Chennai To Kerala Travel: ചെന്നൈയ്യിൽ നിന്ന് നാട്ടിലെത്താൻ പണമൊരു പ്രശ്നമേയല്ല; മാർ​ഗങ്ങൾ വേറെയുണ്ട്

Chennai To Kerala Low Cost Travel: ചെന്നൈ പോലുള്ള ഒരു വലിയ നഗരത്തിൽ നിന്ന് നാട്ടിലേക്ക് വരാൻ ആഗ്രഹിക്കുമ്പോൾ ട്രെയിൻ ടിക്കറ്റ് കിട്ടാതെ വരുന്നതും സാമ്പത്തിക ബുദ്ധിമുട്ടുകളുമാണ് പലപ്പോഴും വെല്ലുവിളിയുണ്ടാക്കുന്നത്. എന്നാൽ കുറഞ്ഞ ചെലവിൽ നാട്ടിലെത്താൻ ഒരുപാട് മാർ​ഗങ്ങളുണ്ട്. കൃത്യമായ പ്ലാനിംഗ് ഉണ്ടെങ്കിൽ വളരെ കുറഞ്ഞ ചിലവിൽ സുഖകരമായി നിങ്ങൾക്ക് നാട്ടിലെത്താം.

Chennai To Kerala Travel: ചെന്നൈയ്യിൽ നിന്ന് നാട്ടിലെത്താൻ പണമൊരു പ്രശ്നമേയല്ല; മാർ​ഗങ്ങൾ വേറെയുണ്ട്

Chennai To Kerala Travel

Updated On: 

08 Apr 2026 | 11:27 AM

വിഷുവായാൽ അന്യ സംസ്ഥാനത്ത് നിന്ന് കേരളത്തിലേക്ക് എത്തിപ്പെടുക അല്പം ബുദ്ധിമുട്ടേറിയ കാര്യമാണ്. ചിലപ്പോൾ എത്ര ശ്രമിച്ചാലും എത്തിയെന്നും വരില്ല. ചെന്നൈ പോലുള്ള ഒരു വലിയ നഗരത്തിൽ നിന്ന് നാട്ടിലേക്ക് വരാൻ ആഗ്രഹിക്കുമ്പോൾ ട്രെയിൻ ടിക്കറ്റ് കിട്ടാതെ വരുന്നതും സാമ്പത്തിക ബുദ്ധിമുട്ടുകളുമാണ് പലപ്പോഴും വെല്ലുവിളിയുണ്ടാക്കുന്നത്. എന്നാൽ കുറഞ്ഞ ചെലവിൽ നാട്ടിലെത്താൻ ഒരുപാട് മാർ​ഗങ്ങളുണ്ട്.

ചെന്നൈയിൽ പഠിക്കുന്നവരായാലും ജോലി ചെയ്യുന്നവരായാലും ഈ വിഷുവിന് നാട്ടിലെത്താൻ നിങ്ങൾക്ക് ഏറ്റവും ചിലവി കുറഞ്ഞ മാർ​ഗങ്ങൾ ഏതെല്ലാമെന്ന് നോക്കാം. പ്രൈവറ്റ് ബസുകളിലെ അമിത ചാർജ്ജും വിമാന ടിക്കറ്റ് നിരക്കും കണ്ട് കണ്ണ് തള്ളേണ്ട, കൃത്യമായ പ്ലാനിംഗ് ഉണ്ടെങ്കിൽ വളരെ കുറഞ്ഞ ചിലവിൽ സുഖകരമായി നിങ്ങൾക്ക് നാട്ടിലെത്താം.

ALSO READ: ബെം​ഗളൂരുവിൽ നിന്ന് നാട്ടിലെത്താൻ ഇത്രയും പണമോ!; പേടിക്കേണ്ട ചിലവ് പാതിയാക്കാം

കെഎസ്ആർടിസി

പ്രൈവറ്റ് ബസുകൾ 2000-3000 രൂപ ഈടാക്കുമ്പോൾ കെഎസ്ആർടിസിയുടെ ബസുകൾ വളരെ കുറഞ്ഞ നിരക്കിലാണ് സർവീസ് നടത്തുന്നത്. ചെന്നൈ കോയമ്പേട് (CMBT), കിലാമ്പാക്കം ബസ് ടെർമിനലുകളിൽ നിന്ന് കേരളത്തിലെ പ്രധാന നഗരങ്ങളിലേക്ക് കൃത്യസമയത്ത് കെഎസ്ആർടിസി ബസുകളുണ്ട്. ഓൺലൈനിലൂടെ നേരത്തെ സീറ്റ് ബുക്ക് ചെയ്താൽ സുഖമായി നാട്ടിലെത്താൻ സാധിക്കും.

കണക്ടിംഗ് ബസുകൾ

നേരിട്ടുള്ള ബസിന് ചാർജ്ജ് കൂടുതലാണെങ്കിലെ, കിട്ടാതെ വരികയോ ചെയ്താൽ ചെന്നൈയിൽ നിന്ന് കോയമ്പത്തൂരിലേക്കോ മധുരയിലേക്കോ തമിഴ്നാട് സർക്കാരിൻ്റെ ബസുകൽ ധാരാളമുണ്ട്. അധിക തുക മുടക്കാതെ തന്നെ ഇവയിൽ യാത്ര ചെയ്യാം. അവിടെ നിന്ന് പാലക്കാട്, തൃശൂർ ഭാഗങ്ങളിലേക്ക് കെഎസ്ആർടിസി ലോക്കൽ ബസുകൾ ധാരാളം സർവീസ് നടത്തുന്നുണ്ട്. ഇത് നിങ്ങളുടെ യാത്ര ചിലവ് പകുതിയായി കുറയ്ക്കാൻ നല്ല മാർ​ഗമാണ്.

ട്രെയിനുകൾ

ട്രെയിൻ ടിക്കറ്റ് കൺഫേം ആയില്ലെങ്കിൽ ചെന്നൈ സെൻട്രൽ അല്ലെങ്കിൽ എഗ്മൂർ സ്റ്റേഷനിൽ നിന്ന് ജനറൽ ടിക്കറ്റ് എടുത്ത് യാത്ര ചെയ്യാനാകുന്ന നിരവധി സർവീസുകളുണ്ട്. കൂടാതെ ചെന്നൈയിൽ നിന്ന് സേലം, ഈറോഡ് ഭാഗങ്ങളിലേക്ക് പാസഞ്ചർ/മെമു ട്രെയിനുകളിൽ കയറിയാൽ കണക്ട് ചെയ്ത് യാത്ര ചെയ്യുന്നത് വളരെ നല്ലതാണ്. അവിടെ നിന്ന് നിങ്ങൾക്ക് കേരളത്തിലേക്ക് ട്രെയിനുകൾ കിട്ടും.

Loading...
Unable to load recommendations.
Follow Us
കൈകളിലും കാലുകളിലും ഇടയ്ക്കിടെ തരിപ്പ് അനുഭവപ്പെടാറുണ്ടോ?
ചൂടു കൂടുമ്പോൾ ചിക്കൻപോക്സ് വില്ലനാകുമോ? ശ്രദ്ധിക്കണേ
ഐ.ആർ.സി.ടി.സിയുടെ ബാലി ടൂർ പാക്കേജിനെ കുറിച്ച് അറിഞ്ഞിരുന്നോ?
മുഖക്കുരു മാറാൻ ഈ ഇല അരച്ച് തേച്ചാൽ മതി
മൂന്നാറിൽ ഇറങ്ങിയ കടുവ
Viral Video | കൺമുൻപിൽ ഞെട്ടിക്കുന്ന ലോറി അപകടം
Viral Video | കഴുത്തിൽ ട്രാക്ടർ ടയർ കുടുങ്ങിയ ആന
പെട്രോൾ അടിച്ച് തീരൂം മുമ്പ് കാർ എടുത്തൂ, വയോധികന് ഗുരുതര പരിക്ക്