Bengaluru To Kerala Travel: ബെംഗളൂരുവിൽ നിന്ന് നാട്ടിലെത്താൻ ഇത്രയും പണമോ!; പേടിക്കേണ്ട ചിലവ് പാതിയാക്കാം
Bengaluru To Kerala Low Cost Travel: ബസിലോ വിമാനത്തിലോ വരാമെന്ന് കരുതിയാൽ ടിക്കറ്റ് നിരക്ക് കണ്ട് പലരുടെയും കണ്ണ് തള്ളാറുണ്ട്. വിഷുക്കാലത്ത് പ്രൈവറ്റ് ബസ്സുകളുടെയും വിമാന കമ്പനികളുടെയും കൊള്ളനിരക്ക് കാരണം സാധാരണക്കാർ യാത്ര വേണ്ടെന്ന് തന്നെ വയ്ക്കാറുണ്ട്. 000 മുതൽ 4000 വരെയുള്ള വൻ തുക ബജറ്റ് കണ്ട് പേടിച്ച് നിൽക്കാതെ, എങ്ങനെ കുറഞ്ഞ ചിലവിൽ നാട്ടിലെത്താനുള്ള മാർഗങ്ങൾ ഏതെല്ലാമെന്ന് നമുക്ക് നോക്കാം.
ഓണം വന്നാലും വിഷു വന്നാലും ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് എത്താൻ അല്പം ബുദ്ധിമുട്ടാണ്. എത്ര സ്പെഷ്യൽ ട്രെയിനുകൾ ഉണ്ടെങ്കിലും കാലു കുത്താൻ ഇടമുണ്ടാകില്ല. ബസിലോ വിമാനത്തിലോ വരാമെന്ന് കരുതിയാൽ ടിക്കറ്റ് നിരക്ക് കണ്ട് പലരുടെയും കണ്ണ് തള്ളാറുണ്ട്. വിഷുക്കാലത്ത് പ്രൈവറ്റ് ബസ്സുകളുടെയും വിമാന കമ്പനികളുടെയും കൊള്ളനിരക്ക് കാരണം സാധാരണക്കാർ യാത്ര വേണ്ടെന്ന് തന്നെ വയ്ക്കാറുണ്ട്.
ഇനി വെറും അറ് ദിവസം മാത്രമാണ് വിഷുവിനുള്ളത്. ഇത്തവണ ചൊവ്വാഴ്ച്ചയാണ് വിഷു വരുന്നത്. അതിനാൽ വെള്ളിയാഴ്ച്ച തന്നെ നാട്ടിലെത്തിയാൽ, വിഷുവും ആഘോഷിച്ച് നാലഞ്ച് ദിവസം കഴിഞ്ഞ് മടങ്ങിയാൽ മതിയാകും. 3000 മുതൽ 4000 വരെയുള്ള വൻ തുക ബജറ്റ് കണ്ട് പേടിച്ച് നിൽക്കാതെ, എങ്ങനെ കുറഞ്ഞ ചിലവിൽ നാട്ടിലെത്താനുള്ള മാർഗങ്ങൾ ഏതെല്ലാമെന്ന് നമുക്ക് നോക്കാം.
ട്രെയിൻ ആണ് ലാഭം
വിഷു തിരക്ക് കണക്കിലെടുത്ത് ദക്ഷിണ റെയിൽവേ നിരവധി പ്രത്യേക ട്രെയിനുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. അവസാന നിമിഷം ടിക്കറ്റ് ബുക്ക് ചെയ്യാൻ നിക്കാതെ നേരത്തെ ബുക്ക് ചെയ്താൽ സുഖമായി യാത്ര ചെയ്യാനാകും. അവസാന നിമിഷം ടിക്കറ്റ് നോക്കുന്നവർ രാവിലെ 10-നും (AC) 11-നും (Non-AC) തത്കാൽ ബുക്ക് ചെയ്യാൻ ശ്രമിക്കുക. ഈ സമയത്ത് നോക്കിയാൽ പെട്ടെന്ന് ടിക്കറ്റ് കിട്ടാൻ സാധ്യത കൂടുതലാണ്. 1000- 2000 രൂപയ്ക്കുള്ളിൽ നിങ്ങൾക്ക് സുഖമായി യാത്ര ചെയ്യുകയും ചെയ്യാം.
കെഎസ്ആർടിസി
കേരള, കർണാടക ആർടിസികൾ ഇതിനോടകം നിരവധി ബസ് സർവീസുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. പ്രൈവറ്റ് ബസ്സുകൾ 3000 മുതൽ വൻ തുക ഈടാക്കുമ്പോൾ കെഎസ്ആർടിസി ബസിൻ്റെ നിരക്ക് 1000-1500 രൂപ വരെയാണ്. നിങ്ങളുടെ പോകറ്റ് കീറാതെ സുഖകരമായി ബെംഗളൂരുവിൽ നിന്ന് നാട്ടിലെത്തുകയും ചെയ്യാം. ബെംഗളൂരുവിൽ നിന്ന് മൈസൂർ അല്ലെങ്കിൽ സുൽത്താൻ ബത്തേരി വരെ കർണാടക ആർടിസിയിൽ യാത്ര ചെയ്ത ശേഷം നിങ്ങൾക്ക് അവിടെ നിന്ന് ലോക്കൽ ബസിൽ നാട്ടിലേക്ക് വരാവുന്നതാണ്. ഇതും ചിലവ് കുറയ്ക്കാൻ പറ്റിയമാർഗമാണ്.
കാർ പൂളിംഗ്
അടുത്തിടെ ട്രെൻഡിങ്ങായ പരിപാടിയാണ് കാർ പൂളിംഗ്. ഒരേ റൂട്ടിൽ പോകുന്ന സുഹൃത്തുക്കളോടൊപ്പമോ വിശ്വസനീയമായ മറ്റ് ആപ്പുകൾ വഴിയോ യാത്ര പങ്കിടുന്നത് ഇന്ധനച്ചിലവ് കുറയ്ക്കാനും പണം ലാഭിക്കാനും സഹായിക്കും.