AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Aranmula Vallasadya 2026: ആറന്മുള വള്ളസദ്യ; ജൂലൈ 1 മുതൽ ബുക്കിംഗ്, ആറന്മുളയിലേക്ക് എങ്ങനെ എത്തിച്ചേരാം?

Aranmula Vallasadya 2026 Booking Pass: പമ്പാനദിയുടെ തീരത്ത് വഞ്ചിപ്പാട്ടിൻ്റെ താളത്തിനും ഓളത്തിനും ഒപ്പം പള്ളിയോടങ്ങളിലെത്തുന്ന വള്ളക്കാരുടെ ആവേശവും പകർന്ന ചരിത്രപ്രസിദ്ധമായ ആഘോഷത്തിൻ്റെ ഒരുക്കത്തിലാണ് നാടെങ്ങും. ഈ വർഷത്തെ ആറന്മുള വള്ളസദ്യ ജൂലൈ 19 മുതലാണ് ആരംഭിക്കുന്നത്. സെപ്റ്റംബർ 16 വരെ നീണ്ടുനിൽക്കുന്ന 60 ദിവസത്തെ ഈ ഉത്സവകാലത്തിനായി വലിയ ഒരുക്കങ്ങളാണ് ക്ഷേത്രത്തിലും പള്ളിയോടക്കരകളിലും തുടക്കമിട്ടിരിക്കുന്നത്.

Aranmula Vallasadya 2026: ആറന്മുള വള്ളസദ്യ; ജൂലൈ 1 മുതൽ ബുക്കിംഗ്, ആറന്മുളയിലേക്ക് എങ്ങനെ എത്തിച്ചേരാം?
Aranmula VallasadyaImage Credit source: Social Media
Neethu Vijayan
Neethu Vijayan | Published: 29 Jun 2026 | 07:32 PM

ലോകപ്രസിദ്ധമായ ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിലെ ഈ വർഷത്തെ പവിത്രമായ ആറന്മുള വള്ളസദ്യ (Aranmula Vallasadya 2026) വഴിപാടുകൾക്ക് ജൂലൈ മാസത്തോടെ തുടക്കമാവുകയാണ്. പമ്പാനദിയുടെ തീരത്ത് വഞ്ചിപ്പാട്ടിൻ്റെ താളത്തിനും ഓളത്തിനും ഒപ്പം പള്ളിയോടങ്ങളിലെത്തുന്ന വള്ളക്കാരുടെ ആവേശവും പകർന്ന ചരിത്രപ്രസിദ്ധമായ ആഘോഷത്തിൻ്റെ ഒരുക്കത്തിലാണ് നാടെങ്ങും. ഈ വർഷത്തെ ആറന്മുള വള്ളസദ്യ ജൂലൈ 19 മുതലാണ് ആരംഭിക്കുന്നത്. സെപ്റ്റംബർ 16 വരെ നീണ്ടുനിൽക്കുന്ന 60 ദിവസത്തെ ഈ ഉത്സവകാലത്തിനായി വലിയ ഒരുക്കങ്ങളാണ് ക്ഷേത്രത്തിലും പള്ളിയോടക്കരകളിലും തുടക്കമിട്ടിരിക്കുന്നത്.

ഈ വർഷത്തെ വള്ളസദ്യയിൽ പങ്കെടുക്കാനും വഴിപാടുകൾ കഴിക്കാനുമുള്ള പ്രത്യേക ബുക്കിംഗ് പാസുകളുടെ വിതരണം ജൂലൈ 1 (ബുധനാഴ്ച്ച) മുതൽ ഔദ്യോഗികമായി ആരംഭിക്കുകയാണ്. വള്ളസദ്യയുടെ ബുക്കിംഗ് വിവരങ്ങളും കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ആറന്മുളയിലേക്ക് എളുപ്പത്തിൽ എത്തിച്ചേരാനുള്ള റൂട്ടുകളും അടങ്ങിയ വിശദമായ വിവരങ്ങൾ പരിശോധിക്കാം. വള്ളസദ്യ വഴിപാട് നടത്തുന്നവർക്കും സദ്യയിൽ പങ്കാളികളാകാൻ ആഗ്രഹിക്കുന്ന പൊതുജനങ്ങൾക്കും ജൂലൈ 1 മുതൽ സൗകര്യങ്ങൾ ഒരുങ്ങുന്നതാണ്.

ALSO READ: പോക്കറ്റ് ചോരാതെ ഗോവയിലേക്ക്! കെഎസ്ആർടിസിയുടെ അടിപൊളി ഗോവ ട്രിപ്പ്; ടിക്കറ്റ് നിരക്കും സമയവും

ആറന്മുള വള്ളസദ്യ

നൂറ്റാണ്ടുകളായി മാറ്റമില്ലാതെ തുടരുന്ന ആറന്മുളയുടെ ഈ പരമ്പരാഗത ആചാരം കാണാനും വഴിപാട് സമർപ്പിക്കാനുമായി ആയിരക്കണക്കിന് ഭക്തരാണ് ഈ ദിവസങ്ങളിൽ പമ്പാനദിയോടെ ചേർന്നുള്ള ഈ ക്ഷേത്രത്തിലേക്ക് എത്തുന്നത്. ആറന്മുള വള്ളസദ്യയുടെ ഏറ്റവും വലിയ പ്രത്യേകത അതിൻ്റെ വിഭവസമൃദ്ധി തന്നെയാണ്. സാധാരണ സദ്യകളിൽ നിന്ന് വ്യത്യസ്തമായി, കേരളീയ തനിമയിൽ വാഴയിലയിൽ വിളമ്പുന്ന 70-ലധികം പരമ്പരാഗത വിഭവങ്ങളാണ് വള്ളസദ്യയിലെ പ്രധാന ആകർഷണം.

ക്ഷേത്രത്തിലെത്തുന്ന പള്ളിയോടങ്ങളിലെ തുഴച്ചിൽക്കാരെ ഭഗവാന്റെ പ്രജകളെന്നാണ് അറിയപ്പെടുന്നത്. ഇവർ വള്ളപ്പാട്ട് പാടി ആവശ്യപ്രകാരം വേണ്ട വിഭവങ്ങൾ വിളമ്പുന്നതാണ് ഇവിടുത്തെ രീതി. വഴുതനങ്ങ മെഴുക്കുപുരട്ടി, പാളതൈര്, അമ്പലപ്പുഴ പാൽപ്പായസം, ഉണ്ണിയപ്പം തുടങ്ങി സാധാരണ സദ്യകളിൽ കാണാത്ത ഒട്ടനവധി പ്രത്യേക വിഭവങ്ങൾ ഇതിലുണ്ടാകും. ഈ സീസണിൽ ഏകദേശം 380 വള്ളസദ്യകൾ ഇതിനകം ബുക്ക് ചെയ്തിട്ടുണ്ടെന്നാണ് ക്ഷേത്രവുമായി ബന്ധപ്പെട്ട അധികൃതർ പറയുന്നത്.

ഉത്സവ സീസണിലെ രണ്ട് പ്രധാന പരിപാടികളായ ഉതൃട്ടാതി വള്ളംകളിയും അഷ്ടമിരോഹിണി വള്ളസദ്യയും യഥാക്രമം ഓഗസ്റ്റ് 30 നും സെപ്റ്റംബർ നാലിനും നടക്കും. ഈ വർഷം, ആറന്മുളയിലെ പാഞ്ചജന്യം ഓഡിറ്റോറിയത്തിൽ 56 ദിവസത്തേക്ക് കെഎസ്ആർടിസിയുടെ ബജറ്റ് ടൂറിസം പരിപാടിയുടെ ഭാ​ഗമായി സന്ദർശകർക്ക് വള്ളസദ്യ വിരുന്നൊരുക്കുന്നുണ്ട്. വള്ളസദ്യ ബുക്കിംഗിനായി, 8281113010 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

ഇടക്കുളം മുതൽ ചെന്നിത്തല വരെയുള്ള 51 പള്ളിയോടങ്ങൾ ഈ വർഷം വള്ളസദ്യയിൽ പങ്കെടുക്കും. അതേസമയം, റാന്നി പള്ളിയോടം ഉത്സവങ്ങളിൽ പങ്കെടുക്കില്ല. ഈ വർഷം കുറഞ്ഞത് 550 സദ്യകളെങ്കിലും ബുക്ക് ചെയ്യാനാണ് സംഘാടകർ ലക്ഷ്യമിടുന്നത്. ഇതിനായി ക്ഷേത്ര പരിസരത്തിനകത്തും പുറത്തുമായി 17 സദ്യാലയങ്ങൾ ക്രമീകരിച്ചിട്ടുണ്ടെന്ന് പ്രസിഡന്റ് കെ വി സാംബദേവനും സെക്രട്ടറി കെ വി സാംബദേവനും പറഞ്ഞു.

എങ്ങനെ എത്തിച്ചേരാം?

കെഎസ്ആർടിസിയുടെ ബജറ്റ് ടൂർ വിരുന്ന് പാഞ്ചജന്യം ഓഡിറ്റോറിയത്തിൽ നടക്കും. ഇതിൻ്റെ ഭാ​ഗമായി കേരളത്തിലെ വിവിധ ഡിപ്പോകളിൽ നിന്നും കെഎസ്ആർടിസി ബജറ്റ് ടൂറിസം ഒരുക്കുന്ന പ്രത്യേക സർവീസുകളുണ്ടാകും. ആറന്മുളയിലേക്ക് വരുന്നവർക്ക് ഏറ്റവും അടുത്തുള്ള പ്രധാന റെയിൽവേ സ്റ്റേഷൻ ചെങ്ങന്നൂർ ആണ്. ഇവിടെ നിന്ന് ഏക​ദേശം 10 കിലോമീറ്റർ മാത്രമാണ് ആറന്മുളയിലേക്കുള്ള ദൂരം. ഇവിടെ നിന്നും കെഎസ്ആർടിസി ബസ്സുകളോ ടാക്സി/ഓട്ടോ സർവീസുകളോ വഴി 15-20 മിനിറ്റിനുള്ളിൽ ആറന്മുള ക്ഷേത്രത്തിലെത്താം. തൊട്ടടുത്ത് തന്നെ തിരുവല്ല സ്റ്റേഷനുമുണ്ട്.

തിരുവനന്തപുരം, കോട്ടയം ഭാഗങ്ങളിൽ നിന്ന് വരുന്നവർ ചെങ്ങന്നൂരിലോ തിരുവല്ലയിലോ ഇറങ്ങി പത്തനംതിട്ട/ആറന്മുള ബസ്സിൽ കയറാം. പത്തനംതിട്ട കെഎസ്ആർടിസി സ്റ്റാൻഡിൽ നിന്നും കോഴഞ്ചേരി വഴി ആറന്മുളയിലേക്ക് നിരന്തരം ലോക്കൽ ബസ് സർവീസുകൾ ലഭ്യമാണ്. പ്രൈവറ്റ് ബസ് സർവീസുകളും ധാരാളമുണ്ട്.

English Summary:

Aranmula vallasadya, held as part of the annual festival at the Parthasarathy temple, are progressing at a steady pace. The special pass booking for the feast will begin on July 1. Aranmula vallasadya 2026 held on July 19 to September 16.

Follow Us