KSRTC Goa Trip: പോക്കറ്റ് ചോരാതെ ഗോവയിലേക്ക്! കെഎസ്ആർടിസിയുടെ അടിപൊളി ഗോവ ട്രിപ്പ്; ടിക്കറ്റ് നിരക്കും സമയവും
KSRTC Malappuram To Goa Trip: മലപ്പുറത്ത് നിന്നുമാണ് യാത്ര ആരംഭിക്കുന്നത്. വലിയ ചിലവില്ലാതെ ഗോവൻ ബീച്ചുകളിലേക്ക് ഒരു ആനവണ്ടി ട്രിപ്പ് അടിക്കാൻ പറ്റിയ ഏറ്റവും നല്ല അവസരമാണ് വന്നെത്തിയിരിക്കുന്നത്. കെഎസ്ആർടിസിയുടെ മലപ്പുറത്തെ ബജറ്റ് ടൂറിസം സെൽ ഗോവയിലെ ബീച്ചുകളിലേക്ക് ഏത് സാധാരണക്കാരനും താങ്ങാവുന്ന നിരക്കിലാണ് പുതിയ വിനോദ യാത്ര സജ്ജമാക്കിയിരിക്കുന്നത്. കേരളത്തിൽ ഒരു കെഎസ്ആർടിസി ഡിപ്പോയിൽ നിന്ന് നടത്തുന്ന ഏറ്റവും ദൈർഘ്യമേറിയ വിനോദ യാത്രയാണിത് എന്ന പ്രത്യേകതയും ഈ ട്രിപ്പിനുണ്ട്.
ഗോവയിലെ മനോഹരമായ ബീച്ചുകളിലേക്ക് കുറഞ്ഞ ചിലവിൽ യാത്ര പോകാൻ ആഗ്രഹിക്കുന്ന സഞ്ചാരികൾക്കായി കെഎസ്ആർടിസി ബജറ്റ് ടൂറിസം സെൽ ഒരുക്കുന്ന ഏറ്റവും പുതിയ യാത്രയാണ് ഇപ്പോൾ വൈറലാകുന്നത്. മലപ്പുറത്ത് നിന്നുമാണ് യാത്ര ആരംഭിക്കുന്നത്. വലിയ ചിലവില്ലാതെ ഗോവൻ ബീച്ചുകളിലേക്ക് ഒരു ആനവണ്ടി ട്രിപ്പ് അടിക്കാൻ പറ്റിയ ഏറ്റവും നല്ല അവസരമാണ് വന്നെത്തിയിരിക്കുന്നത്. കെഎസ്ആർടിസിയുടെ മലപ്പുറത്തെ ബജറ്റ് ടൂറിസം സെൽ ഗോവയിലെ ബീച്ചുകളിലേക്ക് ഏത് സാധാരണക്കാരനും താങ്ങാവുന്ന നിരക്കിലാണ് പുതിയ വിനോദ യാത്ര സജ്ജമാക്കിയിരിക്കുന്നത്. കേരളത്തിൽ ഒരു കെഎസ്ആർടിസി ഡിപ്പോയിൽ നിന്ന് നടത്തുന്ന ഏറ്റവും ദൈർഘ്യമേറിയ വിനോദ യാത്രയാണിത് എന്ന പ്രത്യേകതയും ഈ ട്രിപ്പിനുണ്ട്.
ALSO READ: കട്ട വിലക്കുറവ്! ബെംഗളൂരുവിലേക്ക് പോകുന്നവർ ഈ തെരുവുകൾ അറിയണം; ഏറ്റവും വിലക്കുറവുള്ള സ്ഥലങ്ങൾ
യാത്രയുടെ സമയക്രമവും നിരക്കും
ജൂലൈ 10 ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് മലപ്പുറം ഡിപ്പോയിൽ നിന്നാണ് ബസ് പുറപ്പെടുന്നത്. മലപ്പുറം ഡിപ്പോയിൽ നിന്നും യാത്രക്കാരെ കാസർഗോഡിലെ അതിർത്തിയായ തലപ്പാടി വരെ ഒരു സൂപ്പർ ഡീലക്സ് ബസിലാണ് എത്തിക്കുക. തലപ്പാടിയിൽ എത്തിയ ശേഷം അവിടെ നിന്നും അത്യാധുനിക സൗകര്യങ്ങളുള്ള എസി (A/C) ബസിലേക്ക് മാറി യാത്ര കൂടുതൽ സുഖകരമായി തുടരുന്നതായിരിക്കും. ഒരാൾക്കുള്ള 7550 രൂപയാണ് ടിക്കറ്റ് നിരക്കായി ഈടാക്കുക. ഗോവയിലെ ഏറ്റവും മികച്ച ആഡംബര റിസോർട്ടുകളിലാണ് താമസം സജ്ജമാക്കിയിരിക്കുന്നത്. യാത്രയിലുടനീളം സ്വാദിഷ്ടമായ ഭക്ഷണവും ഒരുക്കിയിട്ടുണ്ട്. മലപ്പുറത്ത് നിന്നും തിരിച്ചുമുള്ള യാത്ര ചിലവാണ് ഈ നിരക്കിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
എങ്ങനെ ബുക്ക് ചെയ്യാം?
സീറ്റുകൾ പരിമിതമായതിനാൽ താല്പര്യമുള്ള യാത്രക്കാർ മലപ്പുറം കെഎസ്ആർടിസി ഡിപ്പോയിലെ ബജറ്റ് ടൂറിസം സെല്ലുമായി നേരിട്ടോ ഔദ്യോഗിക വാട്സാപ്പ് നമ്പറുകൾ വഴിയോ ബന്ധപ്പെട്ട് എത്രയും വേഗം സീറ്റുകൾ ബുക്ക് ചെയ്യാവുന്നതാണ്.
ഊട്ടി, മൈസൂരു മുതൽ നാലമ്പല ദർശനവും
ഗോവ ട്രിപ്പിന് പിന്നാലെ സഞ്ചാരികൾക്കായി വിപുലമായ യാത്രാ പാക്കേജുകളാണ് മലപ്പുറം കെഎസ്ആർടിസി ബജറ്റ് ടൂറിസം സെൽ ഒരുക്കുന്നത്. കുറഞ്ഞ ചിലവിൽ ഇതരസംസ്ഥാനങ്ങൾ കാണാനും, കേരളത്തിലെ പ്രകൃതിരമണീയമായ സ്ഥലങ്ങൾ ആസ്വദിക്കാനും, കർക്കിടക മാസത്തിലെ പ്രത്യേക തീർത്ഥാടനങ്ങൾ നടത്താനും ആഗ്രഹിക്കുന്നവർക്കായി വമ്പൻ പരിപാടികളാണ് ഒരുക്കുന്നത്. തണുപ്പും പ്രകൃതിഭംഗിയും ആസ്വദിക്കാൻ ആഗ്രഹിക്കുന്നവർക്കായി തമിഴ്‌നാട്ടിലെയും കർണാടകയിലെയും പ്രമുഖ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് കെഎസ്ആർടിസി സർവീസ് നടത്തുന്നുണ്ട്.
മൂന്നാർ – വട്ടവട, ഇല്ലിക്കൽ കല്ല് – മലങ്കര ഡാം, മലക്കപ്പാറ, ഗവി – കുമളി, കണ്ണൂർ പൈതൽമല, വയനാട് ജംഗിൾ സഫാരി, പൊൻമുടി, കുമാർ മഠംബോട്ടാട്ട്, കുമാർ മഠംബോട്ടിൽ തുടങ്ങിയ സ്ഥലങ്ങളിലേക്കും വിനോദ യാത്രകൾ ക്രമീകരിച്ചിട്ടുണ്ട്. ഇതുകൂടാതെ കേരളത്തിലെ നെല്ലിയാമ്പതി, കൂടാതെ, എറണാകുളം നാലമ്പല ദർശനം (നാല് ക്ഷേത്രങ്ങളിലേക്കുള്ള തീർത്ഥാടനം), ആറന്മുള വള്ളസദ്യ, പഞ്ചപാണ്ഡവ ക്ഷേത്ര ദർശനം, കർക്കിടകമാസത്തിൻ്റെ ഭാഗമായി ഗുരുവായൂരിലെയും കാടമ്പുഴയിലെയും പ്രശസ്തമായ ക്ഷേത്രങ്ങളിലേക്കുള്ള തീർത്ഥാടനം എന്നിവയും യാത്രക്കാർക്ക് ആസ്വദിക്കാം.
English Summary:
KSRTC’s budget tourism cell in Malappuram has launched affordable leisure trips to Goa’s sandy beaches. This is currently the longest leisure trip operated by the KSRTC from a depot in Kerala. Meanwhile, the bus starts at 2 pm on July 10 from the Malappuram depot.