Bengaluru Summer Trip: പോക്കറ്റ് ചോരാതെ ഒരു സമ്മർ ട്രിപ്പ്; വേനൽക്കാലത്ത് കുറഞ്ഞ നിരക്കിൽ ബെംഗളൂരു ചുറ്റിക്കാണാം
Bengaluru Summer Vacation Travel Tips: അമിതമായ യാത്രാച്ചെലവില്ലാതെ, കുടുംബത്തോടും കൂട്ടുകാരോടും ഒപ്പം യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് പറ്റിയ നിരവധി സ്ഥലങ്ങൾ ഇവിടെയുണ്ട്. ഈ വേനൽ ചൂടിലും അല്പം തണലും തണുപ്പും നൽകുന്ന നഗരത്തിലെ സ്ഥലങ്ങൾ ഇവിയെല്ലാമാണ്. പോക്കറ്റ് ചോരാതെ ഒരു അടിപൊളി സമ്മർ ട്രിപ്പ് എങ്ങനെ പ്ലാൻ ചെയ്യാം എന്ന് നോക്കാം.
വേനൽക്കാലത്ത് ഒരു യാത്ര പ്ലാൻ ചെയ്യുമ്പോൾ ആദ്യം ഓർമ്മ വരുന്നത് നഗരത്തിലെ കൊടും ചൂടാണ്. എന്നാൽ കുറഞ്ഞ ചെലവിൽ കുളിർമയും നഗരക്കാഴ്ചകളും ആസ്വദിക്കാൻ പറ്റിയ സ്ഥലങ്ങളും ബെംഗളൂരുവിലുണ്ട്. പോക്കറ്റ് ചോരാതെ ഒരു അടിപൊളി സമ്മർ ട്രിപ്പ് എങ്ങനെ പ്ലാൻ ചെയ്യാം എന്ന് നോക്കാം.
അമിതമായ യാത്രാച്ചെലവില്ലാതെ, കുടുംബത്തോടും കൂട്ടുകാരോടും ഒപ്പം യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് പറ്റിയ നിരവധി സ്ഥലങ്ങൾ ഇവിടെയുണ്ട്. ഈ വേനൽ ചൂടിലും അല്പം തണലും തണുപ്പും നൽകുന്ന നഗരത്തിലെ സ്ഥലങ്ങൾ ഇവിയെല്ലാമാണ്.
ALSO READ: കുരുക്കില്ലാത്ത ബെംഗളൂരു യാത്ര? മെട്രോ വഴി എളുപ്പത്തിൽ എത്താവുന്ന കിടിലൻ സ്പോട്ടുകൾ
ലാൽബാഗും കബ്ബൺ പാർക്കും
ബെംഗളൂരുവിന്റെ ശ്വാസകോശങ്ങൾ എന്നറിയപ്പെടുന്ന സ്ഥലങ്ങളാണ് ലാൽബാഗും കബ്ബൺ പാർക്കും. ഈ പാർക്കുകൾ നഗരത്തിലെ വേനൽച്ചൂടിൽ നിന്ന് വലിയൊരാശ്വാസമാണ്. പ്രവേശന ഫീസ് വളരെ കുറവായതിനാൽ ചിലവും വളരെ കുറവാണ്. രാവിലെ നേരത്തെ പോയാൽ സൗജന്യ പ്രവേശനവും ലഭിക്കും. ലാൽബാഗിലെ ഗ്ലാസ് ഹൗസും കബ്ബൺ പാർക്കിലെ മുളങ്കാടുകളും ഫോട്ടോ എടുക്കാനും തണലത്തിരുന്നു വിശ്രമിക്കാനും ആഗ്രഹിക്കുന്നവർക്ക് വളരെ നല്ലതാണ്.
സ്ട്രീറ്റ് ഫുഡ് വിസ്മയങ്ങൾ
റസ്റ്റോറന്റുകളിൽ പോയി വൻതുക ചിലവാക്കാതെ ബെംഗളൂരുവിന്റെ തനത് രുചികൾ ആസ്വദിക്കാൻ നിരവധി സ്ട്രീറ്റുകളുണ്ട്. മസാല ദോശ, ഇഡ്ഡലി, തട്ടേ ഇഡ്ഡലി, ഫിൽട്ടർ കോഫി എന്നിവ കുറഞ്ഞ നിരക്കിൽ ലഭിക്കുമെന്നതാണ് ഇവിടുത്തെ പ്രത്യേകത. വിവി പുരം ഫുഡ് സ്ട്രീറ്റിലെ വൈവിധ്യമാർന്ന വിഭവങ്ങൾ വളരെ പ്രശസ്തമാണ്.
മെട്രോ യാത്ര
ബെംഗളൂരുവിലെ ട്രാഫിക്കിൽ കുടുങ്ങാതെയും ടാക്സി ചാർജിൻ്റെ വൻ തുകയിൽ കുരുങ്ങാതെയും നഗരം ചുറ്റാൻ നമ്മ മെട്രോ ഉപയോഗിക്കാം. നഗരത്തിന്റെ ഒരറ്റത്തുനിന്ന് മറ്റേ അറ്റത്തേക്ക് വളരെ കുറഞ്ഞ നിരക്കിൽ യാത്ര ചെയ്യാൻ ഇതിലും മികച്ച മാർഗം വേറെയില്ല.
ബജറ്റ് സ്റ്റേ
സാധാരണക്കാരെ ലക്ഷ്യം വച്ച് ബെംഗളൂരുവിൽ ഇപ്പോൾ ധാരാളം ട്രാവലർ ഹോസ്റ്റലുകൾ ലഭ്യമാണ്. ദിവസം 500-800 രൂപ നിരക്കിൽ സുരക്ഷിതമായി താമസിക്കാമെന്നതാണ് ഏറ്റവും വലിയ ആകർഷണം. കൂടാതെ ഇവിടെനിന്ന് സ്റ്റേഷനുകളിലേക്കും വളരെ കുറഞ്ഞ ദൂരം മാത്രമാണുള്ളത്.