Mookambika Temple Budget Rooms: മൂകാംബികയിൽ കുറഞ്ഞ നിരക്കിൽ എവിടെ റൂം കിട്ടും? ദാ നോക്കിക്കോളൂ

Mookambika Temple Accommodation Guide Best Budget Rooms in Kollur: ദേവി വിളിക്കുമ്പോള്‍ മാത്രം എത്തിപ്പെടാന്‍ സാധിക്കുന്ന ക്ഷേത്രമെന്ന വിശേഷമുണ്ട് മൂകാംബികയ്ക്ക്. മൂകാംബികയില്‍ പോയാല്‍ എവിടെ താമസിക്കുമെന്ന കാര്യത്തില്‍ സംശയം വേണ്ട, നിരക്ക് കുറഞ്ഞ താമസസൗകര്യങ്ങള്‍ ക്ഷേത്രത്തിനടുത്ത് ധാരാളം ലഭ്യമാണ്. അത് ഏതെല്ലാമാണെന്നും എത്ര രൂപയായിരിക്കും വാടക വരുന്നതെന്നും നോക്കാം.

Mookambika Temple Budget Rooms: മൂകാംബികയിൽ കുറഞ്ഞ നിരക്കിൽ എവിടെ റൂം കിട്ടും? ദാ നോക്കിക്കോളൂ

പ്രതീകാത്മക ചിത്രം

Edited By: 

Jenish Thomas | Updated On: 29 Apr 2026 | 10:26 PM

വേനലവധിക്ക് യാത്രകള്‍ പോകുന്നവര്‍ ധാരാളമാണ്. എന്നാല്‍ എവിടേക്ക് പോകും, എങ്ങനെ പോകും, എവിടെ താമസിക്കും എന്ന കാര്യത്തില്‍ സംശയങ്ങള്‍ ബാക്കിയാണ്. എന്നാല്‍ ഇത്തവണ മൂകാംബികയിലേക്ക് (Mookambika Trip Plan) ആക്കിയാലോ യാത്ര? ദേവി വിളിക്കുമ്പോള്‍ മാത്രം എത്തിപ്പെടാന്‍ സാധിക്കുന്ന ക്ഷേത്രമെന്ന വിശേഷമുണ്ട് മൂകാംബികയ്ക്ക്. ദേവി വിളിച്ചാല്‍ നിങ്ങള്‍ക്കും മൂകാംബിക സന്ദര്‍ശിച്ച് മടങ്ങാം. അതേസമയം മൂകാംബികയില്‍ പോയാല്‍ എവിടെ താമസിക്കുമെന്ന കാര്യത്തില്‍ പലർക്കും സംശയം ഉണ്ട്. എന്നാൽ ഇനി അത് വേണ്ട, നിരക്ക് കുറഞ്ഞ താമസസൗകര്യങ്ങള്‍ ക്ഷേത്രത്തിനടുത്ത് ധാരാളം ലഭ്യമാണ്. അത് ഏതെല്ലാമാണെന്നും എത്ര രൂപയായിരിക്കും വാടക വരുന്നതെന്നും പരിശോധിക്കാം.

മൂകാംബികയില്‍ കുറഞ്ഞ ചെലവില്‍ താമസിക്കാം?

ദേവസ്വം-ട്രസ്റ്റ് റൂമുകള്‍

ക്ഷേത്രത്തിന് സമീപം തന്നെ ദേവസ്വത്തിൻ്റെ ട്രെസ്റ്റ് റൂമുകളിൽ താമസസൗകര്യം ലഭിക്കുന്നതാണ്. 200 രൂപ മുതല്‍ 800 രൂപ വരെ മാത്രമേ ഇവിടെ വാടക വരികയുള്ളൂ. എന്നാല്‍ ചില സാഹചര്യങ്ങളില്‍ മുന്‍കൂര്‍ ബുക്കിങ് ആവശ്യമായി വന്നേക്കാം.

ബജറ്റ് ലോഡ്ജുകള്‍

ക്ഷേത്രത്തിന് ചുറ്റും ധാരാളം ലോഡ്ജുകളുണ്ട്. ഇവിടങ്ങളില്‍ കുറഞ്ഞ നിരക്കിൽ 500 രൂപ മുതല്‍ റൂമുകള്‍ ലഭിക്കും. കുടുംബമൊത്ത് താമസിക്കാന്‍ ഇവിടങ്ങളും അനുയോജ്യമാണ്. എസി-നോണ്‍ എസി റൂമുകള്‍ക്ക് വ്യത്യസ്ത വാടകയാണ് ഈടാക്കുന്നത്.

ഗസ്റ്റ് ഹൗസ്

ക്ഷേത്രത്തിനടുത്ത് ലോക്കല്‍ വീടുകളില്‍ താമസിക്കാനാകുന്നതാണ്. ഇതിന് പുറമെ ഗസ്റ്റ് ഹൗസ് സൗകര്യവുമുണ്ട്. ഇവിടെ ഏകദേശം 800 മുതല്‍ 2,000 രൂപ വരെയാണ് ദിവസ വാടക വരുന്നത്. നല്ല ഭക്ഷണം, ശാന്തമായ അന്തരീക്ഷം എന്നിവ ആസ്വദിക്കാനാകുന്നതാണ്.

Also Read: Bengaluru-Kerala Travel: ബെംഗളൂരു – കേരള യാത്രയ്ക്ക് കെഎസ്ആർടിസി നോക്കണ്ട, കീശ കാലിയാക്കും; നിരക്ക് കേട്ട് ഞെട്ടരുത്

എങ്ങനെ ചെലവ് കുറയ്ക്കാം?

ക്ഷേത്രത്തിന് ചുറ്റുമുള്ള കൊല്ലൂര്‍ ടൗണില്‍ തന്നെ താമസം നോക്കുന്നതാണ് ഏറ്റവും നല്ലത്. ഇതിനായി ബസ് സ്റ്റാന്‍ഡിന് അടുത്തുള്ള ലോഡ്ജുകളും പരിഗണിക്കാവുന്നതാണ്. ചെലവ് കുറയ്ക്കാനായി ഉത്സവകാല സീസണ്‍ ഒഴിക്കാം മുകാംബികയിലേക്ക് പോകാൻ പ്ലാൻ ചെയ്യുക. നേരിട്ട് ലോഡ്ജില്‍ പോയി ചോദിക്കാം, ഗ്രൂപ്പായി പോകാം, മുന്‍കൂര്‍ ബുക്കിങ് നടത്താം തുടങ്ങിയ വഴികള്‍ പരിഗണിക്കാവുന്നതാണ്. വിശദമായി അന്വേഷിച്ച് പോയാൽ ചെലവ് കുറഞ്ഞ് മുകാംബിക ദർശനം നടത്തി മടങ്ങി വരാവുന്നതാണ്.

Follow Us
ഐപിഎല്‍ ജേതാക്കള്‍ക്ക് കിട്ടുന്നത് എത്ര കോടി?
പൊള്ളലിൽ പേസ്റ്റ് പുരട്ടുന്ന ശീലമുണ്ടോ?
ഉണക്കമീൻ വറക്കുന്നത് ഇനി ആരുമറിയില്ല... മണം പരക്കാതിരിക്കാൻ
താക്കോല്‍ നഷ്ടപ്പെടുന്നത് വരാന്‍ പോകുന്ന ആപത്തുകളുടെ സൂചന
Viral Video: സ്വർണ്ണക്കടയിൽ പട്ടാപ്പകൽ മോഷണം
ഹാപ്പി ലാൻഡിൽ നടന്ന അപകടത്തിൻ്റെ ദൃശ്യം
പിണറായി വിജയൻ്റെ വസതിയിൽ റെയ്ഡ് ചെയ്ത ഉദ്യോഗസ്ഥരെ സിപിഎം പ്രവർത്തകർ ആക്രമിക്കുന്നു
കായംകുളം കറ്റാനത്ത് തുണിക്കടയും ജിമ്മും കത്തി നശിച്ചു