AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

IRCTC Temple Tour Package 2027: ഗുരുവായൂർ മുതൽ രാമേശ്വരം വരെ; 12 ദിവസത്തെ ഐആർസിടിസി യാത്രയ്ക്ക് വെറും 20,420 രൂപ

Budget Travel Alert: IRCTC Offers 12-Day South Indian Temple Tour Covering 9 Destinations: കര്‍ണാടക, കേരളം, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലെ ഒമ്പത് പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളും ക്ഷേത്രങ്ങളുമാണ് യാത്രയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ട്രെയിന്‍ യാത്ര, ഹോട്ടല്‍ താമസം, ഭക്ഷണം, പ്രാദേശിക യാത്രകള്‍ എന്നിവ ഉള്‍പ്പെടുന്ന പാക്കേജാണിത്.

IRCTC Temple Tour Package 2027: ഗുരുവായൂർ മുതൽ രാമേശ്വരം വരെ; 12 ദിവസത്തെ ഐആർസിടിസി യാത്രയ്ക്ക് വെറും 20,420 രൂപ
ഐആര്‍സിടിസി Image Credit source: SOPA Images/Getty Images Editorial 2026
Shiji M K
Shiji M K | Published: 23 Nov 2026 | 07:33 AM

ദക്ഷിണേന്ത്യയിലെ പ്രശസ്ത ക്ഷേത്രങ്ങള്‍ കുറഞ്ഞ ചെലവില്‍ സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് മികച്ച അവസരവുമായി ഇന്ത്യന്‍ റെയില്‍വേ കാറ്ററിങ് ആന്‍ഡ് ടൂറിസം കോര്‍പറേഷന്‍ (IRCTC). 12 ദിവസവും 11 രാത്രിയും നീളുന്ന പ്രത്യേക ഭാരത് ഗൗരവ് ടൂറിസ്റ്റ് ട്രെയിന്‍ പാക്കേജാണ് ഐആര്‍സിടിസി അവതരിപ്പിച്ചിരിക്കുന്നത്. ടെംപിള്‍ ട്രെയില്‍സ് ഓഫ് ദക്ഷിണ്‍ എന്ന് പേരിട്ടിരിക്കുന്ന യാത്രയില്‍ ഒരാള്‍ക്ക് 20,420 രൂപ മുതലാണ് ടിക്കറ്റ് നിരക്ക്. 2027 ജനുവരിയില്‍ മുംബൈയില്‍ നിന്നാണ് യാത്ര ആരംഭിക്കുന്നത്.

കര്‍ണാടക, കേരളം, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലെ ഒമ്പത് പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളും ക്ഷേത്രങ്ങളുമാണ് യാത്രയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ട്രെയിന്‍ യാത്ര, ഹോട്ടല്‍ താമസം, ഭക്ഷണം, പ്രാദേശിക യാത്രകള്‍ എന്നിവ ഉള്‍പ്പെടുന്ന പാക്കേജാണിത്.

യാത്രാ തീയതിയും ബോര്‍ഡിങ് സ്റ്റേഷനുകളും

2027 ജനുവരി 18ന് മുംബൈയിലെ ഛത്രപതി ശിവാജി മഹാരാജ് ടെര്‍മിനസില്‍ (CSMT) നിന്നാണ് യാത്ര ആരംഭിക്കുന്നത്. ജനുവരി 29ന് യാത്ര അവസാനിക്കും. മുംബൈയില്‍ നിന്ന് പുറപ്പെടുന്ന ട്രെയിനില്‍ വിവിധ സ്റ്റേഷനുകളില്‍ നിന്ന് യാത്രക്കാര്‍ക്ക് കയറാനും ഇറങ്ങാനും സൗകര്യമുണ്ട്.

  • ഛത്രപതി ശിവാജി മഹാരാജ് ടെര്‍മിനസ്, മുംബൈ
  • താനെ
  • കല്യാണ്‍
  • ലോനാവാല
  • പൂനെ
  • സത്താറ
  • മിറാജ്
  • ബെളഗാവി

യാത്രയില്‍ സന്ദര്‍ശിക്കുന്ന സ്ഥലങ്ങള്‍

1. ഗോകര്‍ണ, കര്‍ണാടക

2. മുരുഡേശ്വര്‍, കര്‍ണാടക

3. ഗുരുവായൂര്‍, കേരളം

4. രാമേശ്വരം, തമിഴ്നാട്

5. മധുര, തമിഴ്നാട്

6. കന്യാകുമാരി, തമിഴ്നാട്

7. തിരുച്ചിറപ്പള്ളിയും തഞ്ചാവൂരും

8. കാഞ്ചീപുരം, തമിഴ്നാട്

9. മഹാബലിപുരം, തമിഴ്നാട്

ടിക്കറ്റ് നിരക്ക് എത്ര?

  • ഇക്കോണമി (സ്ലീപ്പര്‍)- 20,420
  • സ്റ്റാന്‍ഡേര്‍ഡ് (3AC)- 32,770
  • കംഫര്‍ട്ട് (2AC)- 42,940

Also Read: KSRTC Bengaluru Travel: നിലമ്പൂരിൽ നിന്ന് ബെംഗളൂരുവിലേക്ക് കെഎസ്ആർടിസി; സമയവും റൂട്ടുകളും

പാക്കേജില്‍ എന്തൊക്കെ ഉള്‍പ്പെടും?

  • തിരഞ്ഞെടുക്കുന്ന ക്ലാസിലുള്ള മടക്ക ട്രെയിന്‍ യാത്ര
  • യാത്രയ്ക്കിടയിലെ ഹോട്ടല്‍ താമസം
  • ഷെഡ്യൂള്‍ പ്രകാരമുള്ള ഭക്ഷണം
  • വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള പ്രാദേശിക വാഹന സൗകര്യം
  • ടൂര്‍ ഗൈഡ് അല്ലെങ്കില്‍ എസ്‌കോര്‍ട്ട് സേവനം
  • യാത്രാ ഇന്‍ഷുറന്‍സ്

എങ്ങനെ ബുക്ക് ചെയ്യാം?

ഐആര്‍സിടിസിയുടെ ഔദ്യോഗിക ടൂറിസം വെബ്‌സൈറ്റ് വഴിയാണ് ടിക്കറ്റുകള്‍ ബുക്ക് ചെയ്യേണ്ടത്. ഭാരത് ഗൗരവ് ടൂറിസ്റ്റ് ട്രെയിന്‍ വിഭാഗത്തില്‍ ‘Temple Trails of Dakshin’ പാക്കേജ് തിരഞ്ഞെടുത്ത് ബുക്കിങ് നടപടികള്‍ പൂര്‍ത്തിയാക്കാം.

ബുക്ക് ചെയ്യുന്നതിന് മുമ്പ് ഭക്ഷണത്തില്‍ ഉള്‍പ്പെടുന്ന കാര്യങ്ങള്‍, സ്മാരകങ്ങളിലേക്കുള്ള പ്രവേശന നിരക്കുകള്‍, റദ്ദാക്കല്‍ നിബന്ധനകള്‍ എന്നിവ ഔദ്യോഗിക വെബ്‌സൈറ്റില്‍ പരിശോധിക്കണം. കുറഞ്ഞ ബജറ്റില്‍ ദക്ഷിണേന്ത്യയിലെ പ്രധാന തീര്‍ഥാടന കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഈ യാത്ര പരിഗണിക്കാവുന്നതാണ്.

English Summary

IRCTC has introduced a 12-day Bharat Gaurav Tourist Train package covering nine famous destinations across Karnataka, Kerala and Tamil Nadu. Starting at Rs 20,420 per person, the Temple Trails of Dakshin tour departs from Mumbai on January 18, 2027. The package includes train travel, hotel accommodation, meals and local sightseeing.

Follow Us