേറിയ ദിവസമായിട്ടാണ് കാണുന്നത്. തൊഴിൽ രംഗത്ത് ക്ഷമയും ശാന്തതയും പാലിക്കണം. അഹംഭാവം ഒഴിവാക്കുക. എടുത്ത് ചാടി തീരുമാനങ്ങളെടുക്കാതിരിക്കുക. സാമ്പത്തിക കാര്യങ്ങളിൽ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. ഇന്ന് നിക്ഷേപങ്ങൾ നടത്തുന്നവർ വളരെയധികം ജാഗ്രത പാലിക്കേണ്ടതുണ്ട്. പണം ശ്രദ്ധാപൂർവം ചെലവഴിക്കുക.

ചിങ്ങം (മകം, പൂരം, ഉത്രം): ​ചിങ്ങക്കൂറുകാർക്ക് ഇന്നത്തെ ദിവസം അത്ര നല്ല ഫലം ലഭിച്ചേക്കില്ല. ഇന്ന് നിങ്ങൾക്ക് പല പ്രശ്നങ്ങളെയും നേരിടേണ്ടതായി വന്നേക്കാം. ജോലികൾ കൃത്യ സമയത്ത് പൂർത്തിയാക്കാൻ തടസ്സങ്ങൾ നേരിടും. ജോലികളിൽ കൂടുതൽ ശ്രദ്ധ ആവശ്യമാണ്. ലക്ഷ്യങ്ങൾ നേടാൻ കഠിന പ്രയത്നം നടത്തേണ്ടിവരും.

​കന്നി (ഉത്രം, അത്തം, ചിത്തിര): ​കന്നിക്കൂറുകാർക്ക് മികച്ച ഫലങ്ങൾ ലഭിക്കുന്ന ദിവസമാണ് ഇന്ന്. പ്രവർത്തന ശൈലി കൊണ്ട് മേലുദ്യോഗസ്ഥരെ ആകർഷിക്കുന്നതിൽ നിങ്ങൾ വിജയിക്കും. ജോലിസ്ഥലത്തുള്ള നിങ്ങളുടെ പ്രകടനം അഭിനന്ദിക്കപ്പെടും. പുതിയ സൗഹൃദങ്ങൾ ഉണ്ടാകാനിടയുണ്ട്. ആരോഗ്യം മികച്ചതായി മുമ്പോട്ട് പോകും. ബിസിനസിൽ നേട്ടം കൊയ്യാൻ പുതിയ പദ്ധതികൾ നടപ്പിലാക്കും.

​തുലാം (ചിത്തിര, ചോതി, വിശാഖം): ​​തുലാം രാശികാർക്ക് ഇന്ന് നല്ല ദിവസമാണ്. ഇന്ന് ജീവിതത്തിൽ ചില അവിസ്മരണീയ മുഹൂർത്തങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. മാനസികമായി സന്തോഷം അനുഭവിക്കും. ആരോഗ്യം നല്ല രീതിയിൽ മുമ്പോട്ട് പോകും. ജോലിയിൽ നേട്ടങ്ങൾ ഉണ്ടാകും. വിദ്യാർത്ഥികൾക്ക് അനുകൂലമായ ദിവസമാകും ഇത്. വരുമാനം മെച്ചപ്പെടും. പ്രണയിക്കുന്നവർക്ക് വളരെ നല്ല ദിവസമാണ്.

​വൃശ്ചികം (വിശാഖം, അനിഴം, തൃക്കേട്ട): ​വൃശ്ചികക്കൂറുകാർക്ക് ഇന്ന് സമ്മിശ്ര ദിവസമായിരിക്കും. മാനസിക തലത്തിൽ ഏറ്റക്കുറച്ചിലുകൾ അനുഭവപ്പെടാം. കുടുംബ പ്രശ്നങ്ങളോർത്ത് നിങ്ങളുടെ ആശങ്ക വർധിക്കും. എന്നാൽ ജോലിയിൽ നേട്ടത്തിന് സാധ്യതയുണ്ട്. ഇന്ന് സാമ്പത്തികമായി നേട്ടമുണ്ടാക്കാൻ സാധിക്കും. പണം നിങ്ങളുടെ ആഗ്രഹത്തിനനുസരിച്ച് ചെലവഴിക്കാൻ സാധിക്കും.

​ധനു (മൂലം, പൂരാടം, ഉത്രാടം): ​ധനുക്കൂറുകാർക്ക് ഇന്ന് ഗുണകരമായ ദിവസമായിരിക്കില്ല. എല്ലാ പ്രവർത്തനങ്ങളിലും ജാഗ്രത പുലർത്തേണ്ടതുണ്ട്. വ്യക്തിജീവിതത്തിലും ഔദ്യോഗിക ജീവിതത്തിലും ചില ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നേക്കാം. സാമ്പത്തിക നിക്ഷേപം നടത്തുന്നവർ അതീവ ജാഗ്രതയോടെ മുന്നോട്ട് പോകുക.

​മകരം (ഉത്രാടം, തിരുവോണം, അവിട്ടം): ​മകരം രാശിക്കാർക്ക് ഇന്ന് നല്ല ദിവസമാണ്. ബിസിനസ് ചെയ്യുന്നവർക്ക് ഉചിതമായ ദിവസമാണ്. വരുമാനം മെച്ചപ്പെടാൻ സാധ്യതയുണ്ട്. ജോലി തേടുന്നവർക്ക് നല്ല അവസരം ലഭിക്കും. ജോലിയിൽ ശമ്പള വർദ്ധനവ് ഉണ്ടായേക്കും. പ്രമോഷനോ ആഗ്രഹിച്ച സ്ഥലം മാറ്റത്തിനോ സാധ്യതയുണ്ട്. നിയമപരമായി നീങ്ങുന്ന കേസുകളിൽ തീരുമാനം അനുകൂലമായി വന്നേക്കും. ദാമ്പത്യ ജീവിതം സന്തോഷകരമായിരിക്കും.

കുംഭം (അവിട്ടം, ചതയം, പൂരുരുട്ടാതി): ​കുംഭക്കൂറുകാർക്ക് നല്ല ഫലങ്ങൾ ലഭിക്കുന്ന ദിവസമാണ്. ജീവിതത്തിൽ പുതിയ ബന്ധങ്ങൾക്ക് തുടക്കമിടും. അവിവാഹിതരായവർക്ക് നല്ല കല്യാണ ആലോചന വരാനിടയുണ്ട്. വീട്ടിൽ ആഘോഷപരിപാടികൾ എന്തെങ്കിലും നടക്കാനിടയുണ്ട്. ബന്ധുക്കൾക്കിടയിൽ നിങ്ങളുടെ പ്രശസ്തി വർദ്ധിക്കും. സാമ്പത്തിക നേട്ടത്തിന് സാധ്യതയുണ്ട്. തൊഴിൽ രംഗത്തും നേട്ടങ്ങളുണ്ടാകും.

​മീനം (പൂരുരുട്ടാതി, ഉതൃട്ടാതി, രേവതി): ​മീനക്കൂറുകാർക്ക് ഇന്ന് ഗുണകരമായ ദിവസമായിരിക്കില്ല. തൊഴിൽ രംഗത്ത് പല വെല്ലുവിളികളും തരണം ചെയ്യേണ്ടതായിട്ടുണ്ട്. ജോലിയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കണം. ബിസിനസിൽ ലാഭം നേടാൻ സാധിക്കുന്ന അവസരങ്ങൾ ഉണ്ടാകും. വരവിനനുസരിച്ച് ചെലവ് നിയന്ത്രിക്കുക.