KSRTC Volvo Bus: റോഡിലും വിമാനയാത്രയുടെ സുഖം! കെഎസ്ആർടിസിയുടെ പ്രീമിയം വോൾവോ ബസിലെ സൗകര്യങ്ങൾ
KSRTC Volvo Bus Speciality: തലസ്ഥാന നഗരമായ തിരുവനന്തപുരത്തെയും വാണിജ്യ കേന്ദ്രമായ എറണാകുളത്തെയും ബന്ധിപ്പിക്കുന്ന ഈ സർവീസ്, സാധാരണക്കാർക്ക് മിതമായ നിരക്കിൽ വിമാനങ്ങളിലെ ബിസിനസ് ക്ലാസ് യാത്രയ്ക്ക് സമാനമായ അത്യാധുനിക അനുഭവമാണ് ഉറപ്പുനൽകുന്നത്. കെഎസ്ആർടിസി പുറത്തിറക്കിയ പുതിയ പ്രീമിയം വോൾവോ എക്സിക്യൂട്ടീവ് ബസുകൾ, റോഡ് യാത്രയെക്കുറിച്ചുള്ള സങ്കൽപ്പങ്ങൾ തന്നെ തിരുത്തിക്കുറിക്കുന്നതാണ്.

Ksrtc Volvo Bus
കേരളത്തിലെ പൊതുഗതാഗത രംഗത്ത് വിപ്ലവകരമായ മാറ്റ കുറിച്ചുകൊണ്ട് കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ (KSRTC) പുതിയ പ്രീമിയം ലക്ഷ്വറി വോൾവോ എസി എക്സിക്യൂട്ടീവ് ബസ് സർവീസ് ആരംഭിച്ചു. തലസ്ഥാന നഗരമായ തിരുവനന്തപുരത്തെയും വാണിജ്യ കേന്ദ്രമായ എറണാകുളത്തെയും ബന്ധിപ്പിക്കുന്ന ഈ സർവീസ്, സാധാരണക്കാർക്ക് മിതമായ നിരക്കിൽ വിമാനങ്ങളിലെ ബിസിനസ് ക്ലാസ് യാത്രയ്ക്ക് സമാനമായ അത്യാധുനിക അനുഭവമാണ് ഉറപ്പുനൽകുന്നത്. കെഎസ്ആർടിസി പുറത്തിറക്കിയ പുതിയ പ്രീമിയം വോൾവോ എക്സിക്യൂട്ടീവ് ബസുകൾ, റോഡ് യാത്രയെക്കുറിച്ചുള്ള സങ്കൽപ്പങ്ങൾ തന്നെ തിരുത്തിക്കുറിക്കുന്നതാണ്.
ALSO READ: മലബാറിൻ്റെ ഊട്ടിയിലേക്ക് ഒരു യാത്ര; കൊടിക്കുത്തിമലയിലേക്ക് പോകുമ്പോൾ അറിയേണ്ടത്
വിമാന സമാനമായ സൗകര്യങ്ങൾ
യാത്രക്കാരുടെ സുഖസൗകര്യങ്ങൾക്കും വിനോദത്തിനും മുൻഗണന നൽകുന്ന ഈ ബസിലെ പ്രധാന സവിശേഷതകൾ അതിലെ സീറ്റിംങ് തന്നെയാണ്. ബസിൽ ആകെ 36 പ്രീമിയം റിക്ലൈനിംഗ് സീറ്റുകൾ മാത്രമാണുള്ളത്. ഇത് ഓരോ യാത്രക്കാരനും ആവശ്യമായ സ്ഥലസൗകര്യം ഉറപ്പാക്കുന്നു. കാലുകൾ പൂർണ്ണമായും നീട്ടിവെക്കാനുള്ള വിശാലമായ ലെഗ്‌റൂം സൗകര്യവും ഇതിൻ്റെ എടുത്തുപറയേണ്ട പ്രത്യേകതയാണ്. യാത്രക്കാർക്ക് ലഘുഭക്ഷണങ്ങളും പാനീയങ്ങളും കഴിക്കുന്നതിനായി ഓരോ സീറ്റിലും പ്രത്യേകം ട്രേ-ടേബിളുകൾ സജ്ജീകരിച്ചിട്ടുണ്ട്.
ഓരോ യാത്രക്കാരനും ആസ്വദിക്കാൻ സീറ്റുകൾക്ക് മുൻപിൽ സ്മാർട്ട് സ്‌ക്രീനുകൾ ഒരുക്കിയിരിക്കുന്നു. ഹെഡ്‌ഫോണുകൾ ഉപയോഗിക്കാൻ പ്രത്യേക ഹെഡ്‌ഫോൺ പോർട്ടുകൾ. യാത്രയിലുടനീളം തടസ്സമില്ലാത്ത ഡിജിറ്റൽ സേവനങ്ങൾ അസ്വദിക്കാൻ 1 GB സൗജന്യ വൈ- ഫൈയും ലഭ്യമാണ്. മൊബൈലുകളും ലാപ്ടോപ്പുകളും ചാർജ് ചെയ്യാൻ ഓരോ യാത്രകാർക്കും പ്രത്യേകം യുഎസ്ബി ചാർജിംഗ് പോയിന്റുകൾ സീറ്റിനരികിൽ നൽകിയിട്ടുണ്ട്.
വിമാനങ്ങളിലെ ക്യാബിൻ ക്രൂവിനെപ്പോലെ, യാത്രക്കാരെ സഹായിക്കാനും ആതിഥ്യമരുളാനുമായി പ്രത്യേകം പരിശീലനം ലഭിച്ച ഒരു ബസ് ഹോസ്റ്റസ് ബസിലുണ്ടാകും. യാത്രയിലുടനീളം ലഘുഭക്ഷണങ്ങളും വെള്ളവും നൽകുന്നതിനും യാത്രക്കാരുടെ ആവശ്യങ്ങൾ അന്വേഷിക്കുന്നതുമാണ് ബസ് ഹോസ്റ്റസിന്റെ പ്രധാന ചുമതല. വിശാലമായ സീറ്റുകളും ലെഗ്‌റൂമും ദീർഘദൂര യാത്രകളിലെ ശാരീരികക്ഷീണം കുറയ്ക്കുന്നു. ദൂരയാത്രകൾ തടസ്സരഹിതമാക്കുന്നതിനായി ഈ ബസ്സിൽ ഒരു കെമിക്കൽ ടോയ്‌ലറ്റ് സജ്ജീകരിച്ചിട്ടുണ്ട്.
കോഫി മേക്കറും ചെറിയ റഫ്രിജറേറ്ററും അടങ്ങിയ ഒരു മിനി-പാൻട്രിയും ഇതിൽ ഒരുക്കിയിട്ടുണ്ട്. സിസിടിവി നിരീക്ഷണവും അത്യാധുനിക സുരക്ഷാ സംവിധാനങ്ങളും ഉൾപ്പെടെയുള്ള മെച്ചപ്പെട്ട സുരക്ഷാ ക്രമീകരണങ്ങളും ബസിലെ പ്രത്യേകതകളാണ്. ഏകദേശം 200 മുതൽ 227 കിലോമീറ്റർ വരെ ദൂരം നാല് മണിക്കൂറിനുള്ളിൽ പിന്നിടുന്ന ഈ നോൺ-സ്റ്റോപ്പ് പ്രീമിയം സർവീസ് തിങ്കൾ മുതൽ വെള്ളി വരെ പ്രവർത്തിക്കുന്നു. രാവിലെ 5.30-ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെടുന്ന സർവീസ്, കൊല്ലം, ആലപ്പുഴ, എറണാകുളം ഹൈക്കോടതി വഴി രാവിലെ 9.30-ഓടെ ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരുന്നു.
English Summary:
KSRTC is redefining public road transport with the launch of its new premium luxury Volvo AC Executive bus service. Connecting the capital city of Thiruvananthapuram to the commercial hub of Ernakulam.