Aranmula Vallasadhya 2026: ആറന്മുള വള്ളസദ്യ മാറ്റിവച്ചു; ക്ഷേത്രത്തിലേക്ക് യാത്ര തിരിക്കുന്നവർ അറിയേണ്ടത്
Aranmula Vallasadhya Postponed: പ്രളയ സമാനമായ സാഹചര്യമാണ് തുടരുന്നത്. ഇതേ തുടർന്ന് ചരിത്രപ്രസിദ്ധമായ ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിലെ വള്ളസദ്യ വഴിപാടുകൾ തടസ്സപ്പെടുകയും മാറ്റിവെക്കുകയും ചെയ്തു. പമ്പാനദിയിൽ ജലനിരപ്പ് ഉയർന്നതും ക്ഷേത്രത്തിലേക്കുള്ള റോഡുകളിൽ വെള്ളം കയറിയതുമാണ് ചടങ്ങുകൾ മാറ്റിവെക്കാൻ കാരണമായത്. ക്ഷേത്രത്തിലേക്ക് എത്താനുള്ള ചെങ്ങന്നൂർ, കോഴഞ്ചേരി, പന്തളം എന്നിവിടങ്ങളിൽ നിന്നുള്ള വഴികളെല്ലാം വെള്ളം കയറി ഗതാഗതം തടസ്സപ്പെട്ട നിലയിലാണ്.

Aranmula Vallasadya
സംസ്ഥാനത്തുടനീളം ശക്തമായ മഴയാണ് പെയ്തുകൊണ്ടിരിക്കുന്നത്. അതിനിടെ പത്തനംതിട്ട ജില്ലയിലെ മിക്ക പ്രദേശങ്ങളിലും പെയ്യുന്ന ശക്തമായ മഴയും വെള്ളപ്പൊക്കവും ജനജീവിതത്തെ സാരമായിട്ടാണ് ബാധിച്ചിരിക്കുന്നത്. പ്രളയ സമാനമായ സാഹചര്യമാണ് തുടരുന്നത്. ഇതേ തുടർന്ന് ചരിത്രപ്രസിദ്ധമായ ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിലെ വള്ളസദ്യ വഴിപാടുകൾ തടസ്സപ്പെടുകയും മാറ്റിവെക്കുകയും ചെയ്തു. പമ്പാനദിയിൽ ജലനിരപ്പ് ഉയർന്നതും ക്ഷേത്രത്തിലേക്കുള്ള റോഡുകളിൽ വെള്ളം കയറിയതുമാണ് ചടങ്ങുകൾ മാറ്റിവെക്കാൻ കാരണമായത്. നദിയിൽ ഒഴുക്ക് കൂടുന്നത് അപകടസാധ്യതയായതോടെ പള്ളിയോടങ്ങൾ നദിയിൽ ഇറക്കരുതെന്ന് പള്ളിയോട സേവാസംഘം നിർദേശം നൽകിയിരുന്നു.
ക്ഷേത്രത്തിലേക്ക് എത്താനുള്ള ചെങ്ങന്നൂർ, കോഴഞ്ചേരി, പന്തളം എന്നിവിടങ്ങളിൽ നിന്നുള്ള വഴികളെല്ലാം വെള്ളം കയറി ഗതാഗതം തടസ്സപ്പെട്ട നിലയിലാണ്. ശനിയാഴ്ച നടക്കേണ്ടിയിരുന്ന 11 വള്ളസദ്യകളിൽ, അത്യാവശ്യമായ പ്രധാന ചടങ്ങുകൾ മാത്രമാണ് നടത്തിയത്. പ്രതികൂല കാലാവസ്ഥയും വെള്ളപ്പൊക്ക ഭീഷണിയും കണക്കിലെടുത്ത് ഞായറാഴ്ച നടത്താനിരുന്ന 10 വള്ളസദ്യ വഴിപാടുകൾ പൂർണ്ണമായും മാറ്റിവെയ്ക്കുകയും ചെയ്തിരുന്നു.
ALSO READ: പേമാരി തുടരുന്നു! ഈ സ്ഥലങ്ങളിലേക്കുള്ള യാത്ര മാറ്റിവെച്ചോളൂ; കർശന നിയന്ത്രണം
ക്ഷേത്ര ചടങ്ങുകളെ ബാധിച്ചതിന് പുറമെ, ജില്ലയുടെ മലയോര പ്രദേശങ്ങളിൽ കനത്ത മഴയെ തുടർന്ന് വ്യാപകമായ മണ്ണിടിച്ചിലും നാശനഷ്ടവുമാണ് അനുഭവപ്പെട്ടിരിക്കുന്നത്. റോഡുകൾ തകരുകയും നിരവധി വീടുകളും കൃഷിയിടങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തിൽ ജനങ്ങളും നദീതീരങ്ങളിൽ താമസിക്കുന്നവരും ജാഗ്രത പാലിക്കണമെന്നും ദുരന്തനിവാരണ സേനയുടെ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും അധികൃതർ അറിയിച്ചു.
ചെങ്ങന്നൂർ, കോഴഞ്ചേരി, പന്തളം എന്നിവിടങ്ങളിൽ നിന്ന് ക്ഷേത്രത്തിലേക്കുള്ള എല്ലാ പ്രധാന പ്രവേശന റോഡുകളും വെള്ളപ്പൊക്കത്തിൽ തടസ്സപ്പെട്ടിട്ടുണ്ട്. അതിനാൽ അധികൃതരുടെ നിർദ്ദേശം അനുസരിച്ച് മാത്രമെ ക്ഷേത്രത്തിലേക്ക് എത്തിച്ചേരാവു. വെള്ളക്കെടുക്കൾ കണ്ടാൽ അതിലിറങ്ങാനോ മറ്റോ ശ്രമിക്കരുത്.
ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങൾക്ക് വിലക്ക്
ജില്ലയിൽ ശക്തമായ മഴ തുടരുന്നതിനാൽ ജില്ലാഭരണകൂടം നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. പ്രതികൂല കാലാവസ്ഥ, ശക്തമായ മഴ, മണ്ണിടിച്ചിൽ സാധ്യത, വനമേഖലകളിലെ അപകടസാധ്യത എന്നിവ കണക്കിലെടുത്ത് ജില്ലയിലെ ഉയർന്ന പ്രദേശങ്ങളിലേക്കുള്ള വിനോദസഞ്ചാര യാത്രകൾ ജില്ലാ കളക്ടർ താൽക്കാലികമായി നിരോധിച്ചിരിക്കുകയാണ്. ശബരിമല തീർത്ഥാടനത്തിന് അടക്കം വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ശബരിമല വനമേഖലയിൽ കനത്ത മഴയാണ് റിപ്പോർട്ട് ചെയ്യുന്നത്. ഇതുമൂലം മൂഴിയാർ ഡാം തുറന്നേക്കുമെന്നാണ് വിവരം. ശക്തമായ മഴ നിലനിൽക്കുന്നതിനാൽ പത്തനംതിട്ട ജില്ലയിലെ എല്ലാ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കുമുള്ള യാത്ര നിരോധിച്ചിരിക്കുകയാണ്. പ്രത്യേകിച്ച് വെള്ളച്ചാട്ടങ്ങൾ.
യാത്രയിൽ ശ്രദ്ധിക്കേണ്ടത്
- രാത്രികാല യാത്രകൾ പരമാവധി ഒഴിവാക്കുക.
- ആളൊഴിഞ്ഞ വനമേഖലകളിലോ റോഡരികിലെ സുരക്ഷിതമല്ലാത്ത സ്ഥലങ്ങളിലോ വാഹനങ്ങൾ പാർക്ക് ചെയ്യരുത്.
- വനമേഖലകൾക്കിടയിലും മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിലും അനാവശ്യമായി വാഹനം നിർത്തിയിടുകയോ താമസിക്കുകയോ ചെയ്യരുത്.
- അധികൃതർ അനുവദിച്ചിട്ടുള്ള പാർക്കിങ് കേന്ദ്രങ്ങളും വിശ്രമകേന്ദ്രങ്ങളും മാത്രം ഉപയോഗിക്കാവൂ.
- വെള്ളച്ചാട്ടങ്ങൾ, പുഴകൾ, തോടുകൾ, ചെറുകുളങ്ങൾ തുടങ്ങിയ ജലാശയങ്ങളിൽ ഇറങ്ങി കുളിക്കുകയോ സാഹസിക വിനോദങ്ങളിൽ ഏർപ്പെടുകയോ ചെയ്യരുത്.
- മഴയെ തുടർന്ന് ജലനിരപ്പ് പെട്ടെന്ന് ഉയരാൻ സാധ്യതയുള്ളതിനാൽ ജലാശയങ്ങളുടെ സമീപത്ത് അനാവശ്യമായി സമയം ചെലവഴിക്കരുത്.
English Summary:
Heavy rains and severe flooding in Pathanamthitta district have disrupted life and religious rituals, forcing the postponement of the famous Vallasadhya feasts at the Aranmula Parthasarathy Temple.