AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Meesapulimala Travel: തണുത്ത് വിറയ്ക്കാൻ റെഡിയാണോ? മീശപ്പുലിമലയിൽ താപനില മൈനസ് ഡിഗ്രിയിലേക്ക്

Munnar's Meesapulimala Travel Guide: താപനില മൈനസ് ഡിഗ്രിയിലേക്ക് താഴുന്ന സാഹചര്യത്തിൽ, അതിശൈത്യത്തിന്റെ മനോഹാരിത അനുഭവിക്കാൻ ആഗ്രഹിക്കുന്ന സഞ്ചാരികളുടെ ഒഴുക്കാണ് ഇവിടെ അനുഭവപ്പെടുന്നത്. തെളിഞ്ഞ ആകാശവും താഴ്‌വരകളിൽ ഒഴുകിനടക്കുന്ന മേഘക്കൂട്ടങ്ങളും ചേർന്ന് സഞ്ചാരികൾക്ക് വ്യത്യസ്തമായ ദൃശ്യാനുഭവമാണ് സമ്മാനിക്കുന്നത്. മൂന്നാർ ടൗൺ, ദേവികുളം, സെവൻമല എന്നിവിടങ്ങളിൽ ഏഴ് ഡിഗ്രി സെൽഷ്യസും നല്ലതണ്ണി, മാട്ടുപ്പെട്ടി എന്നിവിടങ്ങളിൽ ആറ് ഡിഗ്രി സെൽഷ്യസുമായിരുന്നു ഇന്നലെ രാവിലെ രേഖപ്പെടുത്തിയ താപനില.

Meesapulimala Travel: തണുത്ത് വിറയ്ക്കാൻ റെഡിയാണോ? മീശപ്പുലിമലയിൽ താപനില മൈനസ് ഡിഗ്രിയിലേക്ക്
MeesapulimalaImage Credit source: social Meida
Neethu Vijayan
Neethu Vijayan | Updated On: 25 Nov 2026 | 01:47 PM

കേരളത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടികളിലൊന്നായ മൂന്നാറിലെ മീശപ്പുലിമലയിൽ കൊടുംതണുപ്പ് എത്തികഴിഞ്ഞിരിക്കുന്നു. താപനില മൈനസ് ഡിഗ്രിയിലേക്ക് താഴുന്ന സാഹചര്യത്തിൽ, അതിശൈത്യത്തിന്റെ മനോഹാരിത അനുഭവിക്കാൻ ആഗ്രഹിക്കുന്ന സഞ്ചാരികളുടെ ഒഴുക്കാണ് ഇവിടെ അനുഭവപ്പെടുന്നത്. തെളിഞ്ഞ ആകാശവും താഴ്‌വരകളിൽ ഒഴുകിനടക്കുന്ന മേഘക്കൂട്ടങ്ങളും ചേർന്ന് സഞ്ചാരികൾക്ക് വ്യത്യസ്തമായ ദൃശ്യാനുഭവമാണ് സമ്മാനിക്കുന്നത്.

മീശപ്പുലിമലയിൽ താപനില മൈനസ് ഒരു ഡിഗ്രി സെൽഷ്യസിലേക്ക് താഴ്ന്നതോടെ, ഈ സീസണിലെ ഏറ്റവും തണുപ്പേറിയ പ്രഭാതത്തിനാണ് കഴിഞ്ഞ ദിവസങ്ങളിൽ മൂന്നാർ സാക്ഷ്യം വഹിച്ചത്. തിങ്കളാഴ്ച പുലർച്ചെയോടെയാണ് ഈ അതിശൈത്യം അനുഭവപ്പെട്ടത്. മീശപ്പുലിമലയുടെ താഴ്വാരത്തുള്ള പ്രശസ്തമായ റോഡോ മാൻഷന് ചുറ്റുമുള്ള വിശാലമായ പുൽമേടുകളിൽ മഞ്ഞ് പുതച്ചുകിടക്കുന്ന അപൂർവ്വ കാഴ്ച അതിരാവിലെ എത്തിയ സന്ദർശകർക്ക് വലിയ ആവേശമായി.

ALSO READ: ബെംഗളൂരുവിലെ ‘ബ്ലൂ ഡെയ്‌സി’ പൂക്കൾ: എവിടെ കാണാം, എപ്പോൾ പോകാം?

പുൽമേടുകളിലും ഇലകളിലും വീണുറഞ്ഞ മഞ്ഞ് സൂര്യപ്രകാശം ഏൽക്കുമ്പോഴുള്ള ദൃശ്യഭംഗി സഞ്ചാരികൾക്ക് വേറിട്ട അനുഭവമാണ് സമ്മാനിച്ചത്. ഈ ശൈത്യകാലത്ത് ഈ മേഖലയിൽ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ താപനിലയാണ് മൈനസ് ഒരു ഡിഗ്രി സെൽഷ്യസ്. മൂന്നാർ ടൗൺ, ദേവികുളം, സെവൻമല എന്നിവിടങ്ങളിൽ ഏഴ് ഡിഗ്രി സെൽഷ്യസും നല്ലതണ്ണി, മാട്ടുപ്പെട്ടി എന്നിവിടങ്ങളിൽ ആറ് ഡിഗ്രി സെൽഷ്യസുമായിരുന്നു ഇന്നലെ രാവിലെ രേഖപ്പെടുത്തിയ താപനില.

ഒരാഴ്ച മുൻപ് മൂന്നാറിൽ കുറഞ്ഞ താപനില ആറ് ഡിഗ്രിയിലെത്തിയിരുന്നു. വരും ദിവസങ്ങളിൽ താപനില ഇനിയും താഴ്ന്ന് പൂജ്യത്തിനും താഴെ (മൈനസ് ഡിഗ്രി) എത്താൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷകരുടെ വിലയിരുത്തൽ. താപനില ക്രമാതീതമായി താഴ്ന്നതോടെ രാത്രിയിലും പുലർച്ചെയും അതികഠിനമായ ശൈത്യമാണ് മേഖലയിൽ അനുഭവപ്പെടുന്നത്. മിക്ക സ്ഥലങ്ങളിലും വൈകുന്നേരങ്ങളിലും പുലർച്ചെയും കനത്ത കോടമഞ്ഞും അനുഭവപ്പെടാറുണ്ട്. എന്നാൽ, രാത്രികാലങ്ങളിൽ തണുപ്പ് അതിശക്തമാണെങ്കിലും പകൽ സമയങ്ങളിൽ പ്രദേശത്ത് താരതമ്യേന ചൂടുള്ള കാലാവസ്ഥയാണ്. പകൽ താപനില 24 മുതൽ 28 ഡിഗ്രി സെൽഷ്യസ് വരെയാണ് രേഖപ്പെടുത്തുന്നത്.

ട്രെക്കിംഗും ബുക്കിംഗും സംബന്ധിച്ച വിവരങ്ങൾ

പശ്ചിമഘട്ടത്തിലെ രണ്ടാമത്തെ ഏറ്റവും ഉയർന്ന കൊടുമുടിയായ മീശപ്പുലിമല, ട്രെക്കിംഗ് പ്രേമികൾക്ക് എക്കാലവും പ്രിയപ്പെട്ട ഒരിടമാണ്. പരിസ്ഥിതിലോലമായ ഈ മലനിരകളിലേക്കുള്ള ഔദ്യോഗിക ട്രെക്കിംഗ് യാത്രകൾ, സംസ്ഥാന വനം വകുപ്പിന് കീഴിലുള്ള കേരള ഫോറസ്റ്റ് ഡെവലപ്‌മെന്റ് കോർപ്പറേഷൻ (KFDC) മാത്രമാണ് കൈകാര്യം ചെയ്യുന്നത്. ട്രെക്കിംഗ് പാസുകൾ ലഭിക്കുന്നതിനോ കൂടുതൽ വിവരങ്ങൾ അറിയുന്നതിനോ സന്ദർശകർക്ക് ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിക്കാവുന്നതാണ്. അതിനായി https://www.kfdcecotourism.com/home ഈ വെബ്സൈറ്റ് സന്ദർശിക്കുക.

English Summary:

Meesapulimala temperature dropped to minus one degree Celsius, marking the lowest temperature of the season in the region. check trek and packing tips.

Follow Us